1 GBP = 128.84
breaking news

കേരളീയ സംസ്കാരവും പൈതൃകവും കലകളും സമന്വയിപ്പിച്ച് കേരളപൂരം 2026 ആഘോഷമാക്കാൻ യുക്മ ഷീ ലീഡ്സ്; അഞ്ഞൂറിലേറെ കലാകാരൻമാരുടേയും കലാകാരികളുടേയും നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വിസ്മയങ്ങൾ…..

കേരളീയ സംസ്കാരവും പൈതൃകവും കലകളും സമന്വയിപ്പിച്ച് കേരളപൂരം 2026 ആഘോഷമാക്കാൻ യുക്മ ഷീ ലീഡ്സ്; അഞ്ഞൂറിലേറെ കലാകാരൻമാരുടേയും കലാകാരികളുടേയും നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വിസ്മയങ്ങൾ…..

കുര്യൻ ജോർജ്ജ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

റോതെർഹാം: വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയും നമ്മുടെ സമ്പന്നമായ പൈതൃകവും സംസ്കാരവും കലകളും ചേർന്നൊരുക്കുന്ന ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഈ വർഷം യുക്മ ഷീ ലീഡ്സ് രൂപീകൃതമായത്. യുക്മ ഷീ ലീഡ്സ് നേതൃത്വം കൊടുക്കുന്ന സാംസ്‌കാരിക പരിപാടികളാണ് ഇക്കുറി യുക്മ കേരളപ്പൂരം 2026 വേദിയിലെത്തുന്നത്. ഷീ ലീഡ്‌സിന്റെ ആദ്യ പരിപാടിയെന്ന നിലയിൽ വിവിധങ്ങളായ കലാരൂപങ്ങൾക്കാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.  

ഇതിന്റെ ഭാഗമായി, 2026 ഓഗസ്റ്റ് 15-ന് റോതർഹാമിലെ മാൻവേഴ്സ് ലേക്കിൽ (Manvers Lake) നടക്കുന്ന യുക്മ കേരള പൂരം 2026-ന്റെ സാംസ്കാരിക പരിപാടികളിൽ മെഗാ തിരുവാതിര, യുക്മ ഓണച്ചന്തം മലയാളി സുന്ദരി അതോടൊപ്പം തന്നെ പരിപാടിയിലെ മുഖ്യ ആകർഷണമായ കളേഴ്സ് ഓഫ് ഇന്ത്യ എന്നിവയാണ്. 

ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, ഇന്ത്യയുടെ വൈവിധ്യവും വർണ്ണാഭമായ കാഴ്ചകളും സാംസ്കാരിക സമൃദ്ധിയും വിളിച്ചോതുന്നതിനായി യുകെയിലുടനീളമുള്ള 80 പ്രതിഭാധനരായ കലാകാരന്മാർ അശ്വതി രാഘവൻ്റെ നേതൃത്വത്തിൽ ഒരൊറ്റ വേദിയിൽ അണിനിരക്കുന്ന പരിപാടിയാണ് കളേഴ്സ് ഓഫ് ഇന്ത്യ. ‘80 കലാകാരന്മാർ, ഒരൊറ്റ വേദി, ഒരൊറ്റ രാജ്യം, ഇന്ത്യയുടെ ആഘോഷം’ എന്ന ആശയത്തിലൂന്നിയാണ് കളേഴ്സ് ഓഫ് ഇന്ത്യയുടെ അവതരണം. 

യുക്മ ദേശീയ  ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി,   വൈസ് പ്രസിഡണ്ട് സ്മിത തോട്ടം, യോർക്ക്‌ഷെയർ ആൻഡ് ഹമ്പർ റീജിയൺ പ്രസിഡന്റ് അമ്പിളി സെബാസ്റ്റിയൻ മാത്യൂസ് തുടങ്ങിയവർക്കാണ് യുക്മ ഷീ ലീഡ്‌സിന്റെ ചുമതല. ആദ്യ പരിപാടിയെന്ന നിലയിൽ ഏറെ മുൻപ് തന്നെ ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടന്നു വരുന്നതായി ഇവർ പറയുന്നു. വിവിധ റീജിയനുകളിൽ നിന്നായി അഞ്ഞൂറില്പരം കലാകാരന്മാരാണ് ഇക്കുറി കേരളപ്പൂരം വേദിയിലെത്തുന്നത്. 

യുക്‌മ കേരളപ്പൂരം 2026 സാംസ്‌കാരിക പരിപാടികൾ  സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്.

റെയ്‌മോൾ നിധീരി – +44 7789149473

സ്‌മിത തോട്ടം – +44 7450964670

അമ്പിളി സെബാസ്റ്റിയൻ മാത്യൂസ് – +447901063481

വേദി:

Manvers Lake, Rotherham, S63 7DG

തീയതി: 15 August 2026, Saturday

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more