1 GBP = 126.91
breaking news

യുകെ മലയാളികളെ വേദനയിലാഴ്ത്തി 2 ആകസ്മിക വിയോഗങ്ങൾ…

യുകെ മലയാളികളെ വേദനയിലാഴ്ത്തി 2 ആകസ്മിക വിയോഗങ്ങൾ…

ലണ്ടൻ: യുകെ മലയാളികളെ തേടിയെത്തിയത് രണ്ടു ആകസ്മിക വിയോഗങ്ങൾ. ഹീത്രോയിൽ വെറ്റിനറി ഡോക്ടർ ബെറിന്‍ വര്‍ഗീസും എസ്സെക്സിൽ നഴ്‌സ് പ്രാക്ടീഷണർ ജസ്റ്റീന ജോർജും വിടവാങ്ങി..!

ഡോക്ടറെ വിളിച്ചുണർത്താൻ ചെന്നപ്പോൾ അനക്കമില്ല, പതിവുപോലെ ചായയുമായി രാവിലെ ഭർത്താവിനെ വിളിച്ചുണർത്താൻ ഭാര്യ എത്തിയപ്പോഴായിരുന്നു ലണ്ടനിലെ ഹീത്രോയിൽ ബെറിന്‍ വര്‍ഗീസ് എന്ന ചെറുപ്പക്കാരനു അനക്കമില്ലെന്ന് കണ്ടത്. തുടർന്ന് അടിയന്തിര വിഭാഗം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹീത്രോയിൽ വെറ്ററിനറി ഡോക്ടറായിരുന്ന ബെറിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

ഭാര്യയ്ക്കും അഞ്ചു വയസുകാരിയായ ഏക മകള്‍ക്കും മാതാപിതാക്കള്‍ക്കും ഒപ്പമാണ് ബെറിന്‍ ഹീത്രോയില്‍ താമസിച്ചിരുന്നത്. നാട്ടില്‍ വെറ്ററിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന ബെറിന്‍ അമേരിക്കയില്‍ ഉപരിപഠനം നടത്തിയ ശേഷമാണ് ഹീത്രോയില്‍ വന്ന് സ്ഥിര താമസമാക്കിയത്. പത്തനംതിട്ട ചിറ്റാര്‍ സ്വദേശികളാണ് ബെറിന്റെ കുടുംബം. ബെറിന്റെ ഒരു സഹോദരന്‍ നോര്‍വ്വിച്ചിലും സഹോദരി അയര്‍ലന്റിലും കുടുംബമായി കഴിയുന്നുണ്ട്

എസ്സെക്സിലെ പഴയകാല മലയാളികൾക്കെല്ലാം സുപരിചിതയാണ് കോള്‍ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് പ്രാക്ടീഷണറായി ജോലിചെയ്തിരുന്ന സീനിയർ നഴ്സ് ജസ്റ്റീന ജോർജ്ജ്. കോട്ടയം തീക്കോയി സ്വദേശിനിയായിരുന്ന ജസ്റ്റിന ജോര്‍ജ് (58) ന്റെ അന്ത്യം ലണ്ടനിലെ വസതിയിൽ വച്ചായിരുന്നു.

ആരോഗ്യമേഖലയില്‍ ദീര്‍ഘകാലമായി സജീവമായിരുന്ന ജസ്റ്റിന, യുകെയിലെ പൊതുരംഗത്തും സാമുദായിക ചാരിറ്റി പ്രവര്‍ത്തനങ്ങളിലും എന്നും മുന്നിലുണ്ടായിരുന്നു. ക്ലാക്ടണിലെ സീറോമലബാര്‍ ദേവാലയത്തിലെ പാരിഷ് കമ്മിറ്റി അംഗമായും വേദപാഠ അധ്യാപികയായും ഏറെക്കാലം സേവനം അനുഷ്ടിച്ചു.

യുകെ മലയാളികൾക്കിടയിൽ ജോയ് എന്നറിയപ്പെടുന്ന ജോർജ് ആണ് ഭർത്താവ്. ടോംസ് ജോര്‍ജ്, ആന്‍സ് ജോര്‍ജ് എന്നിവര്‍ മക്കളും, മിന്നു സണ്ണി, ടോം മാത്യു എന്നിവര്‍ മരുമക്കളുമാണ്. ജസ്റ്റീനയുടെ സംസ്‌കാര ശുശ്രൂഷകള്‍ ഈ മാസം 23-ന് ക്ലാക്ടണ്‍, ബര്‍സ് റോഡിലെ സെമിത്തേരിയില്‍ വച്ച് നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ബെറിൻ വർഗ്ഗീസിന്റെയും ജസ്റ്റീന ജോർജ്ജിന്റെയും വിയോഗങ്ങളിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മിറ്റിക്കായി റീജിയണൽ സെക്രട്ടറി സാംസൺ പോളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more