യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ കായികമേള ശനിയാഴ്ച വാറിംഗ്ടണിൽ…..ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
Jun 10, 2026
അനിൽ ഹരി
(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ)
മികവിനെയും മത്സരാത്മകതയെയും ആഘോഷിക്കാൻ യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഒരുങ്ങുന്നു. യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ മത്സരം ആവേശമാകുമെന്നുറപ്പാണ്.
യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്. രജിസ്ട്രേഷൻ നടപടികൾ ജൂൺ 6 നു അവസാനിച്ചതോടെ കായികമേള വിജയിപ്പിക്കുവാൻ യുക്മയും വാമയും. കായികമേളയുടെ നടത്തിപ്പിനായി പല വിഭാഗങ്ങൾ തിരിച്ചു ഒരു ടീമിനെ തന്നെ സജ്ജമാക്കി യുക്മ നോർത്ത് വെസ്റ്റ് റീജിയൺ.
വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ)യുടെ ആതിഥേയത്വത്തിൽ നടക്കുന്ന യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13-ന് വാറിങ്ടണിലെ ലാച്ച്ഫോർഡിലുള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ അരങ്ങേറും. നോർത്ത് വെസ്റ്റ് മേഖലയിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നുള്ള കായികതാരങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഈ കായികോത്സവം, ആവേശകരമായ മത്സരങ്ങളും സൗഹൃദ സംഗമങ്ങളും കൊണ്ട് ശ്രദ്ധേയമാകുമെന്ന് നോർത്ത് വെസ്റ്റ് റീജിയൻ്റെ ഭാരവാഹികളായ യുക്മ ദേശീയ സമിതിയംഗം ബിജു പീറ്റർ, ഷാജി തോമസ് വരാകുടി (പ്രസിഡന്റ്), സനോജ് വർഗീസ് (സെക്രട്ടറി), ഷാരോൺ ജോസഫ് (ട്രഷറർ), ബിനോയ് മാത്യു (സ്പോർട്സ് കോ-ഓർഡിനേറ്റർ) എന്നിവർ അറിയിച്ചു.
50, 100, 200, 400 മീറ്റർ ട്രാക്ക് മത്സരങ്ങൾ, കൂടാതെ ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ്, സ്റ്റാന്റിംഗ് ലോങ്ങ് ജംബ്, തുടങ്ങിയ വിവിധ ഇനങ്ങളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ മത്സരങ്ങൾ. കൂടാതെ 50 വയസിനു മുകളിൽ ഉള്ളവർക്ക് വേണ്ടിയുള്ള പ്രത്യേക മത്സരങ്ങൾ 4X100 റിലേയും.
വിഭവ സമൃദ്ധമായ ഭക്ഷണശാലയുമായി മാസ് ഹൗസ് (Ma’s House) നിങ്ങൾക്കു വേണ്ടി ദിവസം മുഴുവൻ പ്രവർത്തിക്കുന്നത് ആണ്.
നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ജൂൺ 20-ന് സട്ടൺ കോൾഡ് ഫീൽഡിൽ നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ റീജിയണെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള സുവർണ്ണാവസരവും ലഭിക്കും.
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും……. /
click on malayalam character to switch languages