1 GBP = 116.88
breaking news

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കേംബ്രിഡ്ജ് മിഷന് ഇത് ചരിത്രം നിമിഷം

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കേംബ്രിഡ്ജ് മിഷന് ഇത് ചരിത്രം നിമിഷം

കേംബ്രിഡ്ജ് കേന്ദ്രമാക്കി പുതിയതായി രൂപീകൃതമായ സെൻ്റ് ജോൺ ഹെൻറി ന്യൂമാൻ മിഷനിൽ സഭയുടെ യുകെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ അഭിവന്യ ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപോലീത്ത ജൂൺ 14ന് വിശുദ്ധ കുർബാന അർപ്പിക്കുന്നു.

ജൂൺ 14, ശനിയാഴ്ച രാവിലെ 10:30 നെ കേംബ്രിജിലെ സൌസ്റ്റൺ ഔർ ലേഡി ഓഫ് ലൂർദ് റോമൻ കത്തോലിക്കാ ദേവാലയ കവാടത്തില്‍ മിഷൻ അംഗങ്ങളുടെ ആഭിമുഖ്യത്തിൽ പിതാവിനെ സ്വീകരിക്കും. തുടർന്ന് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന ശേഷം പൊതുസമ്മേളനം, സ്നേഹവിരുന്ന് തുടങ്ങിയവ നടത്തപ്പെടുന്നു. പ്രീസ്റ്റ് ഇൻ ചാർജ് ബഹുമാനപ്പെട്ട ഫാ.കുര്യാക്കോസ് തിരുവാലിൽ അച്ചൻ പരിപാടികൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 

▪️Pradeep Mathew : +44 7425 672720

▪️Soji Pappachan: +44 7988 749646

▪️Arun Varghese: +44 7867251967

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more