1 GBP = 128.44
breaking news

ചിറ്റാരിക്കാൽ സ്വദേശി ആന്റണി തോമസ് മലേപ്പറമ്പിൽ  യുകെയിൽ നിര്യാതനായി…. 

ചിറ്റാരിക്കാൽ സ്വദേശി ആന്റണി തോമസ് മലേപ്പറമ്പിൽ  യുകെയിൽ നിര്യാതനായി…. 

(ബെന്നി അഗസ്റ്റിൻ)

ടെൽഫോർഡ്: ടെൽഫോർഡിൽ താമസിക്കുന്ന ആൽബിൻ്റെ പിതാവ് ശ്രീ ആന്റണി തോമസ് (60) അണുബാധയെ തുടർന്ന് ഇന്ന് രാവിലെ മരണപ്പെട്ടു. മാർച്ച് 22 ന് മകൻ ആൽബിന്റെ അടുത്ത് ഭാര്യ ജോളിയുമായി  വന്നതായിരുന്നു. യാതൊരു കുഴപ്പവുമില്ലായിരുന്ന ആന്റണിക്ക് ഈസ്റ്റർ കഴിഞ്ഞ ഉടനെ കൈകൾക്ക് ബുദ്ധിമുട്ടുണ്ടാകുകയും തുടർന്ന് വയ്യാതാകുകയും ചെയ്‌തു. ഉടനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും രോഗകാരണം അദ്ദേഹത്തിന്റ നട്ടെല്ലിലുണ്ടായ എപിഡ്യൂറൽ അബ്‌സെസ്സ് എന്നാണ് എന്ന് കണ്ടുപിടിക്കുകയും ചെയ്‌തു. തുടർന്ന് സർജറി നടത്തുകയും രോഗാവസ്ഥയിൽ നേരിയ പുരോഗമനം ഉണ്ടാകുകയും ചെയ്തിരുന്നു. പക്ഷെ രണ്ട് ദിവസം മുമ്പ് ഉണ്ടായ അതിശക്തമായ ആന്തരിക രക്ത സ്രാവത്തെ തുടർന്ന് ആന്റണിയുടെ ജീവൻ രക്ഷിക്കാൻ പറ്റാത്ത സ്ഥിതിയിൽ എത്തുകയും ചെയ്തു. തുടർന്ന് ഇന്ന് രാവിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ  റോയൽ സ്റ്റോക്ക്  ഹോസ്പിറ്റലിൽ വച്ച് മരണപ്പെടുകയാണുണ്ടായത്. പരേതന്റെ മൃതശരീരം ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതസംസ്കാരം പിന്നീട്. 

ആന്റണി തോമസ് മലേപ്പറമ്പിൽ ചിറ്റാരിക്കാൽ മണ്ഡപം സ്വദേശിയാണ്. 23 വർഷത്തോളം ഇന്ത്യൻ ആർമിയിൽ സേവനം ചെയ്ത ശേഷം നാട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആർമിയിൽ റഡാർ ഓപ്പറേറ്റർ ആയിരുന്നു.  അദ്ദേഹം നല്ലൊരു കൃഷിക്കാരൻ കൂടിയായിരുന്നു. ആന്റണിയുടെ ഭാര്യ ജോളി കുര്യൻ കമ്മാടം സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപിക ആണ്. ടെൽഫോർഡിൽ താമസിക്കുന്ന മകൻ ആൽബിൻ ഒരു അപ്ലിക്കേഷൻ സ്പെഷ്യലിസ്റ് ആയി ജോലി ചെയ്യുന്നു. ആൽബിന്റെ ഭാര്യ ജാക്വിലിൻ ജോയ്. മകൾ കരോളിൻ സൗദിയിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നു, ഭർത്താവ് അമൽ അലക്സ്. കൊച്ചുമക്കൾ സ്റ്റീവൻ തോമസ്, സാറ സാവിയോ. 

പരേതൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്‌റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷിജോ വർഗീസ്, യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, പി ആർ ഒ കുര്യൻ ജോർജ്, യുക്മ ന്യൂസ് ചീഫ്  എഡിറ്റർ സുജു ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു…. ആദരാഞ്ജലികൾ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more