1 GBP = 128.61
breaking news

എൻ എച്ച് എസ് വാർഷിക വിരുന്നിൽ പ്രധാനമന്ത്രിയുടെ അതിഥിയായി കോതമംഗലം സ്വദേശിനിയും ബാസിൽഡൺ മലയാളിയുമായ ഷൈനി ബേസിൽ

എൻ എച്ച് എസ് വാർഷിക വിരുന്നിൽ പ്രധാനമന്ത്രിയുടെ അതിഥിയായി കോതമംഗലം സ്വദേശിനിയും ബാസിൽഡൺ മലയാളിയുമായ ഷൈനി ബേസിൽ

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ: ബ്രിട്ടനിലേക്ക് ജോലി സൗകര്യാർത്ഥം കുടിയേറിയ മലയാളികൾക്ക് അപ്രാപ്യമായി ഒന്നുമില്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ബ്രിട്ടനിലെ നാഷണൽ ഹെൽത് സർവീസിന്റെ അണിവേഴ്സറിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ വസതിയിൽ വിളിച്ചു ചേർക്കപ്പെട്ട വിരുന്നിൽ അതിഥി ആയി മലയാളി ആയ കോതമംഗലം സ്വദേശിനിയും ബസിൽഡൺ മലയാളിയുമായ ഷൈനി ബേസിൽ.

നാഷണൽ ഹെൽത്ത് സർവീസിന്റെ 78ആം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന ക്ഷണിക്കപ്പെട്ടവർക്കായി നടത്തിയ പ്രത്യേക വിരുന്നിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച മിഡ് ആൻഡ് സൗത്ത് എസ്സെക്സ് എൻ എച്ച് എസ് ഫൌണ്ടേഷൻ ട്രസ്റ്റിൽ ക്ലിനിക്കിൽ പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്ന ഷൈനി ബേസിൽ ക്ഷണിക്കപ്പെട്ടത്. കഴിഞ്ഞ 24 വർഷമായി ബസിൽഡനിൽ താമസിക്കുന്ന ഷൈനി ബാസില്ഡണ് മലയാളി അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ബേസിൽ ചാക്കോയുടെ പത്നിയും ബാസിൽഡൺ എൻ എച്ച് എസ് ആശുപത്രിയിൽ ന്യൂറോളജി ഡിപ്പാർട്മെന്റിൽ ലീഡ് നഴ്സുമായി ജോലി ചെയ്തു വരികയുമാണ്.

എൻ എച്ച് എസിനു നൽകിയ വിലപ്പെട്ട സേവനങ്ങളെ മാനിച്ചു നൽകുന്ന ഈ നോമിനേഷനിൽ പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ഈ വിരുന്നിൽ ക്ഷണിക്കപ്പെട്ടുക എന്നത് ഏതൊരു ജീവനക്കാരി എന്നതുപോലെ തന്നെ വലിയ അഭിമാന നിമിഷമാണെന്നും, ആശുപത്രിയിൽ സ്റ്റാഫ് ഗവർണർ എന്ന നിലയിലും പ്രവർത്തിക്കുന്ന ഷൈനിയും ബസിൽഡൻ മലയാളികളുടെ എല്ലാ ആവശ്യങ്ങൾക്കും കൂടെ നിൽക്കുന്ന അസോസിയേഷൻ പ്രസിണ്ടന്റ് കൂടിയായ ബേസിലിനും ഇത് ഒരു സ്വകാര്യ അഭിമാന നിമിഷത്തിനപ്പുറം ബ്രിട്ടനിലെ മലയാളികൾക്ക് ലഭിക്കുന്ന ഒരു അംഗീകാരം കൂടിയായി ആണ് വിലമതിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more