യുക്മ – ലൈഫ് ലൈൻ വെയിത്സ് റീജിയണൽ കലാമേള യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും…… സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥി.
Sep 27, 2025
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
പതിനാറാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജിയണൽ കലാമേളകൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള ആദ്യ റീജിയണൽ കലാമേള ഇന്ന് വെയിത്സിലെ ന്യൂപോർട്ട് സെൻ്റ് ജൂലിയൻസ് ഹൈസ്കൂളിൽ അരങ്ങേറുന്നു. യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ കലാമേള ഉദ്ഘാടനം ചെയ്യും. റീജിയണൽ പ്രസിഡൻ്റ് ജോഷി തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ, മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ, ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിൻ, സൌത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് സുനിൽ ജോർജ്ജ്, ഈസ്റ്റ് ആംഗ്ളിയ റീജിയൻ പ്രസിഡൻ്റ് ജോബിൻ ജോർജ്ജ്, വെയിൽസ് റീജിയണൽ ഭാരവാഹികൾ, റീജിയണിലെ അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം ചേരുന്ന സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥിയായിരിക്കും.
കലാമേള ഏറ്റവും ഭംഗിയായി നടത്തുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയായതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു. ഒരു പതിറ്റാണ്ടിന് ശേഷം വെയിത്സിൽ മടങ്ങിയെത്തുന്ന കലാമേളയ്ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകുവാൻ ഒരുങ്ങുകയാണ് വെയിത്സ് മലയാളികൾ. ന്യൂപോർട്ട് കേരള കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന റീജിയണൽ കലാമേളയിൽ പങ്കെടുക്കുന്നതിന് വിവിധ അംഗ അസ്സോസ്സിയേഷനുകളിൽ നിന്ന് ഇതിനോടകം ഇരുന്നൂറിലേറെ മത്സരാർത്ഥികൾ പേര് രജിസ്ട്രർ ചെയ്തിട്ടുണ്ട്.
ന്യൂപോർട്ട് സെൻ്റ് ജൂലിയൻസ് ഹൈസ്കൂളിൽ വെച്ച് നടത്തപ്പെടുന്ന റീജിയണൽ കലാമേളയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് ഒരുക്കങ്ങൾ ദൃതഗതിയിൽ പൂർത്തിയാക്കി.
പത്ത് വർഷങ്ങൾക്ക് ശേഷം പുനരാരംഭിക്കുന്ന വെയിത്സ് റീജീയണൽ കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ട സഹായ സഹകരണങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും നൽകി യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡൻ്റും ദേശീയ കലാമേള കൺവീനറുമായ വർഗ്ഗീസ് ഡാനിയൽ, വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, ജോയിൻ്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, റീജിയണിൽ നിന്ന് തന്നെയുള്ള ദേശീയ ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ സമിതി ഒന്നടങ്കം വെയിത്സ് റീജിയണൽ കമ്മിറ്റിയോടൊപ്പമുണ്ട്.
വെയിത്സ് റീജിയണൽ പ്രസിഡൻ്റ് ജോഷി തോമസ്, ദേശീയ സമിതിയംഗം ബെന്നി അഗസ്റ്റിൻ, സെക്രട്ടറി ഷെയ്ലി തോമസ്, ട്രഷറർ ടോംബിൾ കണ്ണത്ത്, ആർട്ട്സ് കോർഡിനേറ്റർ ജോബി മാത്യു, വൈസ് പ്രസിഡൻ്റ് പോളി പുതുശ്ശേരി, ജോയിൻ്റ് സെകട്ടറി ഗീവർഗ്ഗീസ് മാത്യു, ജോയിൻ്റ് ട്രഷറർ സുമേഷ് ആൻ്റണി, സ്പോർട്ട്സ് കോർഡിനേറ്റർ സാജു സലിംകുട്ടി, പി.ആർ.ഒ. റിയോ ജോണി, റീജിയണിലെ അംഗ അസ്സോസ്സിയേഷൻ ഭാരവാഹികളായ തോമസ്കുട്ടി ജോസഫ്, തോമസ് ഒഴുങ്ങാലിൽ, രതീഷ് രവി, ലിജോ വി തോമസ്, ബിജു പോൾ, അലൻ പോൾ പുളിക്കൽ, ആൻസ് ജോസഫ്, ജെസ്സി തോമസ്, അഭിലാഷ് കുമാർ, രാജിൽ രാമൻ എന്നിവരുടെ നേതൃത്വത്തിൽ വളരെ വിപുലമായ ഒരുക്കങ്ങളാണ് കലാമേളയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി ചെയ്തിരിക്കുന്നത്.
കേരളീയ കലകളുടെ പകർന്നാട്ടങ്ങൾ നേരിൽ കണ്ടാസ്വദിക്കുന്നതിനും മത്സരാർത്ഥികളെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മുഴുവൻ വെയിത്സ് മലയാളികളും ഇന്ന് ന്യൂപോർട്ടിലെ സെൻ്റ്.ജൂലിയൻസ് ഹൈസ്കൂളിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടക സമിതി അറിയിച്ചു. നീണ്ട കാലയളവിന് ശേഷം വെയിത്സ് റീജിയണിൽ നടക്കുന്ന കലാമേളയ്ക്ക് മുഴുവൻ വെയിത്സ് മലയാളികളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് യുക്മ ദേശീയ സമിതിയും വെയിത്സ് റീജിയണൽ കമ്മിറ്റിയും അഭ്യർത്ഥിച്ചു.
പുതിയ യു.കെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ സുവര്‍ണാവസരം: പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്റര്‍ നയിക്കുന്ന പ്രത്യേക സെഷന് യു.എന്‍.എഫ് ദേശീയ കോണ്ഫ്രന്സില് നിര്‍ണ്ണായകമായ സെഷനാകും /
click on malayalam character to switch languages