1 GBP = 116.98
breaking news

ക്നാനായ കുടുംബ നവീകരണ ധ്യാനം സമാപിച്ചു

ക്നാനായ കുടുംബ നവീകരണ ധ്യാനം സമാപിച്ചു

ജോണി മാത്യു

ആത്മീയ ഉണർവ് ഏകി, വിശ്വാസ തീഷ്ണത വർദ്ധിപ്പിച്ച് വചനത്തെ സ്നേഹിക്കുന്ന , സുവിശേഷ വ്യാഖ്യാനത്തിന്റെ പുത്തൻ അറിവുകൾ പ്രദാനം ചെയ്തു ക്നാനായ കാത്തലിക് മിഷൻസ് യുകെയുടെ നേതൃത്വത്തിൽ ക്നാഫയർ ൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മൗണ്ട് കാർമൽ റിട്രീറ്റ് സെൻറർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിച ധ്യാനം നവ്യാനുഭവമായി.

നാല് ദിവസങ്ങളിലായി താമസിച്ചു നടത്തപ്പെട്ട ധ്യാനം വചന അടിസ്ഥാനത്തിൽ ക്രിസ്തുവിനെ പോലെ ആകുവാൻ ഓരോ വിശ്വാസിയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വചനവാക്യങ്ങളുടെ അർത്ഥവ്യാപ്തിയും ഗഹനമായി പഠിപ്പിക്കുകയും ഉത്തമ ക്രിസ്ത്യാനികളായി ജീവിക്കാൻ ആവശ്യമായ കൃപകൾ ലഭിക്കുന്നതിനുള്ള വചന അടിസ്ഥാനത്തിൽ ജീവിക്കേണ്ടത് എങ്ങനെയാണെന്ന് കൃത്യമായി പ്രഘോഷിക്കുകയും ചെയ്യുന്ന ധ്യാനത്തിൽ 450 ക്നാനായ കത്തോലിക്ക വിശ്വാസികളാണ് പങ്കെടുക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിയിച്ച് ധ്യാനം ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും നടത്തപ്പെട്ട ആരാധനയിൽ ക്നാനായ കത്തോലിക്ക വൈദികർ നേതൃത്വം നൽകുകയും കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷയും നടത്തപ്പെടുന്നു.

ഇതാദ്യമായിട്ടാണ് 450 ക്നാനായ കത്തോലിക്ക വിശ്വാസികൾ യുകെയിൽ നാലുദിവസം താമസിച്ച് യേശുവിനോട് ചേർന്ന് ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more