1 GBP = 116.55
breaking news

ലീവി കോമ്പൻസ് മാസ്റ്റേഴ്‌സ് കപ്പ് 2025 വിജയകരമായി പൂര്‍ത്തിയായി; സ്റ്റോക്ക് FC ജേതാക്കൾ; ലിവി കോമ്പൻസ് റണ്ണർസ്-അപ്പ്

ലീവി കോമ്പൻസ് മാസ്റ്റേഴ്‌സ് കപ്പ് 2025 വിജയകരമായി പൂര്‍ത്തിയായി; സ്റ്റോക്ക് FC ജേതാക്കൾ; ലിവി കോമ്പൻസ് റണ്ണർസ്-അപ്പ്

ലിവിംഗ്‌സ്റ്റൺ: സ്‌കോട്ട്ലണ്ടിൽ ആദ്യമായി സംഘടിപ്പിച്ച ലിവി കോമ്പൻസ് മാസ്റ്റേഴ്‌സ് കപ്പ് 2025 ജൂൺ 21-ന് St Margaret’s Academy, Livingston-ൽ വിജയകരമായി നടന്നു. 30 വയസ്സിന് മുകളിലുള്ള ഫുട്ബോൾ താരങ്ങളെ പങ്കെടുപ്പിച്ചുള്ള ഈ ടൂർണമെന്റ്, ആരോഗ്യം, ടീമ്സ്‌പിരിറ്റ് എന്നിവ മുന്നോട്ട് വെക്കുന്ന ഒരു ശ്രദ്ധേയമായ മത്സരമായി മാറി.

ഫൈനൽ മത്സരത്തിൽ സ്റ്റോക്ക് FC മികച്ച പ്രകടനം കാഴ്ചവെച്ച് വിജയത്തോട് കാൽവെയ്പ്പിട്ടു. ആതിഥേയരായ ലിവി കോമ്പൻസ്, തുല്യതയുള്ള പോരാട്ടത്തിനൊടുവിൽ ഫസ്റ്റ് റണ്ണർസ്-അപ്പായി തെരഞ്ഞെടുക്കപ്പെട്ടു.

യുണൈറ്റഡ് കിംഗ്ഡമിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തത് ഈ പരിപാടിയെ കൂടുതൽ പ്രതിഷ്ഠയുള്ളതും ആവേശജനകവുമായതും ആക്കി മാറ്റി. കളിയുടെ എല്ലാ ഘട്ടങ്ങളിലും കാണികൾ നൽകിയ പിന്തുണ ടൂർണമെന്റിന്റെ വിജയത്തിൽ നിർണായകമായി.

ലിവി കോമ്പൻസ് മാസ്റ്റേഴ്‌സ് കപ്പ് 2025 വിജയകരമായി നടത്താൻ പിന്തുണ നൽകിയ എല്ലാ ടീമുകൾക്കും, കാണികൾക്കും, പ്രവർത്തകർക്കും സംഘാടകർ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു

ടൂർണമെന്റ് വിജയകരമായി നടപ്പിലാക്കിയതിൽ അഭിമാനമുണ്ടെന്ന് സംഘാടകർ അറിയിച്ചു. സ്‌കോട്ട്ലൻഡിലെ ഫുട്ബോൾ രംഗത്ത് ഇതൊരു പുതിയ തുടക്കമാണെന്ന് അവർ കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more