യോവിൽ: യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന് നവനേതൃത്വം. മുൻ പ്രസിഡന്റ് ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അവസാന ഘട്ടത്തിൽ ഓൺലൈനിലൂടെയാണ് പുതിയ എക്സിക്യു്ട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
തുടർന്ന് കൂടിയ എക്സിക്യു്ട്ടീവ് കമ്മിറ്റിയിലാണ് 2026 – 2027 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തീരുമാനിച്ചത്. പ്രസിഡന്റായി സിക്സൻ മാത്യുവിനേയും സെക്രട്ടറിയായി സൗമ്യ കുര്യാക്കോസിനെയും ട്രഷററായി ശ്യാം ശശികുമാറിനെയും തിരഞ്ഞെടുത്തപ്പോൾ വൈസ് പ്രസിഡന്റായി ബവറിൻ ജോണിനെയും ജോയിന്റ് സെക്രട്ടറിയായി ചിത്ര കിരണിനെയും ജോയിന്റ് ട്രഷററായി നിവിൽ ലോനക്കുട്ടിയെയും തിരഞ്ഞെടുത്തു.
സംഘടനയുടെ കലാ കായിക പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകാൻ ഇക്കുറിയും മുൻനിരയിലുള്ളവർ സംഘാടക മികവ് കൊണ്ട് ശ്രദ്ധേയരായവർ തന്നെ. കരോളിൻ ചെറിയാൻ, ചിഞ്ചു ടോബിൻ, ശാലിനി റിജേഷ്, ഗിരീഷ് കുമാർ, അനൂപ് മാത്യു, അനന്ദു സദാനന്ദൻ തുടങ്ങിയവരാണ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് കമ്മിറ്റിയിൽ. ജോമോൻ ജോൺ, ജിജൻ ജോസഫ് തുടങ്ങിയവർ ഫുഡ് ആൻഡ് ബീവറേജ് കമ്മിറ്റിയും ജെറിൻ ഐസക്, ജിൻസൺ ബേബി എന്നിവർ സോഷ്യൽ മീഡിയ ഐ ടി വിഭാഗം കൈകാര്യം ചെയ്യും.
സംഘടനയുടെ പിആർഒ മാരായി ഉമ്മൻ ജോണും ബേബി വർഗ്ഗീസും തിരഞ്ഞെടുക്കപ്പെട്ടു. യുക്മ പ്രതിനിധികളായി ഉമ്മൻ ജോണും, ബേബി വർഗ്ഗീസും, ശാലിനി റിജേഷും തുടരും.
കഴിഞ്ഞ വർഷത്തെ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ചാമ്പ്യൻ പട്ടം, കലാമേള റണ്ണറപ്പ് തുടങ്ങി വിവിധ മേഖലകളിൽ സംഘടനയുടെ കരുത്ത് തെളിയിച്ചാണ് മുൻ പ്രസിഡന്റ് ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പടിയിറങ്ങുന്നത്. സിക്സൺ മാത്യുവിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയ്ക്ക് എല്ലാവിധ പിന്തുണയും മുൻഭാരവാഹികൾ വാഗ്ദാനം ചെയ്തു.
click on malayalam character to switch languages