1 GBP = 122.89
breaking news

16 വയസ്സുകാരുമായുള്ള ലൈംഗികബന്ധം കുറ്റകരമാക്കാൻ നീക്കം; സമ്മതപ്രായ നിയമം പുനഃപരിശോധിക്കാൻ ബ്രിട്ടൻ

16 വയസ്സുകാരുമായുള്ള ലൈംഗികബന്ധം കുറ്റകരമാക്കാൻ നീക്കം; സമ്മതപ്രായ നിയമം പുനഃപരിശോധിക്കാൻ ബ്രിട്ടൻ

ലണ്ടൻ: ബ്രിട്ടനിൽ ലൈംഗികബന്ധത്തിനുള്ള നിയമപരമായ സമ്മതപ്രായം 16-ൽ നിന്ന് 18 ആക്കി ഉയർത്തണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുന്നു. നടൻ റസ്സൽ ബ്രാൻഡിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ വീണ്ടും ചർച്ചയായതോടെയാണ് സമ്മതപ്രായ നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായത്.

16, 17 വയസ്സുള്ള കൗമാരക്കാരുമായി പ്രായപൂർത്തിയായവർക്ക് ലൈംഗികബന്ധത്തിലേർപ്പെടാൻ അനുമതി നൽകുന്ന നിലവിലെ നിയമത്തിൽ മാറ്റം വരുത്തി, മുതിർന്നവരും കൗമാരക്കാരും തമ്മിലുള്ള ഇത്തരം ബന്ധങ്ങൾ നിരോധിക്കണമെന്നാണ് ആവശ്യം. റസ്സൽ ബ്രാൻഡിൽ നിന്ന് 16-ാം വയസ്സിൽ ലൈംഗികാതിക്രമം നേരിട്ടതായി ആരോപിച്ച മിയ ലാറ്റർ ആണ് നിയമപരിഷ്‌കരണത്തിനായി പരസ്യമായി രംഗത്തെത്തിയത്.

Please Read: യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്.

വിഷയം ഗൗരവമായി പരിശോധിക്കേണ്ടതാണെന്ന് ഉപപ്രധാനമന്ത്രി ലൂയിസ് ഹെയ്ഗ് വ്യക്തമാക്കി. നിയമത്തിൽ മാറ്റം വരുത്തുന്നത് വലിയ നടപടിയായിരിക്കുമെങ്കിലും ഇരകളുടെ അനുഭവങ്ങൾ പരിഗണിച്ച് വിശദമായ പരിശോധന ആവശ്യമാണെന്നും അവർ പറഞ്ഞു.

അതേസമയം, അധ്യാപകരും വിദ്യാർഥികളും പോലുള്ള അധികാരബന്ധങ്ങളിലുള്ളവർക്കായി നിലവിലുള്ള സംരക്ഷണത്തിന് സമാനമായി, മുതിർന്ന പുരുഷന്മാരിൽ നിന്ന് കൗമാരക്കാരായ പെൺകുട്ടികൾക്ക് കൂടുതൽ നിയമപരിരക്ഷ നൽകണമെന്നാണ് ലിബറൽ ഡെമോക്രാറ്റുകളും ആവശ്യപ്പെടുന്നത്.

ലൈംഗികാതിക്രമം, പീഡനം തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഇരകളെ നിശ്ശബ്ദരാക്കാൻ ഉപയോഗിക്കുന്ന രഹസ്യസ്വഭാവ കരാറുകളും (NDA) നിരോധിക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് ഹെയ്ഗ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more