- യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന്; എട്ടു ടീമുകൾ മാറ്റുരയ്ക്കും
- പ്ലിമത്തിൽ കണ്ടെത്തിയ രണ്ടാം ലോകയുദ്ധത്തിലെ ഉഗ്രശേഷിയുള്ള ബോംബ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഇല്ലാതാക്കി
- അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ വൈദികനെ ബിഷപ്പായി നിയമിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ
- 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സ്വാഗതം ചെയ്ത് ഡികെസി
- ഇറാന്റെ സമാധാന നിർദേശങ്ങളിൽ അതൃപ്തി; യുദ്ധം ഉടൻ അവസാനിപ്പിക്കില്ലെന്ന ഭീഷണിയുമായി ട്രംപ്
- ഗോൾഡേഴ്സ് ഗ്രീൻ ഭീകരാക്രമണം; 'ജാഗ്രത പാലിക്കുക, പരിഭ്രാന്തരാകരുത്' പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സർക്കാർ
- യുകെയിൽ ഹൈസ്ട്രീറ്റ് മാഫിയ സംഘങ്ങളുടെ വിളയാട്ടം; കൗൺസിൽ ഉദ്യോഗസ്ഥയെ കൊല്ലുമെന്നും വീട് കത്തിക്കുമെന്നും ഭീഷണി
വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം, “ആർപ്പോ 2025” പ്രൗഢഗംഭീരമായി.
- Sep 26, 2025
രാജേഷ് നടേപ്പിള്ളി, മീഡിയ കോർഡിനേറ്റർ
സ്വിൻഡൻ : വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം “ആർപ്പോ 2025” സ്വിൻഡനിലെ മെക്കാ ഓഡിറ്റോറിയത്തിൽ വച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച സെപ്റ്റംബർ 21ന് അതിഗംഭീരമായി ആഘോഷിച്ചു. വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ജിജി സജി അധ്യക്ഷയായും സ്വിൻഡൻ മേയർ ഫെയ് ഹൊവാർഡ് ഉദ്ഘാടനം നിർവഹിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യ അതിഥികളായി സൗത്ത് സ്വിൻഡൻ എംപിയും, യുകെ പൊതു ഗതാഗത വകുപ്പ് സെക്രട്ടറിയുമായ ഹെയ്‌ദി അലക്സാണ്ടർ, സ്വിൻഡൻ മുൻമേയറും കൗൺസിലറുമായ ഇമിത്യാസ് ഷേക്ക്, കൗൺസിലർ അഡോറബല്ലേ ഷെയ്ക്ക്, റോയൽ കോളേജ് ഓഫ് നേഴ്സിങ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.

ഞായറാഴ്ച രാവിലെ 9 മണിക്ക് ഓണപ്പൂക്കളവും തുടർന്ന് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത നിരവധി ഓണക്കളികളും പരിപാടികൾക്ക് മിഴിവേകി. തുടർന്ന് കൃത്യം 12 മണിക്ക് തന്നെ ആയിരത്തോളം ആളുകൾക്ക് സ്വാദിഷ്ടമായ ഓണസദ്യ, മട്ടാഞ്ചേരി കാറ്ററേഴ്സിന്റെ നേതൃത്വത്തിൽ നൽകുകയുണ്ടായി.

അഞ്ജന സുജിത്തിന്റെ ഈശ്വരപ്രാർത്ഥനയും അതിനെ തുടർന്ന് ഓണാഘോഷ വിളംബരം അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസ് നിർവഹിച്ചതോടെ സാംസ്കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടർന്ന് സ്വിൻഡൻ സ്റ്റാർസിന്റെ ചെണ്ടമേളവും ആരവത്തോടും ആർപ്പുവിളികളോടും താളമേളങ്ങളോടും കൂടി മാവേലിയേയും മറ്റു വിശിഷ്ടതിഥികളെയും അസോസിയേഷൻ ഭാരവാഹികളെയും വേദിയിലേക്ക് ആനയിക്കപ്പെട്ടു. തുടർന്ന് പൊതുസമ്മേളനവും ഔപചാരിക ഉത്‌ഘാടനവും അതിനെത്തുടർന്ന് കേരളത്തിന്റെ തനത് സംസ്കാരത്തെ വിളിച്ചോതുന്ന വർണ്ണ ശബളിമയാർന്ന കലാമേളയും അരങ്ങേറുകയുണ്ടായി.

