1 GBP = 116.86
breaking news

ഡിപ്പൻഡന്റ് വിസകൾക്കുള്ള വരുമാന മാനദണ്ഡം കുറയ്ക്കാൻ ആവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകി മൈഗ്രേഷൻ ഉപദേശക സമിതി

ഡിപ്പൻഡന്റ് വിസകൾക്കുള്ള വരുമാന മാനദണ്ഡം കുറയ്ക്കാൻ ആവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകി മൈഗ്രേഷൻ ഉപദേശക സമിതി

ലണ്ടൻ: ഒരു ബ്രിട്ടീഷ് പൗരനോ സ്ഥിരതാമസക്കാരനോ പങ്കാളിയുടെ വിസയ്ക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ വരുമാന പരിധി കുറയ്ക്കാൻ ആവശ്യപ്പെട്ട് സർക്കാരിന്റെ മൈഗ്രെഷൻ ഉപദേശക സമിതി. സർക്കാരിന് ഭാവിയിലെ ഏറ്റവും കുറഞ്ഞ വരുമാന പരിധി £23,000 നും £25,000 നും ഇടയിൽ നിശ്ചയിക്കാമെന്ന് മൈഗ്രേഷൻ ഉപദേശക സമിതി പറഞ്ഞു. 2024 ഏപ്രിൽ മുതൽ, പങ്കാളിക്ക് വിസയ്ക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകർക്ക് കുറഞ്ഞത് £29,000 ആയി നിജപ്പെടുത്തിയിരുന്നു.

അതേസമയം മൈഗ്രേഷൻ ഉപദേശക സമിതിയുടെ ആവശ്യത്തെ എതിർത്ത് സ്വതന്ത്ര ഇമിഗ്രേഷൻ പാനൽ രംഗത്ത് വന്നു. നെറ്റ് മൈഗ്രേഷനിൽ വർദ്ധനവിന് കാരണമാകുമെന്ന് സർക്കാരിന്റെ സ്വതന്ത്ര ഇമിഗ്രേഷൻ പാനലിന്റെ റിപ്പോർട്ട്.
കുടുംബ വിസകൾക്കുള്ള ഏറ്റവും കുറഞ്ഞ വരുമാന പരിധി £38,700 ആയി ഉയർത്താനുള്ള ടോറി പദ്ധതി ഉപേക്ഷിക്കാനും മൈഗ്രേഷൻ ഉപദേശക സമിതി നിർദ്ദേശിച്ചു, ഇത് മനുഷ്യാവകാശ നിയമങ്ങളുമായി പൊരുത്തപ്പെടില്ലെന്ന് അംഗങ്ങൾ പറഞ്ഞു.

£24,000 മുതൽ £28,000 വരെയുള്ള പരിധി കുടുംബജീവിതത്തേക്കാൾ നികുതിദായകരുടെ ഭാരം കുറയ്ക്കുന്നതിലൂടെ സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ മുൻഗണന നൽകുമെന്ന് കമ്മിറ്റി ചില ഓപ്ഷനുകളും നൽകിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more