1 GBP = 122.89
breaking news

ബ്ലാക്ക്പൂളിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് കോഴിക്കോട് സ്വദേശി ജെയിംസ് മാത്യു

ബ്ലാക്ക്പൂളിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് കോഴിക്കോട് സ്വദേശി ജെയിംസ് മാത്യു

ബ്ലാക്ക്പൂൾ: ബ്ലാക്ക്പൂളിൽ മലയാളി മരണമടഞ്ഞു. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ജെയിംസ് മാത്യുവാണ് മരണമടഞ്ഞത്. 58 വയസ്സായിരുന്നു പ്രായം. ഇന്നലെ രാവിലെയോടെയായിരുന്നു അന്ത്യം. കൂടരഞ്ഞി വലിയകാട്ടേൽ കുടുംബാംഗമാണ്.

സംസ്കാരം നാട്ടിൽ നടത്തുവാനാണ് ബന്ധുക്കളുടെ തീരുമാനം. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ജെയിംസ് മാത്യുവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും നോർത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി വർഗ്ഗീസും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more