അസ്സോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസ് ഏവരെയും സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ഓണത്തിന്റെ മൂല്യങ്ങൾ നമ്മുടെ ഓരോരുത്തരുടെയും വ്യക്തിജീവിതത്തിലും കർമ്മ ജീവിതത്തിലും ഉണ്ടാകണമെന്നും അതിനായി ഒത്തുചേർന്ന് പ്രവർത്തിക്കാമെന്നും ഏവർക്കും ഓണത്തിന്റെ ആശംസകൾ നേർന്നുകൊണ്ട് ശ്രീ ഷിബിൻ വർഗീസ് ഏവരെയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു.

മലയാളികളുടെ ഹൃദയ വികാരവും ഐക്യവും വിളിച്ചോതുന്ന ഏറ്റവും വലിയ ആഘോഷമാണ് ഓണമെന്നും തുമ്പയും പിച്ചിയും പൂത്തുമ്പിയും ഓണത്തപ്പനും ഓണസദ്യയുമായി നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ ഏറെ ഗൃഹാതുരത്വം വിതയ്ക്കുന്ന നന്മയുടെ ഉത്സവമാണ് ഇന്നിവിടെ നാം ആഘോഷിക്കുന്നതെന്നും എല്ലാവരുടെയും ഹൃദയത്തിൽ നന്മയും ഐശ്വര്യവും നിലനിൽക്കട്ടെ എന്നും വിൽഷെയർ മലയാളികളുടെ ഹൃദയ സ്പന്ദനങ്ങളറിഞ്ഞു സാമൂഹികമായ ഏകീകരണത്തിന് ജാതി -മത- വർണ്ണ -വർഗ്ഗ -രാഷ്ട്രീയ ഭേദമില്ലാതെ ഏറെ ഒത്തൊരുമയിലാണ് നമ്മുടെ അസോസിയേഷൻ മുന്നോട്ടുപോകുന്നതെന്നും അത് മറ്റ് അസോസിയേഷനുകൾക്ക് മാതൃകയാണെന്നും ഏവർക്കും ഓണം ആശംസകൾ നേർന്നുകൊണ്ട് യോഗാധ്യക്ഷയും വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ ശ്രീമതി ജിജി സജി സംസാരിക്കുകയുണ്ടായി.

വിൽഷെയർ മലയാളീ അസോസിയേഷൻ അംഗങ്ങൾ സ്വിൻഡനിലെ സാമൂഹിക സാമ്പത്തിക മേഖലകളിലെ നിർണായക ഘടകമാണെന്നും ആരോഗ്യരംഗത്ത് മാത്രമല്ല മറ്റു ഇതര മേഖലകളിലും മലയാളികളുടെ സംഭാവന വിലമതിക്കാനാകാത്തതാണെന്നും മികച്ച സമൂഹത്തെ വാർത്തെടുക്കുന്നതിൽ വിൽഷെയർ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ളാഘനീയമാണെന്നും അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എന്നും ഒപ്പമുണ്ടാകുമെന്നും ഉത്ഘാടനം നിർവഹിച്ചുകൊണ്ട് മേയർ ഫെയ് ഹൊവാർഡ് അഭിപ്രായപ്പെട്ടു.

വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം തനത് സാംസ്‌കാരികതയെ വിളിചോതുന്നതാണെന്നും ആ സാംസ്കാരികതയുടെ ഭാഗമായി എത്തിച്ചേരാൻ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും രാജ്യത്തിൻറെ അഭിവൃദ്ധിയിൽ മലയാളികളുടെ പങ്ക് വളരെ വലുതാണെന്നും രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയും ഘടനാപരമായ കെട്ടുറപ്പും അത്യന്താപേക്ഷിതമാണെന്നും അതിൽ വിൽഷെയർ മലയാളീ അസോസിയേഷന്റെ പങ്ക് നിർണായകമാണെന്നും ഈ കൂട്ടായ്മ മറ്റു സാമുദായിക സംഘടനകൾക്ക് മാതൃകയാണെന്നും ഏവർക്കും ഓണാഘോഷത്തിന്റെ ആശംസകളറിയിച്ചുകൊണ്ട് മന്ത്രി ഹെയ്‌ദി അലക്സാണ്ടർ സംസാരിക്കുകയുണ്ടായി.

തുടർന്ന് സംസാരിച്ച മുൻമേയറും കൗൺസിലറും ആയ ശ്രീ ഇമിത്യാസ് ഷേക്ക് ഓണാശംസകളുടെ തുടക്കം മലയാളത്തിൽ സംസാരിച്ചത് വൻ കരഘോഷത്തോടെയാണ് വിൽഷെയർ മലയാളി സമൂഹം വരവേറ്റത്. വിൽഷെയർ മലയാളി കൂട്ടായ്മയിൽ പങ്കെടുക്കുക എന്നത് ഏറെ സന്തോഷമുള്ള നിമിഷങ്ങൾ ആണെന്നും മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു എന്നും ഓണാശംസകൾ നേർന്നുകൊണ്ട് കൗൺസിലർ ശ്രീ ഇമിത്യാസ് ഷേക്ക് സംസാരിച്ചു.

യുകെ മലയാളികളുടെ അഭിമാനവും റോയൽ കോളേജ് ഓഫ് നഴ്സിംഗ് ട്രേഡ് യൂണിയൻ പ്രസിഡണ്ടുമായ ശ്രീ ബിജോയ് സെബാസ്റ്റ്യൻ ഏവർക്കും ഓണാശംസകൾ നേർന്ന് സംസാരിച്ചു. ആരോഗ്യരംഗത്തെ സമകാലീന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ തരണം ചെയ്യണമെന്നും യുകെയുടെ ആരോഗ്യരംഗത്ത് പ്രവാസികളുടെ പങ്ക് നിർണായകമാണെന്നും റോയൽ കോളേജ് ഓഫ് നേഴ്സിങ് ട്രേഡ് യൂണിയന്റെ കാഴ്ചപ്പാടുകളും നിലപാടുകളും അത് എൻഎച്ച്എസിനും ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും എത്രമാത്രം പ്രയോജനകരമായി പ്രവർത്തിക്കാമെന്നും വളരെ വിശദമായി ശ്രീ ബിജോയ് സെബാസ്റ്റ്യൻ വിശദീകരിക്കുകയുണ്ടായി.

വിൽഷെയർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അംഗങ്ങളുടെ പ്രവർത്തനങ്ങളും ഐക്യവും ഏറെ പ്രശംസനീയമാണെന്നും അസോസിയേഷനുമായി ഏറെ അഭേദ്യമായ ബന്ധമാണുള്ളതെന്നും ഏവർക്കും ഓണാശംസകൾ നേർന്നുകൊണ്ട് കൗൺസിലർ അഡോറബല്ലേ ഷെയ്ക്ക് സംസാരിച്ചു.
അതിനെ തുടർന്ന് ഓണാഘോഷം ആർപ്പോ 2025ന്റെ സന്ദേശം മഹാബലി നൽകുകയുണ്ടായി.
പൊതുസമ്മേളനത്തിൽ ഈ വർഷം A Level പരീക്ഷയിലും, GCSC പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഒപ്പം തന്നെ, അസോസിയേഷന്റെ ഈ വർഷം നടത്തപ്പെട്ട “ആവേശം 2025” കായിക മാമാങ്കത്തിൽ ചാമ്പ്യന്മാരായ ഈസ്റ്റ് സ്വിൻഡൺ അംഗങ്ങൾക്കുള്ള ചാംപ്യൻസ് ട്രോഫിയും ചടങ്ങിൽ നൽകപ്പെടുകയുണ്ടായി.

