1 GBP = 126.74
breaking news

നിതിന്‍ രാജിന്റെ മരണം; ‘ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടി ഉണ്ടാകും’; വീണാ ജോര്‍ജ്

നിതിന്‍ രാജിന്റെ മരണം; ‘ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടി ഉണ്ടാകും’; വീണാ ജോര്‍ജ്

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം ഞെട്ടിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ കൂടാതെ കേരള ആരോഗ്യ സര്‍വകലാശാല എന്‍ക്വയറി കമ്മിറ്റി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും കര്‍ശനമായി ഉറപ്പാക്കപ്പെടും. ആ കുടുംബത്തിന്റെ ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്. ജാതി അധിക്ഷേപങ്ങളും പീഡനങ്ങളും ക്യാമ്പസുകളിലും എവിടേയും ഒരു കാരണവശാലും കേരളം അനുവദിച്ചു കൂടാ – മന്ത്രി കുറിച്ചു.

അതേസമയം, നിതിന്‍രാജിന്റെ മരണത്തില്‍, ആരോപണവിധേയനായ അധ്യാപകന്‍ ഡോക്ടര്‍ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുകളാണ് വിദ്യാര്‍ഥികള്‍ നടത്തുന്നത്. . അധ്യാപകന്‍ ഡോ.എം കെ റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ തുറന്നുപറഞ്ഞു. പെണ്‍കുട്ടികളെ തല്ലാന്‍ ആണ്‍കുട്ടികള്‍ക്ക് അധ്യാപകന്‍ നിര്‍ദേശം നല്‍കുമെന്നും വിദ്യാര്‍ഥികള്‍.

എംകെ റാം നിറത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ പറയുമായിരുന്നുവെന്ന് വിദ്യര്‍ഥിനി പ്രതികരിച്ചു. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിന് പരാതി നല്‍കിയിട്ടുണ്ട്. അതിന്റെ വിവരങ്ങള്‍ പോലും അറിയില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്‌കിന്നി എന്നിങ്ങനെയാണ് വിദ്യാര്‍ഥികളെ അധ്യാപകന്‍ വിളിച്ചിരുന്നത്. ആണ്‍കുട്ടികളെ അധ്യാപകന്‍ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാര്‍ഥിനി പറഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more