1 GBP = 126.51

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മീഡിയ കോർഡിനേറ്റർ ജനീഷ് കുരുവിളയുടെ പിതാവ് ടി കെ കുരുവിള നാട്ടിൽ നിര്യാതനായി…..

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മീഡിയ കോർഡിനേറ്റർ ജനീഷ് കുരുവിളയുടെ പിതാവ് ടി കെ കുരുവിള നാട്ടിൽ നിര്യാതനായി…..

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മീഡിയ കോർഡിനേറ്ററും എം എം സി എ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ജനീഷ് കുരുവിളയുടെ പിതാവ് കോട്ടയം നീണ്ടൂർ തോട്ടത്തിൽ ടി. കെ കുരുവിള (81) ഞായറാഴ്ച  നാട്ടിൽ നിര്യാതനായി. ഭാര്യ കുറുമള്ളൂർ കാട്ടാത്ത് കുടുംബാംഗം ഏലിക്കുട്ടി കുരുവിള. മക്കൾ – ജെയ്മോൻ കുരുവിള (മാഞ്ചസ്റ്റർ, യുകെ) ജെയ്സൻ കുരുവിള, ജനീഷ് കുരുവിള (മാഞ്ചസ്റ്റർ, യു കെ) ജെസ്റ്റിൻ കുരുവിള. മരുമക്കൾ ജെസി ജെയ്മോൻ (കിഴക്കേ വട്ടപ്പറമ്പിൽ, കോതനല്ലൂർ), അമ്പിളി  ജെയ്സൻ (മുള്ളരിങ്ങാട്), ജോഷ്മ ജനീഷ് (മന്നത്താനിയിൽ, പാദുവ), മഞ്ജു ജെസ്റ്റിൻ (കാട്ടാത്ത്, ഓണംതുരുത്ത്)

സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (10/07/25) 3PMന് ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നീണ്ടൂർ സെൻ്റ്. മൈക്കിൾസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ അടക്കം ചെയ്യുന്നതാണ്.

ജനീഷിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, പി ആർ ഒ കുര്യൻ ജോർജ്, യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ബിജു പീറ്റർ, മുൻ ദേശീയ സമിതിയംഗം തമ്പി ജോസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, ജോയിൻ്റ് ട്രഷറർ ജോസഫ് മാത്യു, എം എം സി എ പ്രസിഡൻ്റ് സുമേഷ് രാജൻ, സെക്രട്ടറി ജിൻ്റിൽ രാജ് സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പിതാവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ……

സംസ്കാരശുശ്രൂഷകൾ ലൈവായി കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more