പൊതുസമ്മേളനത്തെത്തുടർന്ന് മലയാളത്തിന്റെ പാരമ്പര്യവും തനതു സംസ്കാരവും കോർത്തിണക്കിയ ദൃശ്യവിരുന്ന് വേദിയിൽ അരങ്ങേറുകയുണ്ടായി. രാജാ രവിവർമ്മ ചിത്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നയന മനോഹരമായ നൃത്താവിഷ്കാരം അക്ഷരാർത്ഥത്തിൽ രവിവർമ്മ ചിത്രങ്ങൾക്ക് ജീവൻ സ്ഫുരിക്കുന്നതായി മാറി. തുടർന്ന് ക്ലാസിക്കൽ നൃത്ത ശില്പങ്ങളായ കഥകളി, തെയ്യം മോഹിനിയാട്ടം, ഭരതനാട്യം തിരുവാതിര തുടങ്ങിയവ വേദിയിൽ അനശ്വരമാക്കിയതോടൊപ്പം കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത സിനിമാറ്റിക് ഡാൻസും ഒപ്പം നിരവധി സംഗീതജ്ഞരുടെ സംഗീത പരിപാടികളും ഉന്നത നിലവാരം പുലർത്തിയതോടൊപ്പം എല്ലാ മലയാളികളെയും അക്ഷരാർത്ഥത്തിൽ ദൃശ്യശ്രവണ മാസ്മര ലോകത്തേക്ക് നയിക്കപ്പെടുന്നത് ആക്കി മാറ്റി.

ഓണാഘോഷപരിപാടികൾ മികവുറ്റതാക്കാൻ പ്രവർത്തിച്ച പ്രോഗ്രാം കോർഡിനേറ്റർസ്, ജയേഷ് കുമാർ, തുഫെൽ, പ്രിയ ജോജി, ഗീതു അശോകൻ എന്നിവർ ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. പ്രോഗ്രാമിന്റെ അവതാരകരായ ടോണി സ്കറിയ,എൽദോ, അനു ചന്ദ്ര, ഷൈൻ അരുൺ എന്നിവർ മികവുറ്റ അവതരണ ശൈലി കാഴ്ചവച്ചു. ഓണാഘോഷ പരിപാടി കാര്യക്ഷമമായി പൂർത്തിയാക്കാൻ പ്രവർത്തിച്ച WMA കമ്മിറ്റി അംഗങ്ങൾ: ജിജി സജി, ഷിബിൻ വർഗീസ്, കൃതിഷ് കൃഷ്ണൻ, ടെസ്സി അജി, തേജശ്രീ സജീഷ്, ബൈജു വാസുദേവൻ, ഡോണി പീറ്റർ, മാത്യു കുര്യാക്കോസ്, അമൽ ജോഷി, ജൈസ് കെ ജോയി, മഞ്ജു ടോം, അനീഷ മോഹനൻ, രജിത നമ്പ്യാർ, സെലിൻ വിനോദ്, പൂർണിമ മേനോൻ, ജിജു അലക്സാണ്ടർ, സൗമ്യ ജിനേഷ്, എബി തോമസ്, ബൈജു ജേക്കബ്, ഡെന്നി വാഴപ്പിള്ളി, രജബുൾ ഹഖ്, ആൽബി ജോമി, ജോഷൻ ജോൺ, വർക്കി കുരുവിള, ഡോ. ഫെബിൻ ബഷീർ, റെയ്‌മോൾ നിധിരി, ജെയ്‌മി നായർ, രാജേഷ് നടേപ്പിള്ളി എന്നിവരാണ്.

