1 GBP = 126.88
breaking news

ഹവർഹിലിൽ മതസൗഹാർദ്ദത്തിന്റെ വിളംബരമായി Kerala Cultural Association Haverhill (KCAH) യുടെ ആഭിമുഖ്യത്തിൽ ‘ഈസ്റ്റർ-വിഷു-ഈദ്’ സംഗമം ഏപ്രിൽ 25-ന്

ഹവർഹിലിൽ മതസൗഹാർദ്ദത്തിന്റെ വിളംബരമായി Kerala Cultural Association Haverhill (KCAH) യുടെ ആഭിമുഖ്യത്തിൽ ‘ഈസ്റ്റർ-വിഷു-ഈദ്’ സംഗമം ഏപ്രിൽ 25-ന്

അരുൺ വർഗ്ഗീസ്

ഹവർഹിൽ: മതസൗഹാർദ്ദത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും ചൈതന്യം പകർന്ന് Kerala Cultural Association Haverhill (KCAH) യുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ–വിഷു–ഈദ് സംയുക്ത ആഘോഷം 2026 ഏപ്രിൽ 25-ന് സ്റ്റീപ്പിൾ ബംപ്‌സ്റ്റഡ് വില്ലേജ് ഹാളിൽ സംഘടിപ്പിക്കുന്നു. വൈകിട്ട് 5.00 മുതൽ രാത്രി 10.00 വരെ നടക്കുന്ന ഈ പരിപാടി ഹവർഹിലിലെ മലയാളി സമൂഹത്തിന്റെ പ്രധാന സാംസ്കാരിക സംഗമങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

കുട്ടികളുടെ സംഗീത-നൃത്ത പരിപാടികൾ ഈ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. കൂടാതെ റെക്സ് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേളയും DJ പരിപാടിയും ആഘോഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കും.

പ്രവേശന ഫീസ് മുതിർന്നവർക്ക് £16, 5 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് £12യുമാണ്.

നാടൻ രുചിക്കൂട്ടുകൾ കോർത്തിണക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും പരിപാടിയുടെ പ്രധാന ആകർഷണമാണ്.

പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ, പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ ഫോം വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് സീറ്റുകൾ ഉറപ്പാക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

നാട്ടിലെ ആഘോഷങ്ങളുടെ അതേ ഊഷ്മളതയോടെ പ്രവാസലോകത്ത് ഒരുക്കുന്ന ഈ സാംസ്കാരിക സംഗമത്തിലേക്ക് എല്ലാ മലയാളികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :-

അൽഫോൺസോ സെബാസ്റ്റ്യൻ (പ്രസിഡന്റ്):- +44 7424 505287
ജേക്കബ് വർഗീസ് (സെക്രട്ടറി) :- +44 7367 028222

പ്രോഗ്രാം കോഡിനേറ്റേഴ്സ്
Ginto – +44 7824063630
Aby – +44 77216808036
Shini – +44 7767599452

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more