1 GBP = 127.13
breaking news

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് കെസിഎ യുടെ സജീവ പ്രവർത്തകൻ വിനു പോൾ

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് കെസിഎ യുടെ സജീവ പ്രവർത്തകൻ വിനു പോൾ

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളിയും കെ സി എ സജീവ പ്രവർത്തകനുമായ വിനു പോൾ, 37 വിടവാങ്ങി. കെസിഎ യുടെ വൈസ് പ്രസിഡന്റ് ഷെറിന്റെ ഭർത്താവുമാണ് വിനു പോൾ. ഓൾഫ് മിഷൻ സ്റ്റോക്ക്-ഓൺ-ട്രെന്റിലെ സെന്റ് തോമസ് വാട്ടർഹേയ്സ് ഫാമിലി യൂണിറ്റംഗമായിരുന്നു.

കുറച്ചുനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു വിനു. എന്നാൽ രോഗം തിരിച്ചറിഞ്ഞ് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഓണത്തിന് കുടുംബസമേതം നാട്ടിലെത്തിയ വിനുവിന് ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടിൽ നടത്തിയ പരിശോധനയിലാണ് അർബുദ ബാധ നാലാം ഘട്ടത്തിലാണെന്ന് കണ്ടെത്തിയത്. തുടർന്ന് നാട്ടിൽ വിദഗ്ദ്ധ ചികിത്സയിൽ കഴിയുമ്പോഴാണ് അന്ത്യം.

വിനുവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് ഷെറിനും മക്കളായ നഥാൻ, യൊഹാൻ , ഇഹാൻ എന്നിവരും.

വിനുവിന്റെ വിയോഗത്തിൽ കെസിഎ യോഗംചേർന്ന് സംഘടനാ ഭാരവാഹികൾ അനുശോചനങ്ങൾ രേഖപ്പെടുത്തി. പൊതുദർശനവും സംസ്കാരവും സംബന്ധിച്ച കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

വിനു പോളിന്റെ വിയോഗത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി ലൂയിസ് മേനാച്ചേരിയും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more