സോണി കാച്ചപ്പിള്ളയുടെ ശബ്ദവും വെളിച്ചവും പരിപാടികൾക്ക് മിഴിവേകി. Color Media UK Ltd ന്റെ ദൃശ്യവിസ്മയം ഓണാഘോഷത്തെ വ്യത്യസ്ത അനുഭവമുള്ളതാക്കി തീർത്തു.
WMA യുടെ മുഖ്യ സ്പോൺസർ ആയ INFINITY FINANCIALS LTD നറുക്കെടുപ്പിലൂടെ സ്വർണനാണയം സമ്മാനമായി നൽകുകയുണ്ടായി.
WMA ഒരുക്കിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പേർ സമ്മാനാർഹരായി. ഓണാഘോഷങ്ങളുടെ സുന്ദര നിമിഷങ്ങൾ ഒപ്പിയെടുത്ത് ബെറ്റെർഫ്രെയിംസ് രാജേഷ് നടേപ്പിള്ളി, ജിജു എന്നിവർ ഫോട്ടോഗ്രാഫിയും ജൈബിൻ, സോജി തോമസ് എന്നിവർ വീഡിയോഗ്രാഫിയും നിർവഹിച്ചു.
പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ട്രഷറർ ശ്രീ കൃതിഷ് കൃഷ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.
പരിപാടിയുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക




Latest News:

യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൺ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന്; എട്ടു ടീമുകൾ മാറ്റുരയ്...
യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ സംഘടിപ്പിക്കുന്ന റീജിയണൽ ഫുട്ബോൾ ടൂർണമെന്റ് ഇന്ന് ബാർൺസ്ലെയിൽ നടക്ക...uukma region
പ്ലിമത്തിൽ കണ്ടെത്തിയ രണ്ടാം ലോകയുദ്ധത്തിലെ ഉഗ്രശേഷിയുള്ള ബോംബ് നിയന്ത്രിത സ്ഫോടനത്തിലൂടെ ഇല്ലാതാക്ക...
പ്ലിമത്: രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു വലിയ ബോംബ് ഒരു കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്ന് കണ്ടെത്തിയതി...UK NEWS
ചങ്ങനാശ്ശേരി എസ് ബി & അസംപ്ഷൻ കോളേജുകളുടെ സംയുക്ത അലുമ്നി സമ്മേളനവും, അഭിവന്ദ്യ മാർ തോമസ് തറയിൽ...
അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: കേരളത്തിലെ പുരാതനവും, പ്രശസ്തവും കേരളത്തിലെ ആദ്യ സ്വാശ്രയ കോളേജുകള...Associations
2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സ്വാഗതം ചെയ്ത് ഡികെസി
ദക്ഷിണ-പശ്ചിമ ഇംഗ്ലണ്ടിലെ യുക്മയുടെ ഏറ്റവും ശക്തമായ യൂണിറ്റുകളിൽ ഒന്നായി അറിയപ്പെടുന്ന ഡോർസെറ്റ് കേ...Associations
അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ വൈദികനെ ബിഷപ്പായി നിയമിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ
വത്തിക്കാൻ: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ വൈദികനെ ബിഷപ്പായി നിയമിച്ച് ലിയോ പതിനാലാമൻ മാർപ്...World
ഇറാന്റെ സമാധാന നിർദേശങ്ങളിൽ അതൃപ്തി; യുദ്ധം ഉടൻ അവസാനിപ്പിക്കില്ലെന്ന ഭീഷണിയുമായി ട്രംപ്
വാഷിങ്ടൺ: ഇറാൻ-യു.എസ് യുദ്ധത്തിൽ സമാധാന ചർച്ചയിൽ ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശത്തിൽ അതൃപ്തി പ...World
പാചകവാതക വില വർധന; കേരളത്തിൽ ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്, മെയ് 6ന് ഹോട്ടലുകൾ അടച്ചിടും
കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. ...Kerala
വി ഡി സതീശൻ കഠിനാധ്വാനി, അതിൽ ആർക്കും സംശയമില്ല, കെസിക്ക് താല്പര്യമുണ്ടെങ്കിൽ മുഖ്യമന്ത്രിയാക്കണം’; ...
ഡി സതീശൻ കഠിനാധ്വാനി, അതിൽ ആർക്കും സംശയമില്ലെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവർ 24 നോട്. പക്ഷെ മുഖ്യ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ചങ്ങനാശ്ശേരി എസ് ബി & അസംപ്ഷൻ കോളേജുകളുടെ സംയുക്ത അലുമ്നി സമ്മേളനവും, അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് സ്വീകരണവും ഇന്ന് (മെയ് 2 ന്) ബെഡ്ഫോർഡിൽ അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: കേരളത്തിലെ പുരാതനവും, പ്രശസ്തവും കേരളത്തിലെ ആദ്യ സ്വാശ്രയ കോളേജുകളിലൊന്നുമായ സെന്റ് ബെർക്മാൻസ് കോളേജിന്റെയും(എസ് ബി), അസംപ്ഷൻ കോളേജിന്റെയും സംയുക്ത അലുമ്നി സമ്മേളനവും, ചങ്ങനാശ്ശേരി അതിരൂപതയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് ഊഷ്മള സ്വീകരണവും ഇന്ന് (മെയ് 2) വൈകുന്നേരം 4 മണി മുതൽ 7 മണി വരെ ബെഡ്ഫോർഡിന് സമീപമുള്ള മാർസ്റ്റൺ മോർട്ടെയ്ൻ വില്ലേജ് ഹാളിൽ വെച്ച് വിപുലമായി നടത്തപ്പെടുന്നു. കേരളത്തിലെ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുകയും, ചരിത്രപരമായി
