കാർഗോ ഫോഴ്സ് ഒരുക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജൺ കലാമേളയ്ക്ക് സർവകാല റെകോഡ് തിരുത്തിക്കുറിച്ച് രജിസ്ട്രേഷൻ പൂർത്തിയായി
Oct 01, 2025
കാർഗോ ഫോഴ്സ് ഒരുക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജൺ കലാമേളയ്ക്ക് സർവകാല റെകോഡ് തിരുത്തിക്കുറിച്ച് രജിസ്ട്രേഷൻ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. മാർസ് റെഡ്ഹിൽ ആതിഥ്യമരുളുന്ന കലാമേളക്ക് മൂന്ന് നാളുകൾ കൂടി ബാക്കി നിൽക്കെ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.
കഴിഞ്ഞതവണകളിൽ നിന്ന് വ്യത്യസ്തമായി നാല് വേദികളിൽ അരങ്ങേറുന്ന കലാമാമാങ്കത്തിന് ഇരുപത്തിയാറ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 300 ഓളം മത്സരാർത്ഥികൾ 450 ലധികം മത്സരയിനങ്ങളിൽ മാറ്റുരയ്ക്കും.
യുക്മ നാഷണൽ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യ രക്ഷാധികാരിയും, മുൻ നാഷണൽ പ്രസിഡണ്ട്മാരായ മനോജ് പിള്ള , വർഗീസ് ജോൺ, നാഷണൽ എക്സിക്യൂട്ടീവ് അംഗം സുരേന്ദ്രൻ ആരക്കോട്ട് തുടങ്ങിയവർ രക്ഷാധികാരികളായും, റീജണൽ പ്രസിഡണ്ട് ജിപ്സൺ തോമസ് ചെയർമാനും റീജണൽ സെക്രട്ടറി സാംസൺ പോൾ ജനറൽ കൺവീനറും ട്രഷറർ തേജു മാത്യുസ് ചീഫ് കോർഡിനേറ്ററുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കൂടാതെ വിവിധ സബ് കമ്മറ്റികളുടെ ചെയർമാൻമാരും കൺവീനർമാരുമായി റീജണൽ നേതാക്കളായ ആൻ്റണി അബ്രാഹം, റെനോൾഡ് മാനുവൽ, അലൻ അക്കര , ലിറ്റോ കോരൂത്ത്, ശാരിക അമ്പിളി, മെബി മാത്യു, ഡാഫ്നി എൽദോസ്, സനോജ് ജോസ്, സുനോജ് ശ്രീനിവാസൻ, ബെർവിൻ ബാബു, എറിക്സൺ ജോസഫ്, വരുൺ നായർ , അനിൽ സെബാസ്റ്റ്യൻ, ബൈജു ശ്രീനിവാസ്, ജോൺസൻ മാതൃൂസ് എന്നിവരും വിവിധ അസോസിയേഷൻ നേതാക്കളായ ബാബു പറക്കുടിയിൽ, ജോയാസ് ജോ ൺ, പവിത്രൻ ദാമോദരൻ, ഡെന്നീസ് വറീത്, ജയപ്രകാശ് പണിക്കർ,ജോമോൻ വർഗ്ഗീസ്, ആൻ്റണി തെക്കേപ്പറമ്പിൽ, നിൻ്റു രാധാകൃഷ്ണൻ, ജോബിൻ ജോസ്, സ്റ്റാലിൻ പ്ലാവില , ഷാ ഹരിദാസ്, പ്രസാദ് ഒഴാക്കൽ, മംഗളവദനൻ, ബിനു കൂട്ടുങ്കൽ, ജോബി ഫിലിപ്പ്, റോഷിൻ അമ്പൂക്കൻ വർഗ്ഗീസ്, ജെന്നി മാത്യു, പ്രജുൽ കല്ലിടിൽ, അലോഷ്യസ് , ബോബൻ സെബാസ്റ്റ്യൻ, ഷാജി തോമസ്, മാൽക്കം പുന്നൂസ്, അഭിലാഷ് അബേൽ, ജോസ് ഫെർണാണ്ടസ്, മാത്യു ജേക്കബ്, ബിനോയ് സേവ്യർ,ഡോ. ജോസ് പ്രകാശ്, ടോജോ രാജു, എന്നിവരടങ്ങിയ വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു.
ഒക്ടോബർ നാലിന് രാവിലെ കൃത്യം എട്ടുമണിക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. അഞ്ച് പൗണ്ട് റിസ്റ്റ് ബാൻ്റ് റിസപ്ഷൻ കൗണ്ടറുകളിൽ നിന്ന് ലഭ്യമായിരിക്കും. മത്സരാർത്ഥികളുടെ സൗജന്യ എൻട്രി ബാഡ്ജുകൾ ചെസ്റ്റ് നമ്പറിനോടൊപ്പം അസോസിയേഷൻ ഭാരവാഹികൾക്ക് കൈപ്പറ്റാനുള്ള സൗകര്യം ഒരുക്കി കഴിഞ്ഞു.
ദൂര പ്രദേശങ്ങളിൽ നിന്ന് വരുന്ന മത്സരാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭ്യർത്ഥന മാനിച്ച് രാവിലെ 8.30 മുതൽ ബ്രേക്ഫാസ്റ്റ് ഉൾപ്പെടെ കലാമേളയുടെ കേറ്ററിംഗ് പാർട്ണർമാരായ “ദി കേരള റസ്റ്റോറൻ്റ്സ് ” ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണപാനീയങ്ങൾ പ്രത്യേകം സജീകരിച്ചിരിക്കുന്ന കേറ്ററിംഗ് കൌണ്ടറുകളിലൂടെ മിതമായ നിരക്കിൽ ലഭ്യമായിരിക്കും.
കാർഗോ ഫോഴ്സ് അണിയിച്ചൊരുക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജൺ കലാമേള 2025 ൻ്റെ വിജയകരമായ നടത്തിപ്പിന് ഞങ്ങളോട് സഹകരിച്ച യുകെയിലെ പ്രമുഖ സ്ഥാപനങ്ങളായ പോൾ ജോൺ സോളിസിറ്റേഴ്സ് , ദി കേരളാ റോസ്റ്റോറന്റ്, ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, വോസ്റ്റെക് ഗ്ലോബൽ & നെഴ്സിങ്ങ് , MG ട്യൂഷൻ , ഫുഡ് ലാൻ്റ്, ജിയാ ട്രാവൽസ് , ബെസ്റ്റ് ഓപ്ഷൻ , JMP സോഫ്റ്റ് വേയേഴ്സ്, തെരേസാസ് ലണ്ടൻ എന്നിവർക്ക് സംഘാടകർ നന്ദി അറിയിച്ചു.
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
click on malayalam character to switch languages