1 GBP = 126.51

കോവൻട്രിയിലെ പാർക്കിൽ ബിന്നിനുള്ളിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

കോവൻട്രിയിലെ പാർക്കിൽ ബിന്നിനുള്ളിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

കോവൻട്രി: കോവെൻട്രിയിലെ ഒരു പാർക്കിലെ വീലി ബിന്നിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ഒരാളെ കാർ ഇടിച്ച് വീഴ്ത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഡൈംലർ റോഡിലെ കാഷ്സ് പാർക്കിലെ ബിന്നിൽ കണ്ടെത്തിയ മൃതദേഹം ഈ സംഭവുമായി ബന്ധപ്പെട്ടതാണോയെന്ന അന്വേഷണമാണ് പോലീസ് നടത്തുന്നത്.

40 നും 50 നും ഇടയിൽ പ്രായമുള്ളതായി കരുതപ്പെടുന്ന ആളുടെ മൃതദേഹം പാർക്കിലെത്തിയ ഒരാളാണ് കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോവെൻട്രി സിറ്റി കൗൺസിൽ ബിന്നിലാണ് ഇയാളെ കണ്ടെത്തിയതെന്ന്, ബിൻ എവിടെ നിന്ന് മാറ്റിയെന്ന് കണ്ടെത്താൻ കൗൺസിലുമായി ചേർന്ന് പ്രവർത്തിക്കുന്ന വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പറഞ്ഞു. മരിച്ചയാളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണവും തുടരുകയാണ്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ, അല്ലെങ്കിൽ പ്രദേശത്തെ ഡാഷ്‌കാം അല്ലെങ്കിൽ സിസിടിവി ദൃശ്യങ്ങൾ കൈവശമുള്ളവർ, ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more