1 GBP = 127.75
breaking news

യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ  കായികമേള ശനിയാഴ്ച വാറിംഗ്ടണിൽ…..ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ  കായികമേള ശനിയാഴ്ച വാറിംഗ്ടണിൽ…..ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

അനിൽ ഹരി

(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ)

മികവിനെയും മത്സരാത്മകതയെയും ആഘോഷിക്കാൻ യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഒരുങ്ങുന്നു. യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ  കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ മത്സരം ആവേശമാകുമെന്നുറപ്പാണ്.

യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയൺ  കായികമേളയുടെ അവസാനവട്ട ഒരുക്കങ്ങളിലേക്ക്. രജിസ്ട്രേഷൻ നടപടികൾ ജൂൺ 6 നു അവസാനിച്ചതോടെ കായികമേള വിജയിപ്പിക്കുവാൻ യുക്മയും വാമയും. കായികമേളയുടെ നടത്തിപ്പിനായി പല വിഭാഗങ്ങൾ തിരിച്ചു ഒരു ടീമിനെ തന്നെ സജ്ജമാക്കി യുക്മ നോർത്ത് വെസ്റ്റ് റീജിയൺ.  

വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ)യുടെ ആതിഥേയത്വത്തിൽ നടക്കുന്ന യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 13-ന് വാറിങ്ടണിലെ ലാച്ച്ഫോർഡിലുള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ  അരങ്ങേറും. നോർത്ത് വെസ്റ്റ് മേഖലയിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നുള്ള കായികതാരങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഈ കായികോത്സവം, ആവേശകരമായ മത്സരങ്ങളും സൗഹൃദ സംഗമങ്ങളും കൊണ്ട് ശ്രദ്ധേയമാകുമെന്ന് നോർത്ത് വെസ്റ്റ് റീജിയൻ്റെ ഭാരവാഹികളായ യുക്മ ദേശീയ സമിതിയംഗം ബിജു പീറ്റർ, ഷാജി തോമസ് വരാകുടി (പ്രസിഡന്റ്), സനോജ് വർഗീസ് (സെക്രട്ടറി), ഷാരോൺ ജോസഫ് (ട്രഷറർ), ബിനോയ് മാത്യു (സ്പോർട്സ് കോ-ഓർഡിനേറ്റർ) എന്നിവർ അറിയിച്ചു. 

50, 100, 200, 400 മീറ്റർ  ട്രാക്ക് മത്സരങ്ങൾ, കൂടാതെ ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ്, സ്റ്റാന്റിംഗ് ലോങ്ങ് ജംബ്, തുടങ്ങിയ വിവിധ ഇനങ്ങളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ മത്സരങ്ങൾ. കൂടാതെ 50 വയസിനു മുകളിൽ ഉള്ളവർക്ക് വേണ്ടിയുള്ള പ്രത്യേക മത്സരങ്ങൾ 4X100 റിലേയും. 

വിഭവ സമൃദ്ധമായ ഭക്ഷണശാലയുമായി മാസ് ഹൗസ് (Ma’s House)  നിങ്ങൾക്കു വേണ്ടി ദിവസം മുഴുവൻ പ്രവർത്തിക്കുന്നത് ആണ്. 

നോർത്ത് വെസ്റ്റ് റീജിയണൽ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ജൂൺ 20-ന് സട്ടൺ കോൾഡ് ഫീൽഡിൽ നടക്കുന്ന യുക്മ ദേശീയ കായികമേളയിൽ റീജിയണെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള സുവർണ്ണാവസരവും ലഭിക്കും. 

കൂടുതൽ വിവരങ്ങൾക്ക്:  

ബിനോയ് മാത്യു – 07533094770

uukmanwrc@gmail.com

യുക്മ നേർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സിൻ്റെ സ്പോൺസേഴ്‌സ്:

ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon’s Academy of science ). 

പോൾ ജോൺ & കോ സോളിസിറ്റേഴ്‌സ്. (Paul John & co solicitors) 

ജിയ ട്രാവൽ ആൻഡ് ഹോളിഡേസ് (Gia Travel & Holidays) 

ലൈഫ് ലൈൻ മോർട്ടഗേജ്‌ ആൻഡ് ഇൻഷുറൻസ് സർവീസ്സ്

(LifeLine Protect Limited ) 

സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts & Registered Auditors)

ബോബ് കെയർ നേഴ്സിംഗ് ഏജൻസി (Bob Care Health Care Staffing Solutions)

ഏലൂർ കൺസൾട്ടൻസി (Ealoor Study Abroad UK)

ജെ എം പി സോഫ്റ്റ്‌വെയർ (JMP Software)

ക്ലിക്ക് 2 ബ്രിങ്ങ് ഗ്രോസറീസ്, മാഞ്ചസ്റ്റർ (click2bring groceries, Manchester)

എൽ റ്റി സി ഗ്ലോബൽ കൺസൽറ്റൻസി (LTC Global Consultancy) 

റോസ്റ്റർ കെയർ (Roster Care)

ഓറ ഫാഷൻസ് (AURA Fashions)  

പാർക്ക് ഹാൾ റിസോർട്ട് & സ്പാ (Park Hall Park Hall Resort & Spa)

മാസ് ഹൈപ്പർ മാർക്കറ്റ്, പ്രസ്റ്റൺ (MAAS Hypermarket)

മീഡിയ പാർട്ടണർ – യുക്മ ന്യൂസ് (UUKMA News)

സ്റ്റേഡിയത്തിൻ്റെ വിലാസം:

Victoria Park Stadium, Knutsford Road, Latchford, Warrington, WA4 1AG

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more