യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ റെക്കോർഡ് മത്സരാർത്ഥികൾ; കലയുടെ മഹാമേള ശനിയാഴ്ച ലിവർപൂളിൽ……. സംഘാടക സമിതി പ്രഖ്യാപിച്ചു.
Sep 30, 2026
അനിൽ ഹരി
(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്)
ലിവർപൂൾ: പ്രവാസി മലയാളികളുടെ കലാപ്രതിഭകൾക്ക് മാറ്റുരയ്ക്കാൻ വീണ്ടും വേദിയൊരുങ്ങുന്നു. യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്ട്രേഷൻ പൂർത്തിയായി. ഒക്ടോബർ 3-ന് ലിവർപൂളിൽ അരങ്ങേറുന്ന കലാമാമാങ്കത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. വിപുലമായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലായി പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായാണ് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള സംഘടിപ്പിക്കുന്നത്. ജന്മനാടിന്റെ കലയും സംസ്കാരവും പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം, പ്രവാസലോകത്തെ കലാപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും മാറ്റുരയ്ക്കാനും യുക്മ കലാമേളകൾ മികച്ച വേദിയൊരുക്കുന്നു.
സെപ്റ്റംബർ 26-ന് രജിസ്ട്രേഷൻ അവസാനിച്ചപ്പോൾ 500-ലേറെ മത്സരാർത്ഥികളാണ് വിവിധ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കാൻ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മത്സരാർത്ഥികളുടെ വലിയ പങ്കാളിത്തം ഇത്തവണത്തെ കലാമേളയെ കൂടുതൽ ആവേശകരമാക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
കലാമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നോർത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകളുടെ സജീവ പങ്കാളിത്തത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പ്, സ്റ്റേജ് ക്രമീകരണം, വിധികർത്താക്കളുടെ ഏകോപനം, സ്വാഗതം, മീഡിയ, ലൈറ്റ് ആൻഡ് സൗണ്ട്, സേഫ് ഗാർഡിംഗ് & പ്രഥമശുശ്രൂഷ തുടങ്ങി വിവിധ മേഖലകൾക്കായി പ്രത്യേക ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.
വിപുലമായ സംഘാടക സമിതിയിൽ യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് രക്ഷാധികാരിയായും യുക്മയുടെ മുൻ ജനറൽ സെക്രട്ടറിമാരായ കുര്യൻ ജോർജ്, അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ബിജു പീറ്റർ എന്നിവർ രക്ഷാധികാരികളും യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷാജി വരാക്കുടി ചെയർമാനും, റീജിയൺ സെക്രട്ടറി സനോജ് വർഗീസ് ജനറൽ കൺവീനറുമായിരിക്കും. ജോയിൻ്റ് കൺവീനറായി കലാമേള കോർഡിനേറ്റർ രാജീവ് സി പി യും, ഫിനാൻസ് കൺട്രോളറായി റീജിയണൽ ട്രഷറർ ഷാരോൺ ജോസഫും പ്രവർത്തിക്കും.
മറ്റ് സബ് കമ്മിറ്റികൾ:
ഓഫീസ് മാനേജ്മെൻ്റ് കമ്മിറ്റി:
കുര്യൻ ജോർജ്, സനോജ് വർഗീസ്, സിജോ വർഗീസ്
ഓഫീസ് ഇൻചാർജ്:
തമ്പി ജോസ്
മീഡിയ & ഫോട്ടോഗ്രാഫി കോ–ഓർഡിനേറ്റർമാർ:
അലക്സ് വർഗീസ്, അനിൽ ഹരി , ജീവൻ കല്ലുങ്കമാക്കൽ.
പ്രോഗ്രാം കോർഡിനേഷൻ കമ്മിറ്റി:
ജാക്സൻ തോമസ്, ജോസഫ് മാത്യു (ജോബി), ബിജു ജോർജ് (ലിമ), ഡൂയി ഫിലിപ്പ് (ലിംക).
