1 GBP = 126.74
breaking news

യുദ്ധം ലക്ഷ്യത്തിലേക്കെന്ന് ട്രംപ്, സമാധാന ചർച്ച നടക്കുന്നുവെന്ന് ഇറാൻ നേതാക്കൾ സമ്മതിക്കാത്തത് ഭയം മൂലം’; മറുപടിയുമായി ഇറാൻ

യുദ്ധം ലക്ഷ്യത്തിലേക്കെന്ന് ട്രംപ്, സമാധാന ചർച്ച നടക്കുന്നുവെന്ന് ഇറാൻ നേതാക്കൾ സമ്മതിക്കാത്തത് ഭയം മൂലം’; മറുപടിയുമായി ഇറാൻ

വാഷിങ്ടൺ: ഇറാനിലെ യുദ്ധം ലക്ഷ്യത്തിന് അടുത്തെത്തിയെന്ന് അമേരിക്ക. യുദ്ധം ലക്ഷത്തിലേക്കെത്തിയെന്നും സമാധാന ചർച്ച നടക്കുന്നുവെന്ന് സമ്മതിക്കാൻ ഇറാൻ നേതാക്കൾക്ക് ഭയമാണെന്നും പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാന് യുദ്ധം അവസാനിപ്പിക്കണമെന്നുണ്ട്, അവർ അതിനുള്ള ചർച്ചകൾ നടത്തുകയാണ്. ഒരു കരാർ ഉണ്ടാക്കാൻ അവർ വളരെ ആഗ്രഹിക്കുന്നു. പക്ഷേ, സ്വന്തം ജനതയാൽ കൊല്ലപ്പെടുമെന്ന് കരുതുന്നതിനാൽ അത് തുറന്ന് പറയാനും, അമേരിക്കൻ സൈന്യത്തിന്‍റെ തിരിച്ചടിയിൽ കൊല്ലപ്പെടുമെന്നും ഇറാൻ നോതാക്കൾ ഭയുപ്പെടുകയാണെന്ന് ട്രംപ് പറഞ്ഞു. നിലവിലെ യാഥാർത്ഥ്യം ഇറാൻ അംഗീകരിക്കുന്നില്ലെങ്കിൽ അവർക്ക് മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തത്ര കഠിനമായ ആഘാതം നേരിടേണ്ടിവരുമെന്നാണ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും പ്രതികരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more