1 GBP = 127.89
breaking news

എന്റെ മകനെ താ.. എട്ട് ദിവസമായി, ഇവര്‍ എന്ത് ചെയ്തു; പ്രതിഷേധിച്ച് ഷിജിന്റെ കുടുംബം

എന്റെ മകനെ താ.. എട്ട് ദിവസമായി, ഇവര്‍ എന്ത് ചെയ്തു; പ്രതിഷേധിച്ച് ഷിജിന്റെ കുടുംബം

മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തില്‍ തിരുവനന്തപുരം മുതലപ്പൊഴിയില്‍ പ്രതിഷേധം ശക്തം. കാണാതായ ഷിജിന്റെ ബന്ധുക്കളും നാട്ടുകാരും അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. വിഴിഞ്ഞം, കൊല്ലം നീണ്ടകര എന്നിവിടങ്ങളില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

എന്റെ മകനെ താ എന്ന് കരഞ്ഞ് പറഞ്ഞാണ് ഷിജിന്റെ അമ്മയുടെ പ്രതിഷേധം. ഭര്‍ത്താവിന്റെ കണ്ടെത്തുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഷിജിന്റെ ഭാര്യയും പറഞ്ഞു. എന്റെ ഭര്‍ത്താവിനെ കണ്ടെത്താന്‍ അവര്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ പ്രതിഷേധിച്ച് തന്നെ പോകും – ഷിജിന്റെ ഭാര്യ പറഞ്ഞു.

തിരുവനന്തപുരം മുതലപ്പൊഴിയില്‍ നിന്ന് മീന്‍പിടുത്തത്തിനായി പോയ ഷിജിനെ കടലില്‍ കാണാതായിട്ട് ഏഴ് ദിവസം പിന്നിട്ടു. തിരച്ചില്‍ കാര്യക്ഷമമല്ലെന്നാണ് കുടുബത്തിന്റെയും നാട്ടുകാരുടെയും പരാതി. നിലവില്‍ നാട്ടുകാര്‍ മാത്രമാണ് ഷിജിനായി തിരച്ചില്‍ നടത്തുന്നത്.ഷിജിന്റെ കുടുംബത്തെ സിപിഐഎം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദന്‍ സന്ദര്‍ശിച്ചു.

വിഴിഞ്ഞത്ത് നിന്ന് എട്ട് ദിവസം മുമ്പ് കാണാതായ ജോണിയ്ക്കായി എട്ടാംദിവസവും തിരച്ചില്‍ തുടരുകയാണ്. തിരച്ചിലില്‍ തൃപ്തിയില്ലെന്നാണ് ജോണിയുടെ കുടുംബത്തിന്റെയും പ്രതികരണം. അതേസമയം, കൊല്ലം നീണ്ടകരയില്‍ കാണാതായ ഗൗതമിനായി ഹെലികോപ്റ്ററും ഡ്രോണും എത്തിച്ച് തിരച്ചില്‍ നടത്തുകയാണ്. മന്ത്രി ഷിബു ബേബി ജോണ്‍ ഗൗതമിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. നിലവിലെ തിരച്ചിലില്‍ തൃപ്തിയുണ്ടെന്നും എന്നാല്‍ ഇതിനായി താന്‍ മുന്നിട്ടിറങ്ങേണ്ടിവന്നു എന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും ഗൗതമിന്റെ മാതാവ് രേഷ്മ പറയുന്നു.നീണ്ടകര പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ചാണ് തിരച്ചിലിന്റെ ഭാഗമാകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more