റിസപ്ഷൻ കമ്മിറ്റി:
മാത്യു അലക്സാണ്ടർ, ഷാജിമോൻ കെ ഡി, ജോയി അഗസ്തി, റാണി ജേക്കബ്, ഫെമി റൊണാൾഡ്, റീനാ ബിനു
സ്റ്റേജ് മാനേജമെൻ്റ് കമ്മിറ്റി:
അനിൽ ഹരി, അശ്വതി പ്രസന്നൻ, ബെന്നി ജോസഫ്, ജെറിൻ ജോസ്, ബിനോയ് മാത്യു, അഭിറാം, ബിജോയ് തോമസ്, ബിനു തോമസ്, ജിൽസൺ ജോസഫ്, ജെനീഷ് കുരുവിള,
ലൈറ്റ് ആൻഡ് സൗണ്ട് അറേഞ്ച്മെന്റ്സ്:
ബെന്നി ജോസഫ്
അവാർഡ് സെറിമണി കോർഡിനേഷൻ കമ്മിറ്റി:
ജോസ് മാത്യു, രാകേഷ് ജോർജ്, സുനിൽ മാത്യു, ജൂലിയസ് ജോസ്, മഹേഷ് മുരളി, ഷിജി പോൾ, ബിജു ചാക്കോ.
ഇനാഗുറൽ സെറിമണി കോർഡിനേഷൻ കമ്മിറ്റി:
സിന്നി ജേക്കബ്, ജോസ് ജോസഫ്, ലിറ്റോ ടൈറ്റസ്, ഷിബു ജോൺ, അനീഷ് ആൻ്റണി, റോസ്ബിൻ സെബാസ്റ്റ്യൻ. അഗസ്റ്റിൻ തേജസ് ടോം.
അപ്പീൽ കമ്മിറ്റി:
അലക്സ് വർഗീസ്, ഷാജി വരാകുടി, സനോജ് വർഗീസ്
സേഫ് ഗാർഡിംഗ് & ഫസ്റ്റ് എയ്ഡ് കമ്മിറ്റി:
ജിൽസൺ ജോസഫ്, സോണിയ ജെറിൻ, ജെനീഷ് കുരുവിള
ഗ്രൗണ്ട് കൺട്രോൾ കമ്മിറ്റി:
ജേക്കബ് വർഗീസ്, എൽദോസ് സണ്ണി, ഹരികുമാർ ഗോപാലൻ, സനിൽ ബാലകൃഷ്ണൻ, വിപിൻ വർഗീസ്
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ സ്പോൺസേർസ്:
ടൈറ്റിൽ സ്പോൺസർ –
ഡോ. സൈമൺസ് അക്കാദമി (Dr. Simon’s Academy).
സ്പോൺസേഴ്സ്:
മദർ ഇന്ത്യ കിച്ചൻ, വിറാൾ (Mother India Kitchen, Virral).
പോൾ ജോൺ & കോ സോളിസിറ്റേഴ്സ് (Paul John & co solicitors).
ജിയാ ട്രാവൽസ് ആൻഡ് ഹോളിഡേയ്സ് (Gia Travels and Holidays).
എൽ ടി സി ഗ്ലോബൽ കൺസൾട്ടൻസി (LTC Global Consultancy).
ബോബ് കെയർ ഹെൽത്ത് കെയർ ഏജൻസി (Bob Care).
മാസ് ഹൈപ്പർ മാർക്കറ്റ് (MAAS Hypermarket).
ഓറ ക്ലോത്തിങ് ആൻഡ് ജുവല്ലറി (AURA Clothing and Jewelry).
പാർക്ക് ഹാൾ റിസോർട്ട് & സ്പാ (Park Hall Park Hall Resort & Spa).
ലൈഫ് ലൈൻ പ്രൊട്ടക്ട് മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സെർവീസ് (LifeLine Protect Limited).
