1 GBP = 126.74
breaking news

പിതൃതർപ്പണത്തിനായി യുകെയിലും അവസരമൊരുങ്ങുന്നു

പിതൃതർപ്പണത്തിനായി യുകെയിലും അവസരമൊരുങ്ങുന്നു

ഗിരീഷ് കുമാർ

പിതൃതർപ്പണത്തിനായി യുകെയിലും അവസരമൊരുങ്ങുന്നു.ഈ വർഷത്തെ കർക്കിടക വാവിന് (ജൂലൈ 24,വ്യാഴം-2025) യോവിൽ മലയാളി ഹിന്ദു സമാജത്തിന്റെ (YMHS) നേതൃത്വത്തിൽ “ബലിതർപ്പണം” യോവിലിലെ “സട്ടൺ ബിങ്ങാം തടാക”തീരത്തുവെച്ച് നടത്തപെടുന്നു.

ശ്രീ ഗോപീകൃഷ്ണൻ ഉണ്ണിത്താനാണ് ബലിതർപ്പണത്തിന് കാർമികത്വം വഹിക്കുന്നത് .ഇതിനു വേണ്ടി വിപുലമായ ഒരുക്കങ്ങൾ ആണ് നടത്തിയിരിക്കുന്നത് എന്ന് പ്രസിഡന്റ് സൂരജ് സുകുമാരനും സെക്രട്ടറി റിജേഷ് രാജും,ട്രഷറർ ശ്രീലത മനോജും അറിയിച്ചു.

വിശദ വിവരങ്ങൾക്കും രജിസ്ട്രേഷൻ നിർദേശങ്ങൾക്കും
ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക.

Rijesh Raj-07961 572816,

Sooraj Sukumaran-07774 306778

Shyam Sasikumar-07586 672988

രജിസ്ട്രേഷനുള്ള അവസാന തീയതി-ജൂലൈ 20

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more