1 GBP = 126.59
breaking news

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026: പോർട്സ്മൗത്ത് തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യന്മാർ

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026: പോർട്സ്മൗത്ത് തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യന്മാർ

ഹോർഷം: യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026 ജൂൺ 13-ന് ശനിയാഴ്ച സസെക്സിലെ ഹോർഷത്തിലുള്ള ദി ബ്രിഡ്ജ് ലെഷർ സെന്ററിൽ ആവേശോജ്വലമായി സംഘടിപ്പിച്ചു. വിവിധ അസോസിയേഷനുകളിൽ നിന്നുള്ള നൂറുകണക്കിന് കായികതാരങ്ങൾ പങ്കെടുത്ത മത്സരങ്ങളിൽ മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് (MAP) തുടർച്ചയായ രണ്ടാം വർഷവും ഓവറോൾ ചാമ്പ്യൻമാരായി. ക്രോളി മലയാളി കമ്മ്യൂണിറ്റി (CMC) ഒന്നാം റണ്ണറപ്പും ആതിഥേയരായ മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷം (MCH) രണ്ടാം റണ്ണറപ്പുമായി.
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ച ശേഷം കൃത്യം 9.30-ന് ട്രാക്ക് മത്സരങ്ങൾക്ക് തുടക്കമായി. ഉദ്ഘാടന സമ്മേളനത്തിൽ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ് അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ കായികമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ട്, റീജിയണൽ ട്രഷറർ തേജു മാത്യൂസ്, മറ്റ് റീജിയണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ അസോസിയേഷനുകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. രണ്ട് ട്രാക്കുകളിലും രണ്ട് ഫീൽഡ് വിഭാഗങ്ങളിലുമായി മത്സരങ്ങൾ കൃത്യമായ സമയക്രമത്തോടെയും മികച്ച സംഘാടന മികവോടെയും നടത്തി.
വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങ് യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായിഉദ്ഘാടനം ചെയ്തു. ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി സണ്ണിമോൻ മത്തായിയും റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസും ചേർന്ന് മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്തിന് സമ്മാനിച്ചു. റണ്ണറപ്പ് ട്രോഫികൾ യുക്മ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേന്ദ്രൻ അറയ്ക്കോട്ടും റീജിയണൽ ട്രഷറർ തേജു മാത്യൂസും വിതരണം ചെയ്തു.

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് കോ-ഓർഡിനേറ്റർ ബെർവിൻ ബാബുവിന്റെ നേതൃത്വത്തിൽ റെനോൾഡ് മാനുവൽ, അലൻ അക്കര, ലിറ്റോ കോരുത് , ഡാഫിനി എൽദോസ്, മെബി മാത്യൂസ്, ശാരിക അമ്പിളി, സുനോജ് ശ്രീനിവാസ് എന്നിവർ ഉൾപ്പെടുന്ന റീജിയണൽ കമ്മിറ്റി അംഗങ്ങളും വിവിധ അസോസിയേഷനുകളിലെ ഭാരവാഹികളായ നിന്റു രാധാകൃഷ്ണൻ, ആന്റണി തെക്കേപ്പറമ്പിൽ, ജിബിൻ പി. ജോയ്, അഭിലാഷ് ഏബൽ, എൽദോസ് എം. മാത്യു, ജിനു, ഷാജി തോമസ്, അസ്ഹർ സയ്ത്ത്, ലിയ തോമസ്, അലോഷ്യസ് അഗസ്റ്റിൻ, ഹാഷിം കുഞ്ഞുമുഹമ്മദ്, ജോസിൻ പകലോമറ്റം, ടോജോ രാജു, സജീവ് എസ്. നായർ, ലിറ്റ്സി സാംസൺ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനമാണ് പരിപാടിയുടെ വിജയത്തിന് പിന്നിൽ.

വ്യക്തിഗത ചാമ്പ്യന്മാർ
കിഡ്സ് വിഭാഗം
• ജെന്നിഫർ ജീൻ (ബ്രൈറ്റൺ മലയാളി അസോസിയേഷൻ)
• നിവാൻ ഷാജി (ക്രോളി മലയാളി കമ്മ്യൂണിറ്റി)
സബ് ജൂനിയേഴ്സ്
• സാറ ഐമി ഫിലിപ്പ് (ക്രോളി മലയാളി കമ്മ്യൂണിറ്റി)
• ഇവാൻ ഷൈജൻ (മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത്)
ജൂനിയേഴ്സ്
• ഒലിവിയ ലിന്റോ (മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത്)
• ഓസ്റ്റിൻ മാർട്ടിൻ (മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത്)
സീനിയേഴ്സ്
• ശിഖ അനിൽകുമാർ (ക്രോളി മലയാളി കമ്മ്യൂണിറ്റി)
• അലൻ ബിനോയ് കുര്യൻ (ബ്രൈറ്റൺ മലയാളി അസോസിയേഷൻ)
അഡൾട്സ്
• നീതു ബേബി (ക്രോളി മലയാളി കമ്മ്യൂണിറ്റി)
• സംഗീത് സജി (മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത്)
സീനിയർ അഡൾട്സ്
• സിന്ധു ലിന്റോ (മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത്)
• പോൾ ജോസഫ് (മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷം)
സൂപ്പർ സീനിയേഴ്സ്
• മിനിമോൾ സിബി (മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത്)
• സജി തോമസ് (മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത്)

അസോസിയേഷൻ പോയിന്റ് നില

  1. മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് (MAP) – 148 പോയിന്റ്
  2. ക്രോളി മലയാളി കമ്മ്യൂണിറ്റി (CMC) – 127 പോയിന്റ്
  3. മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോർഷം (MCH) – 78 പോയിന്റ്
  4. ബ്രൈറ്റൺ മലയാളി അസോസിയേഷൻ – 62 പോയിന്റ്
  5. ക്ലബ് കേരള അസോസിയേഷൻ ഓഫ് ഹോർഷം – 42 പോയിന്റ്
  6. മലയാളി അസോസിയേഷൻ ഓഫ് റെഡ്ഹിൽ സറ്‍റേ – 36 പോയിന്റ്
  7. മലയാളി അസോസിയേഷൻ ഓഫ് സൗത്താംപ്ടൺ – 32 പോയിന്റ്
  8. ഹേവാർഡ്സ് ഹീത്ത് യൂണൈറ്റഡ് കൾച്ചറൽ മലയാളി അസോസിയേഷൻ – 30 പോയിന്റ്
  9. ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ – 18 പോയിന്റ്
    കായികമികവും സൗഹൃദവും ഒരുപോലെ ഉയർത്തിപ്പിടിച്ച യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സ്പോർട്സ് 2026, പങ്കെടുത്ത എല്ലാ അസോസിയേഷനുകൾക്കും മത്സരാർത്ഥികൾക്കും അഭിമാന നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് വിജയകരമായി സമാപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more