1 GBP = 127.92
breaking news

വട്ടിയൂര്‍ക്കാവില്‍ സിപിഐഎം ബിജെപി ഡീല്‍ വ്യക്തമെന്ന് കെ മുരളീധരന്‍; ശുദ്ധ അസംബന്ധമെന്ന് ആര്‍ ശ്രീലേഖ

വട്ടിയൂര്‍ക്കാവില്‍ സിപിഐഎം ബിജെപി ഡീല്‍ വ്യക്തമെന്ന് കെ മുരളീധരന്‍; ശുദ്ധ അസംബന്ധമെന്ന് ആര്‍ ശ്രീലേഖ

തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ഡീല്‍ ആരോപണത്തില്‍ കെ മുരളീധരന്‍- ആര്‍ ശ്രീലേഖ വാക്‌പോര്. മണ്ഡലത്തില്‍ ത്രികോണപ്പോരിന്റെ ലക്ഷണമില്ലെന്നും ബിജെപിയുടെ പ്രവര്‍ത്തനം മന്ദഗതിയിലെന്നും യുഡിഎഫ്. സ്ഥാനാര്‍ഥി കെ മുരളീധരന്‍ പറഞ്ഞു.

ഡീല്‍ വളരെ വ്യക്തമാണ്. ആര്‍ ശ്രീലേഖയ്ക്ക് എല്ലാം അറിയാം. ത്രികോണ പോരിന്റെ ലക്ഷണം വട്ടിയൂര്‍ക്കാവിലില്ല. ബിജെപി പ്രവര്‍ത്തനം മന്ദഗതിയിലാണ്. വോട്ട് വി.കെ പ്രശാന്തിനാണെന്ന് ചില കൗണ്‍സിലര്‍മാര്‍ പറയുന്നു. അതിലൊന്നും ഞങ്ങള്‍ക്ക് ഒരു തരി പരിഭവം ഇല്ല. ബിജെപിയുടെ പത്തു വോട്ടു എല്‍ഡിഎഫിന് പോയാല്‍ എല്‍ഡിഎഫിന്റെ 20 വോട്ട് ഞങ്ങള്‍ക്ക് ലഭിക്കും – മുരളീധരന്‍ പറഞ്ഞു.

മുരളീധരന്‍ ശുദ്ധ അസംബന്ധം പറയുന്നു എന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖയുടെ പ്രതികരണം. ഈ ശുദ്ധ അസംബന്ധത്തിനൊന്നും ഞാന്‍ പ്രതികരിക്കുന്നില്ല. നമ്മള്‍ ഓരോരുത്തരുടെ കാര്യങ്ങള്‍ക്കൊക്കെ പ്രതികരണം നടത്തുന്നത് എന്തിനാണ്. ഞാന്‍ എന്റെ രീതിയില്‍ പ്രചാരണം നടത്തുന്നു – പറഞ്ഞു. ഡീല്‍ ആരോപണം സിപിഐഎമ്മും തള്ളി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more