- 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സ്വാഗതം ചെയ്ത് ഡികെസി ദക്ഷിണ-പശ്ചിമ ഇംഗ്ലണ്ടിലെ യുക്മയുടെ ഏറ്റവും ശക്തമായ യൂണിറ്റുകളിൽ ഒന്നായി അറിയപ്പെടുന്ന ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി (DKC), 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമൂഹബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, സാംസ്കാരിക പൈതൃകം സംരക്ഷിക്കുക, അംഗങ്ങൾക്കിടയിൽ കൂടുതൽ പങ്കാളിത്തം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ട് പുതിയ കമ്മിറ്റി ചുമതലയേറ്റു. പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി ശ്രീ. ജയൻ ജോസഫ് ചുമതലയേൽക്കുന്നു. വൈസ് പ്രസിഡന്റായി ശ്രീമതി ബിന്ദു അഭിലാഷ്, സെക്രട്ടറിയായി ശ്രീമതി മഞ്ജു റെജി, ജോയിന്റ് സെക്രട്ടറിയായി ശ്രീ. ജെയിംസ് മാത്യു എന്നിവർ
- പാചകവാതക വില വർധന; കേരളത്തിൽ ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്, മെയ് 6ന് ഹോട്ടലുകൾ അടച്ചിടും കൊച്ചി: വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. ഇതോടെ ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ച് സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. പ്രവര്‍ത്തനച്ചെലവിന്റെ പേരില്‍ ഹോട്ടലുകള്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ തിരിച്ചടിയാകും
- വി ഡി സതീശൻ കഠിനാധ്വാനി, അതിൽ ആർക്കും സംശയമില്ല, കെസിക്ക് താല്പര്യമുണ്ടെങ്കിൽ മുഖ്യമന്ത്രിയാക്കണം’; താരിഖ് അൻവർ ഡി സതീശൻ കഠിനാധ്വാനി, അതിൽ ആർക്കും സംശയമില്ലെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവർ 24 നോട്. പക്ഷെ മുഖ്യമന്ത്രി ആരാകണം എന്നതിൽ പാർട്ടി എടുക്കുന്ന തീരുമാനം മുഖ്യം. കെസിക്ക് താല്പര്യമുണ്ടെങ്കിൽ മുഖ്യമന്ത്രിയാക്കണം. കെ സി അനുഭവ പരിചയമുള്ള നേതാവാണെന്നും കേരള രാഷ്ട്രീയത്തിൽ സജീവമാണെന്നും പറഞ്ഞ താരിഖ് അൻവർ കെസി കേരളത്തിലേക്ക് പോയാൽ പ്രതിസന്ധിയില്ലെന്നും ചൂണ്ടിക്കാട്ടി. എല്ലാവർക്കും മുഖ്യമന്ത്രി പദത്തിലേക്ക് അവകാശം ഉന്നയിക്കാൻ അവകാശമുണ്ട്. ഘടക കക്ഷികളുടെ അഭിപ്രായങ്ങൾ കൂടി കോൺഗ്രസ് പാർട്ടി പരിഗണിക്കും. തീരുമാനമെടുക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ്
- 30 ആഴ്ചയായ ഭ്രൂണത്തെ നശിപ്പിക്കാനുള്ള സുപ്രീംകോടതി അനുമതി: ആശങ്ക രേഖപ്പെടുത്തി CBCI 30 ആഴ്ചയായ ഭ്രൂണത്തെ നശിപ്പിക്കാനുള്ള സുപ്രീംകോടതി അനുമതിയിൽ ആശങ്ക രേഖപ്പെടുത്തി സിബിസിഐ. പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് മാനവികതയ്ക്ക് എതിരായ കുറ്റകൃത്യമാണ്. സർക്കാരും, സുപ്രീംകോടതിയും ജനങ്ങളും വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. നടപടികളുമായി സഹകരിക്കരുതെന്ന് എയിംസിലെയും രാജ്യത്തെ ഡോക്ടർമാരോടും സഭ അഭ്യർത്ഥിച്ചു. പൂർണ്ണരൂപത്തിലെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഗർഭച്ഛിദ്രം ഒഴിവാക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത മാതാപിതാക്കൾക്ക് സഭയുടെ ആശുപത്രികൾ, ശിശു സംരക്ഷണ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ എന്നിവ വഴി സംരക്ഷണം നൽകാൻ സഭ തയാറാണ്. സർക്കാരും
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ…… /
ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ കുടുംബത്തിൻ്റെ ആശംസകൾ……
മുൻ യുക്മ പ്രസിഡൻ്റ് തൃശ്ശൂർ പെരിഞ്ഞനം പെരിങ്ങത്തറ ഡോ. ബിജു പെരിങ്ങത്തറയുടെയും ഡോ. മായയുടെയും മകൾ ഡോ. അപർണയും കോട്ടയം ആനിക്കാട് ശാരദമന്ദിരം എൻ. അനിൽകുമാറിൻ്റെയും സതി അനിൽകുമാറിൻ്റെയും മകൻ ഡോ. ഇന്ദ്രജിത്തും ഇന്ന് (11/04/2026, ശനിയാഴ്ച) രാവിലെ പതിനൊന്നിനും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭ മുഹൂർതത്തിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് വിവാഹിതരാകുന്നു. ഇന്ന് വിവാഹിതരാകുന്ന ഡോ. അപർണയ്ക്കും ഡോ. ഇന്ദ്രജിത്തിനും യുക്മ നാഷണൽ കമ്മിറ്റി, സൌത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി അംഗങ്ങളോടൊപ്പം മുഴുവൻ യുക്മ കുടുംബാംഗങ്ങളുടെയും
