1 GBP = 126.59

ലീഡ്‌സിൽ മലയാളി യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം; വിട വാങ്ങിയത് തിരുവനന്തപുരം സ്വദേശിയായ ജെഫേഴ്‌സൺ ജസ്റ്റിൻ

ലീഡ്‌സിൽ മലയാളി യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം; വിട വാങ്ങിയത് തിരുവനന്തപുരം സ്വദേശിയായ ജെഫേഴ്‌സൺ ജസ്റ്റിൻ

ലീഡ്സ്: മലയാളി യുവാവ് യുകെയിൽ ബൈക്ക് അപകടത്തിൽ മരണമടഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ജെഫേഴ്‌സൺ ജസ്റ്റിനാണ് (27) വാഹനാപകടത്തിൽപ്പെട്ട് ദാരുണാന്ത്യം. ലീഡ്‌സിൽ എ 647 കനാൽ സ്ട്രീറ്റിലൂടെ ബൈക്കിൽ സഞ്ചരിക്കവെയാണ് ശനിയാഴ്ച്ച വൈകുന്നേരത്തോടെ അപകടമുണ്ടായത്.

കവൻട്രി യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിയായി എത്തിയ ജെഫേഴ്‌സൻ, പഠനശേഷം ലീഡ്‌സിൽ ജോലി ചെയ്യുകയായിരുന്നു. പോലീസ് നൽകിയ വിവരങ്ങളനുസരിച്ച് യുകെയിലെ സുഹൃത്തുക്കൾ ദുബായിലുള്ള മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ ജസ്റ്റിൻ പെരേരയുടെ ഇളയ മകനാണ് ജെഫേഴ്‌സൺ. ജെഫേഴ്‌സണ് ഒരു സഹോദരൻ കൂടിയുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

ജെഫേഴ്‌സൺ ജസ്റ്റിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ സമിതിക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ.…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more