യുക്മ സൗത്ത് ഈസ്റ്റ് റീജണൽ സ്പോർട്സ് മലയാളി അസോസിയേഷൻ ഓഫ് പോർട്സ്മൗത്ത് ചാമ്പ്യന്മാർ…….. സിഎംസി ക്രോളി റണ്ണർ അപ്പ്…….. യു സി എം എ ഹോവാർഡ്സ് ഹീത്തിന് മൂന്നാം സ്ഥാനം
Jun 25, 2025
എറിക്സൻ ജോസഫ് (പി ആർ ഒ യുക്മ സൗത്ത് ഈസ്റ്റ്)
പോർട്സ്മൗത്ത്: പോർട്സ്മൗത് മൗണ്ട് ബാറ്റൻ സെൻററിൽ ജൂൺ 15 ഞായറാഴ്ച നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജണൽ സ്പോർട്സ് മീറ്റിൽ ആതിഥേയർ ആയ MAP പോർട്സ്മൗത്ത് 287 പോയിൻറ് നേടി ചാമ്പ്യൻപട്ടം കരസ്ഥമാക്കിയപ്പോൾ 106 പോയിന്റോടുകൂടി ക്രോളി മലയാളി കമ്മ്യൂണിറ്റി റണേഴ്സ് അപ് ട്രോഫിയും സ്വന്തമാക്കി. 54 പോയിന്റ് നേടിയ ഹേവാർഡ്സ് ഹീത് യുണൈറ്റഡ് കൾച്ചറൽ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്ത് എത്തി.
രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടുകൂടി കായിക മാമാങ്കം ആരംഭിക്കുകയും തുടർന്ന് കായിക താരങ്ങളുടെ വർണ്ണാഭമായ മാർച്ച്പാസ്റ് യുക്മ ദേശീയ പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. സൗത്ത് ഈസ്റ്റ് റീജണൽ പ്രസിഡൻറ് ജിപ്സൺ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ദേശീയ പ്രസിഡൻറ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തപ്പോൾ ദേശീയ വൈസ് പ്രസിഡൻറ് സ്മിത തോട്ടം മുഖ്യാതിഥിയായി. ആതിഥേയ അസോസിയേഷനായ MAP അണിയിച്ചൊരുക്കിയ ഫ്ലാഷ് മോബ് കായികമേളയുടെ ശ്രദ്ധ കേന്ദ്രമായി മാറുകയുണ്ടായി.
റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നായി 200ൽപരം കായിക താരങ്ങൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചപ്പോൾ കിഡ്സ് വിഭാഗത്തിൽ അലോണ ജോസഫ്, പ്രാണിത് പ്രശാന്ത് എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായപ്പോൾ സബ്ജൂനിയർ വിഭാഗത്തിൽ സാറ പുന്നൂസ്, ഓസ്റ്റിൻ മാർട്ടിൻ എന്നിവരും ജൂനിയർ വിഭാഗത്തിൽ പാർവതി ആർ നായർ, ഷോൺ സെേജൽ എന്നിവരും ചാമ്പ്യന്മാരായി. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ സീനിയർ വിഭാഗത്തിൽ സാന്ദ്ര ഡെന്നിസും നോയൽ സജീയും അഡൽസിൽ സുമിമോൾ മാത്യു , സംഗീത് സജി എന്നിവരുംചാമ്പ്യൻഷിപ്പ് ട്രോഫി സ്വന്തമാക്കി. പ്രായം എന്നത് വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു സീനിയർ അഡൽറ്റ് വിഭാഗത്തിൽ മേൽ ബൈജുവും റോബിൻ സെബാസ്റ്റിനും സൂപ്പർ സീനിയർ വിഭാഗത്തിൽ മിനി സിബിയും സജി തോമസും ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയത്.
വൈകിട്ട് നടന്ന സമ്മാനദാന ചടങ്ങിൽ യുക്മ ദേശീയ പ്രസിഡൻറ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ ചാമ്പ്യൻഷിപ്പ് ട്രോഫിയും റീജിയണൽ പ്രസിഡൻറ് ജിപ്സൺ തോമസ് റണേഴ്സ് അപ് ട്രോഫിയും സമ്മാനിച്ചപ്പോൾ ദേശീയ സമിതി അംഗം സുരേന്ദ്രൻ ആരക്കോട്ട് റീജണൽ സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, വൈസ് പ്രസിഡന്റ സനോജ് ജോസ്, ജോയിൻ സെക്രട്ടറി ഡാഫ്നി എൽദോസ്, സ്പോർട്സ് കോഡിനേറ്റർ ബെർവിൻ ബാബു തുടങ്ങിയവരും വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
ദേശീയ സമിതി അംഗം സുരേന്ദ്രൻ ആരക്കോട്ട്, റീജിയണൽ പ്രസിഡൻറ് ജിപ്സൺ തോമസ്, റീജണൽ സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, വൈസ് പ്രസിഡന്റുമാരായ സനോജ് ജോസ്, ശാരിക അമ്പിളി ജോയിൻ സെക്രട്ടറി ഡാഫ്നി എൽദോസ്, സ്പോർട്സ് കോഡിനേറ്റർ ബെർവിൻ ബാബു റീജിയണൽ കോഡിനേറ്റർമാരായ ലിറ്റോ കോരുത്, റെനോൾഡ് മാനുവൽ, അലൻ അക്കര PRO എറിക്സൺ ജോസഫ് തുടങ്ങിയവരും വിവിധ അസോസിയേഷൻ ഭാരവാഹികളായ ഡെനീസ് വറീദ്, ജി ആനന്ദവിലാസ് , എൽദോസ് മാത്യു , മധു മാമ്മൻ , റിച്ചാർഡ്, മാൽകം പുന്നൂസ്, ലീന റോണി , ശൈലജ സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന കായികമേള എല്ലാ അർത്ഥത്തിലും മികവുറ്റതായിരുന്നു.
യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ കായിക വൻപിച്ച വിജയമാക്കിത്തീർത്ത കായിക താരങ്ങൾക്കും മറ്റെല്ലാവർക്കു റീജിയൺ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം സുരേന്ദ്രൻ ആരക്കോട്ട്, പ്രസിഡൻ്റ് ജിപ്സൻ തോമസ്, സെക്രട്ടറി സാംസൺ പോൾ എന്നിവർ നന്ദി അറിയിച്ചു.
എയർ ഇന്ത്യ വിമാന അപകടത്തിൽ മരണമടഞ്ഞ പോർട്സ്മൗത്ത് മലയാളി നഴ്സ് രഞ്ജിത ഗോപകുമാരൻ നായർക്ക് യുക്മയുടെ ആദരാഞ്ജലികൾ
പോർട്സ് മൗത്ത് : എയർ ഇന്ത്യ വിമാന അപകടത്തിൽ നമ്മിൽ നിന്നും വേർപിരിഞ്ഞ പോർട്സ് മൗത്ത് ക്യൂൻ അലക്സാണ്ട്ര ഹോസ്പിറ്റൽ നഴ്സും പോർട്സ് മൗത്ത് മലയാളി കമ്മ്യൂണിറ്റി യുടെ അംഗവും ആയിരുന്ന രഞ്ജിത ഗോപകുമാരൻ നായരുടെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച വിജിൽ ഏവരുടേയും കണ്ണുകൾ ഈറനണിയിച്ചു.
യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ കായികമേളയോടനുബന്ധിച്ച് ജൂൺ 15 ഞായറാഴ്ച പോര്ടസ്മൗത് മൗണ്ട്ബാറ്റൺ സെന്ററിൽ നടന്ന അനുസ്മരണ യോഗത്തിൽ യുക്മ ദേശീയ പ്രസിഡൻറ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ, ദേശീയ വൈസ് പ്രസിഡൻറ് സ്മിത തോട്ടം, ദേശീയ സമിതി അംഗം സുരേന്ദ്രൻ ആരക്കോട്ട്, യുക്മ സ്ഥാപക പ്രസിഡന്റ് വർഗീസ് ജോൺ , റീജിയണൽ പ്രസിഡൻറ് ജിപ്സൺ തോമസ്,സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, വൈസ് പ്രസിഡന്റ സനോജ് ജോസ്, ശാരിക അമ്പിളി ജോയിൻ സെക്രട്ടറി ഡാഫ്നി എൽദോസ്,PRO എറിക്സൺ ജോസഫ്, കോഡിനേറ്റർമാരായ ലിറ്റോ കോരുത്, റെനോൾഡ് മാനുവൽ, അലൻ അക്കര, ബെർവിൻ ബാബു,മുൻ ദേശീയ ജോയിന്റ് ട്രെഷറർ എബ്രഹാം പൊന്നുംപുരയിടം , മുൻ റീജിയണൽ പ്രസിഡന്റ് ആന്റണി എബ്രഹാം തുടങ്ങിയവരും പോര്ടസ്മൗത് മലയാളീ അസോസിയേഷൻ ഭാരവാഹികളായ ഡെനീസ് വറീദ്, ജി ആനന്ദവിലാസ് , എൽദോസ് മാത്യു , മധു മാമ്മൻ , റിച്ചാർഡ് തുടങ്ങിയവരും നേതൃത്വം നൽകി.
യുക്മ ദേശീയ സമിതിക്കുവേണ്ടി ദേശീയ വൈസ് പ്രസിഡൻറ് സ്മിത തോട്ടം അനുശോചനപ്രമേയം വായിച്ചു. ചുരുങ്ങിയ കാലങ്ങൾക്കൊണ്ട് പോര്ടസ്മൗത് മലയാളി സമൂഹത്തിൽ വളരെയേറെ ഹൃദയബന്ധങ്ങൾ സമ്പാദിച്ച രഞ്ജിതയുടെ അപ്രതീക്ഷിത വേർപാട് പോര്ടസ്മൗത് മലയാളി സമൂഹത്തിനു അത്യന്തടം വേദനാജനകമാണെന്ന് അനുസ്മരിച്ചു.
click on malayalam character to switch languages