1 GBP = 126.59
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള; തുടർച്ചയായി നാലാം തവണയും കിരീടനേട്ടവുമായി സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ, റണ്ണറപ്പായി സാലിസ്ബറി മലയാളി അസോസിയേഷൻ, വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്ത്

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള; തുടർച്ചയായി നാലാം തവണയും കിരീടനേട്ടവുമായി സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ, റണ്ണറപ്പായി സാലിസ്ബറി മലയാളി അസോസിയേഷൻ, വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്ത്

സുജു ജോസഫ്, പിആർഒ, യുക്മ സൗത്ത് വെസ്റ്റ്

യോവിൽ: ജൂൺ പതിനാല് ഞായറാഴ്ച്ച യോവിലിൽ നടന്ന യുക്മ സൗത്ത് സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ ആതിഥേയരായ സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ(എസ് എം സി എ) തുടർച്ചയായി നാലാം തവണയും ഓവറാൾ ചാമ്പ്യന്മാരായി. 194 പോയിന്റുമായാണ് എസ്എംസിഎ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. 162 പോയിന്റുകൾ നേടി സാലിസ്ബറി മലയാളി അസോസിയേഷൻ (എസ് എം എ) രണ്ടാം സ്ഥാനവും 44 പോയിന്റുകളുമായി വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ (ഡബ്ല്യൂ എം എ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ആവേശകരമായ മത്സരങ്ങളാണ് കായികമേളയിലുടനീളം പ്രതിഫലിച്ചത്. മുന്നൂറിലധികം കായികതാരങ്ങൾ മാറ്റുരച്ച കായികമേളയിൽ കിഡ്സ് വിഭാഗത്തിൽ ഇസ്വ ബെനും, സാറാ എലിസബത്ത് ചാക്കോയും ആദം ക്രിസ് മെജോയും വ്യക്തിഗത ചാമ്പ്യന്മാരായപ്പോൾ സബ് ജൂനിയർ വിഭാഗത്തിൽ ഇസബെൽ അന്ന അരുണും സ്റ്റീഫൻ ടിന്റു തമ്പിയും ചാമ്പ്യന്മാരായി. ജൂനിയർ വിഭാഗത്തിൽ ഇഷാരാ വിനോജ്, നീരജ് കൃഷ്‌ണകുമാർ മേനോൻ എന്നിവർ ചാമ്പ്യന്മാരായി. സീനിയർ വിഭാഗത്തിൽ ജെനിറ്റ വർഗ്ഗീസും ജോ പോൾ തച്ചിലും വ്യക്തിഗത ചാമ്പ്യന്മാരായപ്പോൾ അഡൽറ്റ്‌സിൽ റിയ ജോസഫും അതുൽ ജോബിയും വ്യക്തിഗത ചാമ്പ്യന്മാരായി. സീനിയർ അഡൽറ്റ്‌സിൽ സൗമ്യ സജീവും ലജീവ് കളപ്പട്ടിൽ രാജനും വ്യക്തിഗത ചാമ്പ്യന്മാരായി. സൂപ്പർ സീനിയർ വിഭാഗത്തിൽ രാജി ബിജുവും സുരേഷ് ദാമോദരനും ചാമ്പ്യനായി.

രാവിലെ എട്ടുമണിയോടെ തന്നെ രജിസ്ട്രേഷനോടെ യോവിലിലെ ഒളിമ്പ്യാഡ് അത്ലറ്റിക് ക്ലെബ്ബിൽ ആരംഭിച്ച സൗത്ത് വെസ്റ്റ് കായികമേളക്ക് അംഗ അസോസിയേഷനുകളിൽ നിന്ന് വൻപിച്ച പിന്തുണയാണ് ലഭിച്ചത്. ഒൻപത് മണിയോടെ ആരംഭിച്ച കായികതാരങ്ങളുടെ വർണ്ണാഭമായ മാർച്ച് പാസ്റ്റ് ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സെക്രട്ടറി ജോബി തോമസ് സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയും നാഷണൽ സ്പോർട്ട്സ് കോർഡിനേറ്ററുമായ റെയ്‌മോൾ നിധിരി കായികമേള ഔദ്യോഗിമായി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ യുക്മ മുൻ പ്രസിഡന്റും ദേശീയ സമിതിയംഗവുമായ ഡോ ബിജു പെരിങ്ങത്തറ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, എസ്എംസിഎ പ്രസിഡന്റ് സിക്സൺ മാത്യു എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. റീജിയണൽ ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ ഉദ്‌ഘാടന സമ്മേളനത്തിൽ നന്ദി പറഞ്ഞു.

കായികതാരങ്ങളുടെ ബാഹുല്യം കൊണ്ട് മുഴുവൻ മത്സരങ്ങളിലും പതിവിലും വിപരീതമായി കൂടുതൽ കായികതാരങ്ങളും പങ്കെടുത്തത് കൊണ്ടും ഇക്കുറി വ്യക്തമായ മുന്നൊരുക്കങ്ങൾ നടത്തിയാണ് റീജിയണൽ കമ്മിറ്റി പ്രവർത്തനങ്ങൾ നടത്തിയത്. നാലു സോണുകളായി തിരിച്ച് റീജിയണൽ ഭാരവാഹികളും ആതിഥേയരായ എസ് എം സി എ ഭാരവാഹികളും നേതൃത്വം കൊടുത്ത് നടത്തിയ കായികമേള മത്സരങ്ങൾ ഇക്കുറി സമയബന്ധിതമായി പൂർത്തിയാക്കാനായി എന്നത് അഭിമാനിക്കാനാവുന്ന നേട്ടം തന്നെയാണ്.

റീജിയണൽ വൈസ് പ്രസിഡന്റ് ടെസ്സി മാത്യു, ജോയിന്റ് സെക്രട്ടറിമാരായ സാനി മൈക്കിൾ, ശാലിനി റിജേഷ്, യുക്മ സൗത്ത് വെസ്റ്റ് ആർട്സ് കോർഡിനേറ്റർ ബിജോയ് വർഗ്ഗീസ്, ഇന്റെർണൽ ഓഡിറ്റർ ഉമ്മൻ ജോൺ, യുക്മ ന്യൂസ് കോർഡിനേറ്റർ ഡിനു ഡൊമിനിക്, ദേവലാൽ സഹദേവൻ, ഡോ സുരേഷ് മേനോൻ, റോസ്മി ജോബി, ജോസ് കെ ആന്റണി, ജോയ് ജോൺ, സോജ് ജയപ്രകാശ്, സിൽവി ജോസ്, എസ് എം സി എ ഭാരവാഹികളും അംഗങ്ങളുമായ സിക്സൺ മാത്യു, സൗമ്യ കുര്യാക്കോസ്, ബവാറിൻ ജോൺ, ചിത്ര കിരൺ, ശ്യാം ശശികുമാർ, നിവിൽ ലോനക്കുട്ടി, ഗിരീഷ് കുമാർ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കായികമേളയുടെ മത്സരങ്ങൾ നിയന്ത്രിച്ചത്.

ലൈഫ് ലൈൻ പ്രൊട്ടെക്റ്റ്, പോൾ ജോൺ സോളിസിറ്റേഴ്സ്, ജിയ ട്രാവൽ & ടൂർഴ്സ്, മട്ടാഞ്ചേരി റെസ്റ്റോറന്റ്, ബെറ്റർ ഫ്രെയിംസ്, ജെ എം പി സോഫ്‌റ്റെവെയേഴ്സ്, യുക്മ ന്യൂസ് തുടങ്ങിയവരായിരുന്നു കായികമേളയുടെ സ്പോൺസർമാർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more