1 GBP = 116.96
breaking news

തോരാത്ത മഴയിലും ചോരാത്ത ആവേശമായി ഐ ഒ സി (യു കെ); നിലമ്പൂരിന്റെ പോർമുഖമായി ‘ഐ ഓ സി-കർമ്മസേന’

തോരാത്ത മഴയിലും ചോരാത്ത ആവേശമായി ഐ ഒ സി (യു കെ); നിലമ്പൂരിന്റെ പോർമുഖമായി ‘ഐ ഓ സി-കർമ്മസേന’

അപ്പച്ചൻ കണ്ണഞ്ചിറ

നിലമ്പൂർ: യുഡിഎഫ് തങ്ങളുടെ നഷ്ട കോട്ടയായ നിലമ്പൂർ നിയോജകമണ്ഡലം ഉപതെരെഞ്ഞെടുപ്പിലൂടെ തിരിച്ചു പിടിക്കുന്നതിനും, കേരളത്തെ പിന്നോട്ടടിക്കുകയും, ജനജീവിതം ദുസ്സഹമാക്കുകയും ചെയ്ത എൽഡിഎഫ് സർക്കാരിനുള്ള ചുട്ട മറുപടിനൽകുന്നതിനും, പ്രചാരണ രംഗത്ത് നിലമ്പൂരിന്റെ നാഡീസ്പന്ദനമായി ഐഒസി(യു കെ) കർമ്മസേന. ഇതര പ്രവാസ സംഘടനകൾക്ക് മാതൃകാപരവും, കൃത്യവും ചിട്ടയുമായ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് എ ഐ സി സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ഘടകത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ നടന്നുവരുന്നത്. പ്രചരണ പ്രവർത്തനങ്ങൾക്ക് ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസും, ഐ ഓ സി നേതാവ് റോമി കുര്യാക്കോസും നേരിട്ട് നേതൃത്വം നൽകുന്നു.

തോരാതെ പെയ്യുന്ന മഴയിലും ശമിക്കാത്ത പ്രചരണ ചൂടിൽ ആവേശം മുറ്റിനിൽക്കുന്ന പ്രവർത്തനങ്ങളിലൂടെ ഐ ഓ സി (യു കെ) നിലമ്പൂർ പോർമുഖത്ത് ശ്രദ്ധേയമാവുകയാണ്. മുമ്പ് തൃക്കാക്കര, പുതുപ്പള്ളി,വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ പ്രവർത്തന പരിചയവും നേതൃത്വവും നിലമ്പൂരിൽ ആവർത്തിക്കുകയായിരുന്നു. കോൺഗ്രസ്‌ – യുഡിഎഫ് പ്രവർത്തകർക്ക് കരുത്തുപകരുവാൻ 32 പേരടങ്ങുന്ന ‘ഐ ഓ സി കർമ്മസേന’ക്ക് രൂപം നൽകുകയും, നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ നടത്തേണ്ട പ്രചരണ പരിപാടികളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യപടി. ഐ ഓ സി (യു കെ) പ്രവർത്തകനും നിലമ്പുർ നിയോജകമണ്ഡലം നിവാസിയുമായ ഷിജോ മാത്യുവാണ് മണ്ഡലതല പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകുന്നത്.

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ്‌ ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ‘ഐ ഓ സി കർമ്മസേന’ പ്രചരണ പ്രവർത്തനങ്ങക്ക് തുടക്കം കുറിക്കുകയും നിയോജക മണ്ഡലത്തിലെ നിലമ്പുർ മുനിസിപ്പാലിറ്റി, ഇടക്കര, മൂത്തേടം, അമരമ്പലം എന്നീ പഞ്ചായത്തുകൾ മുഖ്യ കേന്ദ്രമാക്കി ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തിപ്പോരുകയുമാണ്.

പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനോടൊപ്പം എടക്കര പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ഇൻകാസ് പ്രവർത്തകർക്കൊപ്പം ചുരുളായി പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലും, പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകർക്കൊപ്പം മൂത്തേടം പഞ്ചായത്തിലെ ഭവന സന്ദർശനത്തിലും ഐ ഓ സി (യു കെ) പ്രവർത്തകർ സജീവ പങ്കാളികളായി. അമരമംഗലം പൂക്കോട്ടുംപാടത്ത് വച്ച് സംഘടിപ്പിച്ച കുടുംബ സംഗമത്തിലും, മരുതയിൽ വച്ച് സംഘടിപ്പിച്ച സ്ഥാനാർഥി പര്യടന-സ്വീകരണ യോഗത്തിലും ഐ ഓ സി നേതാക്കൾ മുഖ്യാതി ത്കളായി പങ്കെടുത്തു. നിലമ്പൂരിലെ യു ഡി എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ച് സംഘടിപ്പിച്ച കോൺഗ്രസ് അനുകൂല പ്രവാസി സംഘടന നേതാക്കളുടെ തെരഞ്ഞെടുപ്പ് അവലോകന മീറ്റിംഗിലും ഐ ഓ സി നേതാക്കൾ സജീവ സാന്നിധ്യമായി.

തെരഞ്ഞെടുപ്പ് പ്രചരണരംഗം കൊഴുപ്പിച്ചുകൊണ്ട് ഐ ഓ സി (യു കെ)യുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ യു ഡി എഫ് സ്ഥാനാർഥിയുടെ ചിത്രം പതിച്ച പോസ്റ്ററുകളും ലഖുലേഖകളുമായി ഭവന സന്ദർശനവും നേരിട്ടുള്ള വോട്ടഭ്യർത്ഥനയും ഇപ്പോൾ നടന്നുവരികയാണ് എന്ന് ഷൈനുവും, റോമിയും അറിയിച്ചു. പ്രതിപക്ഷനേതാവ് അഡ്വ. വീ ഡി സതീശൻ, സന്ദീപ് വാര്യർ, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് MLA ,ഷാഫി പറമ്പിൽ MP, രാഹുൽ മാങ്കുട്ടത്തിലടക്കം നേതാക്കളുടെ പ്രശംസ ഏറ്റു വാങ്ങിയ പ്രവർത്തനങ്ങളാണ് ഷൈനുവിന്റെയും റോമിയുടെയും നേതൃത്വത്തിൽ നടന്നു വരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more