1 GBP = 129.30
breaking news

ക്ലബ് കേരളയ്ക്ക് നവ നേതൃത്വംക്രിക്കറ്റ് ടൂർണമെൻറ് പ്രഖ്യാപിച്ച് ഉജ്ജ്വലമായ തുടക്കം

ക്ലബ് കേരളയ്ക്ക് നവ നേതൃത്വംക്രിക്കറ്റ് ടൂർണമെൻറ് പ്രഖ്യാപിച്ച് ഉജ്ജ്വലമായ തുടക്കം

ഹോർഷം (UK): ഹോർഷം മലയാളി സൗഹൃദ കൂട്ടായ്മകളിൽ യുവത്വത്തിൻ്റെ പതാകവാഹകരായ ക്ലബ് കേരളാ ഹോഷം – 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഹോർഷം മലയാളി സമൂഹത്തെ ഒരുമയുടെയും സൗഹൃദത്തിൻ്റെയും ചരടുകളിൽ കേർത്തിണക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നതിന് പ്രേരകമാകുന്ന കലാ-സാംസ്‌കാരിക, കായിക, സാമൂഹിക പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും കഴിഞ്ഞ കമ്മറ്റിയുടെ പ്രവർത്തനങ്ങളെ
പിൻപറ്റിക്കൊണ്ട്
ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേറ്റത്. മലയാളി സമൂഹത്തിലെ അംഗങ്ങളെ കൂടുതൽ സജീവമായി
കലാ-സാംസ്‌കാരിക, കായിക, സാമൂഹിക
പ്രവർത്തനങ്ങളിൽ
പങ്കെടുപ്പിക്കുന്ന തരത്തിൽ വിവിധ പരിപാടികളും കൂട്ടായ്മകളും സംഘടിപ്പിക്കാൻ പുതിയ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

2026 വർഷത്തേക്കുള്ള Club Kerala Horsham ഭാരവാഹികൾ:

President: Nibu Chackochan

Vice President: Meby Mathew

Secretary: Jinu Kurien Daniel

Joint Secretary: Helen Abraham

Treasurer: Allen Jacob

Arts Coordinators:
Subina Mathew, Roshin Rajan, Yadhu Krishnan, Richu Mary Sam

Sports Coordinators:
Suraj M Rajan, Sarath S Nair, Jyothi Mahan, Sebin Sebastian

Media Coordinators:
Achu J S, Naveed

പുതിയ കമ്മിറ്റിക്ക് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും മലയാളി സമൂഹത്തിന്റെ ഐക്യത്തിനും സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനും സംഭാവന നൽകാനും കഴിയട്ടെയെന്ന് അംഗങ്ങൾ ആശംസിച്ചു.

പുതിയ ഭരണ സമിതിയുടെ ആദ്യ പരിപാടിയായി
ആംബിൾ മോർട്ട്ഗേജസ് സ്പോൺസർ ചെയ്യുന്ന 701 പൗണ്ട് ഒന്നാം സമ്മാനത്തിനും ബെസ്റ്റ് ഓപ്ഷൻ AK ഫോട്ടോഗ്രാഫി എന്നിവർ സ്പോൺസർ ചെയ്തിട്ടുള്ള 301, 101 പൗണ്ട് സമ്മാനത്തുകയ്ക്കു വേണ്ടിയുള്ള രണ്ടു മൂന്നും സ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഹാർഡ് ടെന്നിസ് ബോൾ ക്രിക്കറ്റ് മത്സരങ്ങൾ ലാൻലി ഗ്രീൻ പ്ലെയിംഗ് ഫീൽഡിൽ ഓഗസ്റ്റ് 2 -ാം തീയതി രാവിലെ 8 മണി മുതൽ നടത്തപ്പെടും എന്ന്
സംഘാടക സമിതി അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more