1 GBP = 126.93
breaking news

യുകെയിൽ മലയാളി ഡോക്ടർ അന്തരിച്ചു.

യുകെയിൽ മലയാളി ഡോക്ടർ അന്തരിച്ചു.

യുകെയിൽ മലയാളി ഡോക്ടർ അന്തരിച്ചു. നനീട്ടനിൽ ജോലി ചെയ്യുകയായിരുന്ന ആലപ്പുഴ, ഹരിപ്പാട്, പള്ളിപ്പാട് പ്ലാന്തറയിൽ നിധിൻ വർഗീസിന്റെ ഭാര്യ ഡോ. ജെനി ജോളി ജോൺസൻ (35) ആണ് അന്തരിച്ചത്.

യുകെയിലെ നനീട്ടണിൽ ദന്ത ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ജെനി. കൊല്ലം കരുനാഗപ്പള്ളി കന്നേറ്റി സ്വദേശി പൗലോസിന്റെയും ജോളമ്മയുടെയും ഏക മകളാണ്. മക്കൾ: നഥാനിയേൽ (7), ജൊവാന(4).

നാട്ടിൽ ദന്തഡോക്ടറായി ജോലി ചെയ്തിരുന്ന ജെനി 2023 ലാണ് യുകെയിൽ വെയിൽസിലെ സ്വാൻസി യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി പബ്ലിക് ഹെൽത്ത് പഠനത്തിനായി എത്തിയത്. പഠനശേഷം ഇംഗ്ലണ്ടിലെ നനീട്ടനിൽ ഡെന്റൽ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചു. മൂന്ന് വർഷത്തെ സ്പോൺസർഷിപ്പിൽ ജോലി തുടരുമ്പോഴാണ് മരണം സംഭവിച്ചത്.

ഡോ. ജനി ജോളിയുടെ ആകസ്മിക നിര്യാണത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി ലൂയിസ് മേനാച്ചേരിയും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more