1 GBP = 126.74
breaking news

ചുട്ടുപഴുത്ത് കേരളം: വേനലിൽ വാടാതെ നോക്കാം, എന്തെല്ലാം ശ്രദ്ധിക്കണം

ചുട്ടുപഴുത്ത് കേരളം: വേനലിൽ വാടാതെ നോക്കാം, എന്തെല്ലാം ശ്രദ്ധിക്കണം

വേനൽചൂട് മലയാളികളെ വരട്ടിയെടുക്കുകയാണ്. കേരളം മുഴുവനും വറ ചട്ടിയിൽ കഴിയുന്ന പ്രതീതിയാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ കണ്ടുവരുന്നത്‌. കാലം തെറ്റി വരുന്ന മഴയും മഞ്ഞും കാറ്റുമെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ആഗോളതാപനമടക്കം നിരവധി കാരണങ്ങൾ ചൂണ്ടികാണിക്കാമെങ്കിലും ഈ കൊടുംചൂടിനെ നമ്മൾ പ്രതിരോധിച്ചല്ലേ മതിയാവൂ. സൂര്യാഘാതം പോലുള്ള അവസ്ഥകൾക്കൊപ്പം മൂത്രച്ചുടിച്ചിൽ, അണുബാധകൾ, നേത്രരോഗങ്ങൾ, നിർജലീകരണം മൂലം അമിതമായ ക്ഷീണം അനുഭവപ്പെടുക, ഉറക്കക്കുറവ് എന്നിങ്ങനെ അനവധി പ്രശ്നങ്ങൾ ഈ കാലഘട്ടത്തിൽ ഉടലെടുക്കാറുണ്ട്. നിലവിൽ വ്യത്യസ്തങ്ങളായ രോഗവസ്ഥകൾക്കുള്ള മരുന്നുകൾ കഴിക്കുന്നവർക്കും അസാധാരണമായ തളർച്ച ഈ കാലഘട്ടത്തിൽ പതിവാണ്

നന്നായി വെള്ളം കുടിക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപെടുത്തുക, ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം ശീലമാക്കുക എന്നിവയാണ് ഈ കാലഘട്ടത്തിൽ ചൂടിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടത്. കാലാനുസൃതമായി ലഭിക്കുന്ന പഴവർഗങ്ങൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൊത്തമല്ലി, ചിറ്റമൃത്, നറുനീണ്ടി തുടങ്ങിയ ഔഷധങ്ങൾ ഗുണം ചെയ്യും. ധാരാളം നാരുകൾ അടങ്ങിയ ആഹാരം ഉദാഹരണത്തിന് വാഴപ്പിണ്ടി, വാഴക്കൂമ്പ്, ചേമ്പിൻതാള്, നെല്ലിക്ക, വെള്ളരിക്ക, കുമ്പളങ്ങ, പപ്പായ തുടങ്ങിയവയെല്ലാം കഴിക്കാവുന്നതാണ്. നാരകത്തിന്റെ ഇലയും ചുവന്നുള്ളിയും കറിവേപ്പിലയും ചതച്ചിട്ട സംഭാരം വേനലിൽ ഒന്നാംതരം പാനീയമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more