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസോസിയേഷനുകൾക്ക് അപേക്ഷ നൽകുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംങ്ഡം മലയാളി അസോസിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2026 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി. ഫെബ്രുവരി 21 ശനിയാഴ്ച വാൽസാളിൽ വച്ച് ചേർന്ന യുക്മ ദേശീയ സമിതി യോഗമാണ്
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം /
യുക്മ മുൻ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ബ്രിട്ടീഷ് രാജാവിൻ്റെ റോയൽ ഗാർഡൻ വിരുന്നിന് ക്ഷണം…..യുകെ മലയാളികൾക്കൊപ്പം യുക്മയ്ക്കും അംഗീകാരം
ഗ്ലോസ്റ്റെർഷെയർ: ബക്കിംഗ്ഹാം പാലസിൽ ബ്രിട്ടീഷ് രാജാവിന്റെ റോയൽ ഗാർഡൻ വിരുന്നിൽ യുക്മ മുൻ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് ക്ഷണം. ചാള്‍സ് രാജാവ് അടക്കം രാജകുടുംബത്തിലെ അംഗങ്ങള്‍ പങ്കെടുക്കുന്ന വിരുന്നിലാണ് ഇത്തവണ രാജ കുടുംബത്തിനൊപ്പം ചിലവഴിക്കാനുള്ള അസുലഭ അവസരം ലഭിച്ചത്. 2022 -2025 കാലയളവിൽ യുക്മ പ്രസിഡന്റെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ഡോ ബിജുവിന്റെ പ്രവർത്തനം യുകെ മലയാളി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മെയ് എട്ടിന് വൈകുന്നേരം നടക്കുന്ന വിരുന്നിലേക്ക് ഡോ ബിജുവിന്
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി /
അന്തർദേശീയ വനിതാ ദിന ആശംസകൾ; യുക്മ നാഷണൽ കമ്മറ്റി
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഹൃദയം നിറഞ്ഞ അന്തർദേശീയ വനിതാ ദിനാശംസകൾ യുക്മ നാഷണൽ കമ്മറ്റി അറിയിച്ചു. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുകയും ലിംഗസമത്വത്തിന്റെ ആവശ്യകതയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന ദിനമാണ് പ്രതിവർഷം മാർച്ച് 8-ന് ആചരിക്കുന്ന അന്തർദേശീയ വനിതാ ദിനം. ഈ ദിനത്തിന്റെ ചരിത്രപരമായ തുടക്കം 1908-ൽ അമേരിക്കയിലെ ന്യൂയോർക്കിൽ വനിതാ തൊഴിലാളികൾ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെ ചരിത്ര താളുകളിലേക്കാണ് നമ്മെ തിരിച്ചു കൊണ്ടുപോകുന്നത്. മികച്ച തൊഴിൽ സാഹചര്യങ്ങൾ, ന്യായമായ വേതനം, കുറഞ്ഞ ജോലി സമയം, എല്ലാറ്റിനും ഉപരി
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു /
“Speaking Up Without Fear” – യുക്മ നഴ്സസ് ഫോറം യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 സംഘടിപ്പിക്കുന്നു
കുര്യൻ ജോർജ്ജ്, (നാഷണൽ പിആർഒ ആൻഡ് മീഡിയ കോർഡിനേറ്റർ) യു.കെ: യുക്മ നഴ്സസ് ഫോറം (യു.എന്‍.എഫ്) സംഘടിപ്പിക്കുന്ന 8-ാമത് നാഷണല്‍ കോണ്‍ഫ്രന്‍സ് & ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ സെലിബ്രേഷന് -2026ന്റെ ഭാഗമായി യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026 പ്രഖ്യാപിച്ചു. 2026 മേയ് 9-ന് ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ കമ്മ്യൂണിറ്റി സെന്ററിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. “Educate, Envision, Liberate” എന്ന പ്രമേയത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ യു.എന്‍.എഫ് പോസ്റ്റര്‍ കോമ്പറ്റീഷന് -2026ന്റെ വിഷയം: “Speaking Up Without Fear






click on malayalam character to switch languages