1 GBP = 128.87
breaking news

ജന്മ നാടിന്റെ ഓർമ്മകൾ പുതുക്കി യു കെയിൽ ചങ്ങനാശ്ശേരി സംഗമം നടത്തി

ജന്മ നാടിന്റെ ഓർമ്മകൾ പുതുക്കി യു കെയിൽ ചങ്ങനാശ്ശേരി സംഗമം നടത്തി

ഷൈമോൻ തോട്ടുങ്കൽ

കെറ്ററിംഗ്‌: ജന്മ നാടിന്റെ സ്മരണകൾ പുതുക്കി യു കെയിലേക്ക് കുടിയേറിയ ചങ്ങനാശ്ശേരി നിവാസികളുടെ സംഗമം ബ്രിട്ടനിലെ കെറ്ററിംഗിൽ വച്ച് നടന്നു. ചങ്ങനാശ്ശേരി എം എൽ എ അഡ്വ ജോബ് മൈക്കിൾ സംഗമം ഉത്‌ഘാടനം ചെയ്തു. ജോലിക്കായും പഠനത്തിനായും ബ്രിട്ടനിലേക്ക് കുടിയേറിയ യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറു കണക്കിന് ചങ്ങാശേരിക്കാർ പങ്കെടുത്ത സംഗമം ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്നതായി.

ബാല്യ കൗമാര കാലഘട്ടങ്ങളിലും സ്ക്കൂൾ കോളേജ് കാലത്തും സമകാലീകർ ആയിരുന്ന സുഹൃത്തുക്കളെ വർഷങ്ങൾ ക്ക് ശേഷം കുടുംബ സമേതം ഒരുമിച്ചു കാണുവാനും സൗഹൃദം പങ്ക് വയ്ക്കുന്നതിനും വേദിയായ സംഗമത്തിൽ വിവിധ കലാ പരിപാടികളും അരങ്ങേറി.

ചങ്ങനാശ്ശേരി യുടെ വികസനത്തനും പുരോഗതിക്കും പ്രവാസികൾ നൽകുന്ന നിസ്തുലമായ പങ്കിന് പ്രത്യേകം നന്ദി അർപ്പിച്ചു സംസാരിച്ച ഉത്‌ഘാടകനായ എം എൽ എ, നാടും വീടും വിട്ടിട്ട് വർഷങ്ങളായിട്ടും ഇപ്പോഴും ചങ്ങനാശ്ശേരിയെക്കുറിച്ചുള്ള ഓർമ്മകളും വികസന സ്വപ്നങ്ങളും പങ്കു വക്കുന്നതിനും, പുതിയ നിർദേശങ്ങൾക്കും പ്രത്യേകം നന്ദി പറഞ്ഞു.

യു കെ ചങ്ങനാശ്ശേരി സംഗമം കോഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ, മനോജ് തോമസ് ചക്കുവ, സെബിൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ കൗൺസിലർ ബൈജു തിട്ടാല, അഡ്വ ഫ്രാൻസിസ് മാത്യു, ലോക കേരളം സഭ അംഗം ഷൈമോൻ തോട്ടുങ്കൽ, സുജു കെ ഡാനിയേൽ, സോബിൻ ജോൺ, തോമസ് മാറാട്ടുകളം, സാജു നെടുമണ്ണി, ജിജോ ആന്റണി മാമ്മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

ബെഡ്ഫോർഡിൽ നിന്നുള്ള ആന്റോ ബാബു പീറ്റർ ബറോയിൽ നിന്നുള്ള ഫെബി ഫിലിപ്പ്, കിങ്സ്ലിനിൽ നിന്നുള്ള പോൺസി ബിനിൽ, നോട്ടിംഗ്ഹാമിൽ നിന്നുള്ള ബഥനി സാവിയോ എന്നിവർ സംഗമത്തിൽ ആങ്കർ മാരായി. ജോമേഷ് തോമസ്, ജോബിൾ ജോസ് എന്നിവർ സാങ്കേതിക സഹായം നൽകി. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ചങ്ങനാശ്ശേരിക്കാരായ പ്രാവാസികൾ ഒറ്റക്കും കുടുംബ സമേതവും അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് കൂടുതൽ മിഴിവേകി.

തങ്ങളുടെ സ്വന്തം ജനപ്രിയ എം എൽ എ ജോബ് മൈക്കിളിന്റെ സാനിധ്യവും , യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നായെത്തിയ നാട്ടുകാരായ നൂറ് കണക്കിന് ചങ്ങനാശ്ശേരിക്കാരുടെ പ്രാധിനിത്യവും കൊണ്ട് സമ്പന്നമായ ചങ്ങനാശ്ശേരി സംഗമം കൂടുതൽ ഊർജ്വ സ്വലതയോടെ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more