1 GBP = 126.71

നിതീഷ് കുമാർ രാജ്യസഭയിലേക്കോ? മകൻ ഉപമുഖ്യന്ത്രിയാകും?

നിതീഷ് കുമാർ രാജ്യസഭയിലേക്കോ? മകൻ ഉപമുഖ്യന്ത്രിയാകും?

പാട്‌ന: ബിഹാർ രാഷ്ട്രീയത്തിൽ വമ്പൻ അഴിച്ചുപണി നടക്കാൻ പോകുകയാണെന്ന് റിപ്പോർട്ട്. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ പോകുന്നുവെന്നതാണ് പുറത്തുവരുന്ന വിവരം. അദ്ദേഹത്തിന്റെ മകൻ നിശാന്ത് കുമാർ ബിഹാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്നുമാണ് ദേശീയമാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. നിശാന്തിന്റെ രാഷ്ട്രീയ പ്രവേശനം രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടുകൊണ്ടാകുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്തകൾ. എന്നാല്‍, വ്യാഴാഴ്ച നിതീഷ് കുമാർ രാജ്യസഭയിലേക്കുള്ള നാമനിർദേശപത്രിക സമർപ്പിക്കാനാണ് സാധ്യത എന്നാണ് പുതിയ വിവരം.

ജെഡിയുവിന്റെ ദേശീയ വർക്കിങ് പ്രസിഡന്റ് സഞ്ജയ് ഝാ ഡൽഹിയിൽ നിന്നും പാട്‌നയിലെത്തി മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ച നടത്തിയിരുന്നു. കേന്ദ്ര മന്ത്രി രാജീവ് രഞ്ജൻ സിംഗ് ഡൽഹിയിൽ നിന്നും പാട്‌നയിലേക്ക് തിരിച്ചിട്ടുണ്ട്. മുതിർന്ന ജെഡിയു നേതാവും ബിഹാർ മന്ത്രിയുമായ ശ്രാവൺ കുമാർ നിശാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനം ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പാർട്ടി ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

അതേസമയം നിതീഷ് കുമാറിന്റെ അഭാവത്തിൽ ജെഡിയുവില്‍ നിന്ന് ആരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

ഇക്കഴിഞ്ഞ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് എൻഡിഎ സഖ്യം നേടിയത്. 200ലധികം സീറ്റുകളിൽ വിജയിച്ച സഖ്യം നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടാണ് പ്രചാരണവും നടത്തിയത്. ഈ തന്ത്രം ഫലിക്കുകയും മികച്ച ഫലം നേടുകയും ചെയ്തു. സഖ്യത്തിൽ ബിജെപി മാത്രം 89 സീറ്റുകളാണ് നേടിയത്. പിറകേ ജെഡിയു 85സീറ്റുകളും സ്വന്തമാക്കി. സഖ്യത്തിലെ മറ്റ് കക്ഷികളും മികച്ച ഫലം തന്നെ നേടി. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തിപാർട്ടി രാംവിലാസ് 19 സീറ്റുകൾ നേടിയപ്പോൾ മറ്റൊരു കേന്ദ്ര മന്ത്രിയായ ജിതിൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാൻ അവാം മോർച്ച അഞ്ച്‌ സീറ്റുകളും രാജ്യസഭ എംപി ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന രാഷ്ട്രീയ ലോക് മോർച്ച നാലു സീറ്റും നേടിയിരുന്നു

രാജ്യസഭയിൽ ഒരു സിംഗിൾ സീറ്റെങ്കിലും നേടണമെങ്കിൽ 41 എംഎൽഎമാരുടെ പിന്തുണ വേണം. ബിഹാർ നിയമസഭയിൽ ബിജെപി, ജെഡിയു, എൽജെപി, എച്ച്എഎം, ആർഎൽജെഎം നിയമസാംഭങ്ങൾ ചേരുമ്പോൾ അംഗസംഖ്യ 202 ആകും. അതിനാൽ അഞ്ചിൽ നാലു സീറ്റും ലഭിക്കുമെന്ന് സഖ്യം ഉറപ്പിച്ചു കഴിഞ്ഞു. അഞ്ചാമത്തെ സീറ്റിന് എൻഡിഎ നാമനിർദേശം ചെയ്തിരിക്കുന്നത് ഉപേന്ദ്ര കുശ്വാഹയെയാണ്. എന്നാൽ തനിക്ക് ഇക്കാര്യം അറിയില്ലെന്നാണ് എൽജെപി മേധാവി ചിരാഗ് പാസ്വാൻ പ്രതികരിച്ചത്. ക്രോസ് വോട്ടിംഗ്, ഹാജരാകാതിരിക്കൽ എന്നീ സാഹചര്യം ഒഴിവാക്കാൻ വ്യാഴാഴ്ചത്തെ നാമനിർദേശം ഫയൽ ചെയ്യുന്നതിന് മുമ്പ് എൻഡിഎ എംഎൽഎമാരെ പാട്‌നയിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more