1 GBP = 126.74
breaking news

‘സംസ്ഥാനത്ത് തുടർഭരണം ഉറപ്പ്’; പോളിങ് ശതമാനം കൂടിയാലും കുറഞ്ഞാലും പത്തനാപുരത്ത് ജയിക്കുമെന്ന് കെ ബി ഗണേഷ് കുമാർ

‘സംസ്ഥാനത്ത് തുടർഭരണം ഉറപ്പ്’; പോളിങ് ശതമാനം കൂടിയാലും കുറഞ്ഞാലും പത്തനാപുരത്ത് ജയിക്കുമെന്ന് കെ ബി ഗണേഷ് കുമാർ

കൊല്ലം: സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് വരുമെന്ന് പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേഷ് കുമാർ. സ്നേഹത്തോടെയാണ് വോട്ടർമാർ തന്നെ സ്വീകരിച്ചതെന്നും പോളിങ് ശതമാനം കൂടിയാലും കുറഞ്ഞാലും പത്തനാപുരത്ത് ഞാൻ ജയിക്കുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. എതിർ സ്ഥാനാർത്ഥിക്ക് വ്യക്തിഹത്യ നടത്തലാണ് ജോലി. ഇത് പത്തനാപുരത്തുകാർ അംഗീകരിക്കില്ലെന്ന് പറഞ്ഞ ഗണേഷ് കുമാർ, തനിക്കെതിരെ മത്സരിച്ച ആരോടും ശത്രുതയില്ലെന്നും പ്രതികരിച്ചു. കേരളത്തിൽ ഒരു തരംഗവും ഇല്ലെന്നും തുടർ ഭരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more