1 GBP = 130.55
breaking news

ജിസിഎസ്ഇ പരീക്ഷയിൽ അഭിമാനനേട്ടവുമായി ലണ്ടനിലെ സെറ എലിസബത്ത് സ്കറിയ

ജിസിഎസ്ഇ പരീക്ഷയിൽ അഭിമാനനേട്ടവുമായി ലണ്ടനിലെ സെറ എലിസബത്ത് സ്കറിയ

ലണ്ടൻ: ജിസിഎസ്ഇ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥിനി സെറ എലിസബത്ത് സ്കറിയ ശ്രദ്ധേയയായി. പരീക്ഷയിൽ 10 വിഷയങ്ങളിൽ A സ്റ്റാർ ഗ്രേഡും ഒരു വിഷയത്തിൽ A ഗ്രേഡും നേടിയാണ് സെറ അഭിമാനനേട്ടം കൈവരിച്ചത്.

ലണ്ടനിലെ മിച്ചാമിൽ താമസിക്കുന്ന ബിജോ സ്കറിയ–ജിസ് സ്കറിയ ദമ്പതികളുടെ മകളാണ് സെറ. വാളിങ്ടൺ ഹൈസ്കൂൾ ഫോർ ഗേൾസിലെ വിദ്യാർത്ഥിനിയായ സെറ പഠനത്തിൽ പുലർത്തിയ മികവും കഠിനാധ്വാനവുമാണ് ഉജ്ജ്വലമായ ഈ നേട്ടത്തിന് വഴിയൊരുക്കിയത്.

മികച്ച ജിസിഎസ്ഇ ഫലത്തോടെ കുടുംബത്തിനും സ്കൂളിനും ഒപ്പം യുകെയിലെ മലയാളി സമൂഹത്തിനും അഭിമാനമായി മാറിയിരിക്കുകയാണ് സെറ എലിസബത്ത് സ്കറിയ. തുടർപഠനത്തിലും മികച്ച നേട്ടങ്ങൾ കൈവരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more