ക്ലിക്ക്2ബ്രിംഗ് ഗ്രോസറീസ്, മാഞ്ചസ്റ്റർ (Click to Bring Groceries, Manchester).
ജോവൻ പെർഫ്യൂംസ് (Joven Perfume).
ബുക്ക് ബോക്സ് യു കെ (Book Box UK).
വിഷ്വൽ പാർട്ണർ:
ANFaudio and visual production
സോഫ്റ്റ്വെയർ പാർട്ടണർ :
ജെ എം പി സോഫ്റ്റ് വെയർ (JMP Software).
മീഡിയ പാർട്ടണർ – UUKMA NEWS.
കാറ്ററിംഗ് പാർട്ടണർ: Mother India Kitchen, Wirral.
ഫോട്ടോഗ്രാഫി പാർട്ണർ: Jeevan Photography.
ഇവൻറ് സപ്പോർട്ടേഴ്സ്:
UUKMA Nurses Forum,
UUKMA Charity Foundation (UCF),
UUKMA She Leads,
UUKMA Youth,
UUKMA Samskarika Vedi,
UUKMA Malayalam Academy.
ദേശീയ കലാമേളയിലേക്ക് യോഗ്യത നേടാൻ അവസരം
നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്നവർക്കും ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്കും ദേശീയ കലാമേളയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
നവംബർ ഏഴിന് ചെൽറ്റൻഹാമിൽ നടക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയിലേക്കുള്ള നോർത്ത് വെസ്റ്റ് റീജിയണിന്റെ പ്രതിഭകളെ കണ്ടെത്തുന്ന വേദി കൂടിയായിരിക്കും ഈ കലാമേള. നൂറുകണക്കിന് മത്സരാർത്ഥികളും കുടുംബാംഗങ്ങളും കലാസ്നേഹികളും ഒരുമിക്കുന്ന ഒക്ടോബർ 3-ലെ കലാമാമാങ്കത്തെ വരവേൽക്കാൻ ലിവർപൂൾ ഒരുങ്ങിക്കഴിഞ്ഞു.
കലാമേളയിൽ ഈ വർഷം റെക്കോർഡ് മത്സരാർത്ഥികൾ പങ്കെടുക്കുന്നതിനാൽ സമയബന്ധിതമായി മത്സരങ്ങൾ അവസാനിപ്പിക്കുന്നതിന് വേണ്ടി രാവിലെ 8.30 ന് രജിസ്ട്രേഷൻ നടപടികൾ ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി കൃത്യം 9 മണിക്ക് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതാണ്. കലാമത്സരങ്ങളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ സമയം ക്രമം പാലിക്കണമെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.
കലാമേളയിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി രാവിലെ പ്രഭാത ഭക്ഷണം മുതൽ മദർ ഇന്ത്യാ കിച്ചൻ, വിറാൾ ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണശാല ക്രമീകരിച്ചിട്ടുണ്ട്. മത്സരങ്ങൾ തീരുന്നതുവരെ സമയാസമയങ്ങളിൽ നിങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നതാണ്.
കലാമേളയെ മികച്ച വിജയമാക്കി മാറ്റുന്നതിനായി നോർത്ത് വെസ്റ്റ് റീജിയണിലെ മുഴുവൻ അംഗ അസോസിയേഷനുകളുടെയും മലയാളി സമൂഹത്തിന്റെയും പിന്തുണയും സഹായ സഹകരണങ്ങളും സംഘാടകസമിതിക്കു വേണ്ടി നാഷണൽ കമ്മിറ്റി അംഗം ബിജു പീറ്റർ, യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, ജനറൽ സെക്രട്ടറി സനോജ് വർഗീസ്, ആർട്സ് കോ-ഓർഡിനേറ്റർ രാജീവ് സി.പി, ട്രഷറർ ഷാരോൺ ജോസഫ് എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ. രചനകൾ അയക്കേണ്ട അവസാന ദിവസം ഒക്ടോബർ 25, ഞായർ. /
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല. /
click on malayalam character to switch languages