1 GBP = 126.74
breaking news

ഞങ്ങൾക്ക് അധികാരം പിടിക്കാൻ മദ്യവും ലഹരിയും ആവശ്യമില്ല, ഒരു അമ്മ നക്കാപ്പിച്ച തുക വാങ്ങിയാണ് വോട്ട് ചെയ്യുന്നത് എന്ന് പറയുന്നത് ശരിയല്ല’; എസ് സുരേഷ്

ഞങ്ങൾക്ക് അധികാരം പിടിക്കാൻ മദ്യവും ലഹരിയും ആവശ്യമില്ല, ഒരു അമ്മ നക്കാപ്പിച്ച തുക വാങ്ങിയാണ് വോട്ട് ചെയ്യുന്നത് എന്ന് പറയുന്നത് ശരിയല്ല’; എസ് സുരേഷ്

പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് എസ് സുരേഷ്. ഞങ്ങൾക്ക് അധികാരം പിടിക്കാൻ മദ്യവും ലഹരിയും ആവശ്യമില്ല. ഇത് അവരുടെ പരാജയഭീതിയിൽ നിന്ന് ഉയർന്ന വന്ന ആരോപണമാണ്. ഇത് ഞങ്ങൾ തള്ളുന്നു. ഒരു അമ്മ നക്കാപ്പിച്ച തുക വാങ്ങിയാണ് വോട്ട് ചെയ്യുന്നത് എന്ന് പറയുന്നത് ശരിയല്ലെന്നും എസ് സുരേഷ് വ്യക്തമാക്കി.

ഞങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിനോടും നേമം സ്ഥാനാർഥി വി ശിവൻകുട്ടിയോടും 14 ചോദ്യങ്ങൾ ചോദിച്ചിരുന്നു. അതിൽ ഉത്തരം മുട്ടിനിൽക്കുന്ന കേരള സർക്കാരിനെയും ശിവൻകുട്ടിയെയും ആണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഞങ്ങൾക്ക് അധികാരം പിടിക്കാൻ മദ്യവും ലഹരിയും ആവശ്യമില്ല. ആ അവസ്ഥയിൽ ഉള്ളത് സിപിഎമ്മും ഇടതുപക്ഷവും ആണ്.

സ്കൂളുകൾ പൂട്ടുന്ന സമയത്ത് ആയിരക്കണക്കിന് ബാറുകൾ തുറന്നത് ഈ സർക്കാരാണ്. നിയന്ത്രണത്തീതമായി ബാറുകൾ തുറക്കാനും അവരെ വളർത്താനും വേണ്ട ശ്രമങ്ങൾ നടത്തിയ സർക്കാരാണ് പിണറായി സർക്കാർ. ഇപ്പോൾ നടത്തിയിരിക്കുന്ന ആരോപണങ്ങൾ പരാജയഭീതിയിൽ. ഇത്തരം ആരോപണങ്ങൾ പഴയതുപോലെ ഫലിക്കാൻ പോകുന്നില്ലെന്നും എസ് സുരേഷ് പറഞ്ഞു.

കേന്ദ്രസർക്കാർ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ പൂഴ്ത്തി വച്ച് തങ്ങളുടെ പേരിൽ റീൽ ഉണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. തൊഴിൽ ഇല്ലാത്ത കേരളത്തിലെ യുവാക്കൾക്ക് കേന്ദ്രസർക്കാർ നൽകിയിരുന്നു 285 കോടി സംസ്ഥാന സർക്കാർ എന്തുകൊണ്ട് വിനിയോഗിച്ചില്ല. കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ തുക ഇവിടെ വിനിയോഗിച്ചതിന്റെ രേഖകൾ ഈ സർക്കാരിന്റെ കയ്യിലുണ്ടോ.

ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് വസ്തുതാപരമായ മറുപടി ഇതുവരെ സർക്കാർ നൽകിയിട്ടില്ല. ഈ അഴിമതികളുടെയെല്ലാം പങ്കാളിയാണ് യുഡിഎഫ്. രാവിലെ ഞങ്ങൾ മദ്യം വിതരണം ചെയ്തു എന്നാണ് ശിവൻകുട്ടി ഉന്നയിച്ചത്. ഉച്ചയായപ്പോൾ പണം എന്നായി. ഇന്ന് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ലക്ഷ്യം ബിജെപിയാണെന്നും എസ് സുരേഷ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more