1 GBP = 128.61
breaking news

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

സർവേ വകുപ്പിൽ നിന്ന് മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു. കരാർ ജീവനക്കാർ നാളെ മുതൽ ജോലിക്ക് വരേണ്ടന്നാണ് സർവേ ഡയറക്ടറുടെ നിർദ്ദേശം. നാല് മാസത്തെ ശമ്പളം കുടിശികയുളളപ്പോഴാണ് കരാർ ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുന്നത്. കൂട്ട പിരിച്ചുവിടലോടെ സംസ്ഥാനത്തെ ഡിജിറ്റൽ റീ സർവേ പ്രവർത്തനങ്ങൾ നിലയ്ക്കും.

ഇന്നലെയാണ് സർവേ വകുപ്പിലെ കരാർജീവനക്കാരുടെ സേവനം നിർത്തണമെന്നസർവേ ഡയറക്ടറുടെ നിർദ്ദേശം വരുന്നത്.വകുപ്പ് സർവേയർമാരെ ഫീൽഡ് ജോലികളിൽ സഹായിക്കുന്നതിനുളള ഏറ്റവും കുറഞ്ഞ ജീവനക്കാരെ നിലനിർത്തിയശേഷം ബാക്കിഉളളവരെ ഒഴിവാക്കാനാണ് നിർദ്ദേശം.സംസ്ഥാനത്തെ ഡിജിറ്റൽ റീസർവേ ജോലികൾക്കായി 4000 കരാർ ജീവനക്കാരെയാണ് എംപ്ളോയ്മെൻറ് എക്സേഞ്ച് വഴി നിയമിച്ചിട്ടുളളത്. ഇതിൽ 3000 ജീവനക്കാർക്കാണ് നാളെ പുറത്തുപോകേണ്ടിവരുന്നത്.

നൂറ് ദിന കർമ്മ പരിപാടി കഴിഞ്ഞാൽ  ബാക്കി കരാർ ജീവനക്കാരെ കൂടി ഒഴിവാക്കണമെന്നാണ് നിർദ്ദേശം.കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതോടെസംസ്ഥാനത്തെ ഡിജിറ്റൽ റീ സർവേ നിലയ്ക്കും.സർവേ വകുപ്പിലെ ജീവനക്കാരുടെ എണ്ണം പരിമിതംആയതിനാൽ അവരെ ഉപയോഗിച്ച് മാത്രമായി റീസർവേ പൂർത്തിയാക്കാനാകില്ല.ആകെയുളള 1666വില്ലേജുകളിൽ 639 വില്ലേജുകളിലാണ് റീസർവേനടക്കുന്നത്.ഇതിൽ 249 വില്ലേജുകളിൽ മാത്രമേ നടപടികൾ പൂർണമായും പൂർത്തികരിച്ചിട്ടുളളു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more