1 GBP = 127.01
breaking news

കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍

കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: കൂടത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍. ജയമാധവന്‍ നായരെ കൊലപ്പെടുത്തിയത് താനല്ലെന്നും, വ്യാജ വില്‍പ്പത്രത്തെ കുറിച്ച് അറിവില്ലെന്നും രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ മറുപടി നല്‍കി. രവീന്ദ്രനുമായി കൊലപാതകം നടന്ന കൂടത്തില്‍ തറവാട്ടില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

കൊലപാതകം നടന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിലേക്ക് കടന്ന കേസില്‍ ശാസ്ത്രീയ തെളിവുകളായിരുന്നു ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പിടിവള്ളി. കാര്യസ്ഥന്‍ രവീന്ദ്രന്‍ ഇന്നലെ കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെയാണ് അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തത്. പണവും സ്വത്തുംതന്നിട്ടുള്ള വ്യക്തിയെ താനെന്തിനു കൊല്ലണമെന്ന മറു ചോദ്യവും രവീന്ദ്രന്‍ ഉയര്‍ത്തി.തനിക്കെതിരെ പരാതി നല്‍കിയ അനില്‍ കൊലപ്പെടുത്തിയതാകാമെന്നും രവീന്ദ്രന്‍ പറഞ്ഞു. എന്നാല്‍, കേസിലെ നിര്‍ണ്ണായക തെളിവായ വില്‍പ്പത്രം വ്യാജമെന്ന് രവീന്ദ്രന്‍ സമ്മതിച്ചില്ല. മറ്റു പല ചോദ്യങ്ങള്‍ക്കും ഇയാള്‍ വ്യക്തമായ മറുപടിയും പറഞ്ഞില്ല.

ഇതിനിടെ, കസ്റ്റഡി സമയം അവസാനിക്കാനിരിക്കെ കൂടത്തില്‍ തറവാട്ടില്‍ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. വലിയ പൊലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.ചോദ്യം ചെയ്യലില്‍ രവീന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം മറ്റുള്ളവരുടെ അറസ്റ്റിലേക്ക് കടക്കാനാണന് അന്വേഷണ സംഘത്തിന്റെ നീക്കം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more