1 GBP = 126.51

ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് കടക്കുന്നതിനിടെ നാലുപേർക്ക് ദാരുണാന്ത്യം; ഒരാൾ അറസ്റ്റിൽ

ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് കടക്കുന്നതിനിടെ നാലുപേർക്ക് ദാരുണാന്ത്യം; ഒരാൾ അറസ്റ്റിൽ

ലണ്ടൻ: ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇംഗ്ലീഷ് ചാനൽ കടക്കാൻ ഒരു ചെറിയ ബോട്ടിൽ കയറാൻ ശ്രമിച്ച നാല് പേർക്ക് ദാരുണാന്ത്യം. ഫ്രഞ്ച് കലായിസ് തീരത്ത് നിന്ന് ബോട്ടിൽ കയറുന്നതിനിടെയാണ് അപകടം. അപകടത്തെ തുടർന്ന് ജീവൻ അപകടത്തിലാക്കിയതായി സംശയിക്കുന്ന 27 കാരനായ സുഡാനി പൗരനെ അറസ്റ്റ് ചെയ്തതായി നാഷണൽ ക്രൈം ഏജൻസി (എൻ‌സി‌എ) അറിയിച്ചു.

കലൈസിനടുത്തുള്ള സെന്റ് എറ്റിയെൻ ഓ മോണ്ട് തീരത്ത് വാട്ടർ ടാക്സിയിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും മുങ്ങി മരിച്ചത്. മുപ്പത്തിയെട്ട് പേരെ ഫ്രഞ്ച് തീരത്തേക്ക് തിരിച്ചയച്ചു, പക്ഷേ 74 പേർ യുകെയിലേക്ക് ബോട്ടിൽ കയറിയെന്ന് എൻ‌സി‌എ പറഞ്ഞു. യാത്ര ചെയ്തവരെ ചോദ്യം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

അതേസമയം ചെറിയ ബോട്ടുകളിൽ എത്തുന്ന ആളുകളെ പ്രോസസ്സ് ചെയ്യുന്ന കെന്റിലെ മാൻസ്റ്റൺ പ്രോസസ്സിംഗ് സെന്ററിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്, പ്രതി നിലവിൽ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

ബോട്ട് കടത്തിവിടുന്നതിലേക്ക് നയിച്ച സാഹചര്യങ്ങൾ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ അന്വേഷിക്കുന്നുണ്ട്. കൂടാതെ ആ അന്വേഷണങ്ങളിൽ ഫ്രഞ്ച് പോലീസിനെ സഹായിക്കുന്നുണ്ടെന്ന് എൻ‌സി‌എ പറഞ്ഞു.
സ്വദേശത്തും വിദേശത്തുമുള്ള സഹപ്രവർത്തകരുമായി സഹകരിച്ച്, ഈ നാല് ദാരുണമായ മരണങ്ങൾക്ക് ഉത്തരവാദികളായവരെ തിരിച്ചറിയാനും നീതിപീഠത്തിലേക്ക് കൊണ്ടുവരാനും കഴിയുന്നതെല്ലാം ചെയ്യുമെന്ന് എൻസിഎ ഡെപ്യൂട്ടി ഡയറക്ടർ ക്രെയ്ഗ് ടർണർ പറഞ്ഞു. ചാനലിലെ ഓരോ മരണവും ഒരു ദുരന്തമാണ് എന്ന് മൈഗ്രേഷൻ മന്ത്രി മൈക്ക് ടാപ്പ് പറഞ്ഞു.

അനധികൃത കുടിയേറ്റം തടയുന്നതിന് ഫ്രഞ്ച് അധികൃതരുടെ സഹായത്തോടെ എൻ സി എ നടത്തുന്ന പ്രവർത്തനങ്ങളിൽ നിരവധിപേരെയാണ് തിരിച്ചയക്കുന്നത്. അതേസമയം തന്നെ മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങൾക്കെതിരെ നടത്തുന്ന കർശന നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more