1 GBP = 126.74
breaking news

ലെസ്റ്ററിലെ ആദ്യകാല മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് കോട്ടയം സ്വദേശിയായ വർഗ്ഗീസ് വർക്കി

ലെസ്റ്ററിലെ ആദ്യകാല മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് കോട്ടയം സ്വദേശിയായ വർഗ്ഗീസ് വർക്കി

ലെസ്റ്റർ: ലെസ്റ്ററിലെ ആദ്യകാല മലയാളിയായ വർഗ്ഗീസ് വർക്കി(70) മരണമടഞ്ഞു. ലെസ്റ്റർ മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരനും നല്ലൊരു കലാകാരനും സഹൃദയനും സർവ്വോപരി നല്ലൊരു വ്യക്തിത്വത്തിന് ഉടമയുമായിരുന്നു കോട്ടയംകാരനായ വർഗീസച്ചായൻ. ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സജീവാംഗമായിരുന്നു.

സൗഹൃദങ്ങൾക്ക് എന്നും വില കല്പിച്ചിരുന്ന എല്ലാവരോടും ഒരു കൂട്ടുകാരനെന്നപോലെ ഇടപ്പെട്ടിരുന്ന അദ്ദേഹം എല്ലാവരുടെയും പ്രിയപ്പെട്ട അച്ചായൻ ആയിരുന്നു. പ്രായത്തിന്റെ അവശതകൾ ഒന്നും പുറത്തുകാണിക്കാതെ ഇക്കഴിഞ്ഞ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷത്തിലും മനോഹരമായ ഗാനമാലപിക്കുവാൻ അദ്ദേഹം ഉണ്ടായിരുന്നു. ഇന്നലെവരെ ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിൻ്റെ പെട്ടെന്നുള്ള വിയോഗം ലെസ്റ്റർ മലയാളികളെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

ഇന്നലെ രാവിലെ തൊട്ടടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കു എത്തിയ വർഗീസ് തിരികെ പോകുന്ന വഴിയിലാണ് മരണം സംഭവിച്ചത് സംഭവ സമയം സഹധർമ്മിണി കൂടെ ഉണ്ടായിരുന്നു. ആംബുലൻസ് എത്തി മരണ വിവരം സ്ഥിരീകരിച്ചു. രാവിലെ 9.45 ഓടെയാണ് മരിച്ചത്, ഹൃദയതംഭനം മൂലമാണ് മരണം സംഭവിച്ചത്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

വർഗ്ഗീസ് വർക്കിയുടെ നിര്യാണത്തിൽ യുക്മ ദേശീയ സമിതിക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിക്കായി സെക്രട്ടറി ലൂയിസ് മേനാച്ചേരിയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രസിഡന്റ് അജീഷ് കൃഷ്ണൻ, സെക്രട്ടറി സ്‌മൃതി രാജീവ് എന്നിവരും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more