1 GBP = 116.89
breaking news

വെയിൽസിലെ മലയാളികൾ ബാരി എം പി യുടെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ട് ബ്രിട്ടീഷ് പാർലമെൻറിൽ

വെയിൽസിലെ മലയാളികൾ ബാരി എം പി യുടെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ട് ബ്രിട്ടീഷ് പാർലമെൻറിൽ

സ്വന്തം ലേഖകൻ

ബാരി: ലോകത്തിലെ വളരെ പേരുകേട്ടതും ചരിത്രം ഉറങ്ങുന്നതുമായ ബ്രിട്ടീഷ് വെസ്റ്റമിൻസ്റ്റർ പാർലമെൻറിൽ കഴിഞ്ഞ ദിവസം വെയിൽസിലെ ഒരു പറ്റം മലയാളി സുഹൃത്തുക്കൾ ഒരുമിച്ച് സന്ദർശനം നടത്തി. ബ്രിട്ടീഷ് പാർലമെന്റിൽ വെയിൽസിലെ ആദ്യത്തെ ഏഷ്യൻ പാർലമെന്റ് അംഗമായ ശ്രീ കനിഷ്ക നാരായന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഇവർ പാർലമെന്റ് സന്ദർശനം നടത്തിയത്. എല്ലാവരെയും എം പി യും സ്റ്റാഫും കൂടി പാർലമെന്റിന്റെ വിവിധ സഭകളായ ഹൌസ് ഓഫ് കോമ്മൺസിലും ഹൌസ് ഓഫ് ലോർഡ്സിലും സഭ നടപടികൾ നടന്നുകൊണ്ടിരുന്നപ്പോൾ കൂട്ടികൊണ്ടുപോകുകയും സന്നർശക ഗാലറിയിൽ ഇരുത്തുകയും ചെയ്തു.

സന്ദർശനവേളയിൽ യുകെയിൽ മലയാളികൾ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും എം പി യുടെ മുമ്പിൽ അവതരിപ്പിക്കുകയുണ്ടായി. പ്രത്യേകിച്ചും യുകെയിൽ പഠിക്കാൻ വന്നിരിക്കുന്ന വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, ഐ എൽ ആർ പത്തുവർഷമാക്കുന്നതിലുള്ള പ്രശ്നങ്ങൾ, അതുപോലെ സാധാരണക്കാരുടെ നികുതിപ്പണം ഉപയോഗിച്ചുകൊണ്ട് അഭയാർഥികൾക്ക് സാമ്പത്തികമായി സഹായം കൊടുക്കന്നതിനെതിരെയും യുകെയിൽ ഡിപെൻഡന്റ് ആയി വന്നിട്ടും ജോലിയില്ലാതെ ഇരിക്കുന്നവർക്ക് ജോലി കൊടുക്കുന്ന കാര്യവും എം പി യുമായി ചർച്ച നടത്തുകയും മെമ്മോറാണ്ടം കൈമാറുകയും ചെയ്തു. ഇങ്ങനെയൊരു അവസരം ഒരുക്കുവാൻ ബാരിയിലെ മലയാളി വെൽഫെയർ അസോസിയേഷന്റെ പ്രസിഡണ്ട് ടോംബിൾ കണ്ണത്, ബെന്നി അഗസ്റ്റിൻ, എബ്രഹാം പൊന്നുംപുരയിടം, പോൾ പുതുശ്ശേരി എന്നിവർ നേതൃത്വം നൽകി. ചരിത്രം ഉറങ്ങുന്ന വെസ്റ്റമിൻസ്റ്റർ സന്ദർശിക്കുവാൻ സാധിച്ചതിലുള്ള ചാരിതാർത്ഥത്തിൽ എല്ലാവരും അതിയായ സന്തോഷത്തിലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more