1 GBP = 115.92
breaking news

പോളണ്ടിൽ കരോൾ നവ്റോക്കി പ്രസിഡന്റ്

പോളണ്ടിൽ കരോൾ നവ്റോക്കി പ്രസിഡന്റ്

വാ​ഴ്സോ: യൂ​റോ​പ്പി​ലെ തീ​വ്ര വ​ല​തു​പ​ക്ഷ​​ത്തി​ന് കൂ​ടു​ത​ൽ ഊ​ർ​ജം ന​ൽ​കി പോ​ള​ണ്ടി​ലെ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി ക​രോ​ൾ ന​വ്റോ​ക്കി​ക്ക് ജ​യം. പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കി​ന്റെ പ​രി​ഷ്‍ക​ര​ണ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അ​നു​കൂ​ല നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത എ​തി​ർ​പ്പു​യ​ർ​ത്തി​യ ച​രി​ത്ര​കാ​ര​നും മു​ൻ അ​മ​ച്വ​ർ ബോ​ക്സ​റു​മാ​യ ന​വ്റോ​ക്കി​യാ​ണ് 50.89 ശ​ത​മാ​നം വോ​ട്ടു​മാ​യി ജ​യി​ച്ചു​ക​യ​റി​യ​ത്.

ഒ​രു പോ​യ​ന്റി​ലേ​റെ അ​ധി​കം നേ​ടി ട്ര​സ​സ്കോ​വ്സ്കി ജ​യി​ക്കു​മെ​ന്നാ​യി​രു​ന്നു എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ. എ​തി​രാ​ളി​യാ​യ റ​ഫാ​ൽ ട്ര​സ​സ്കോ​വ്സ്കി 49.11 ശ​ത​മാ​നം വോ​ട്ടു​നേ​ടി. ലോ ​ആ​ൻ​ഡ് ജ​സ്റ്റി​സ് പാ​ർ​ട്ടി പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച ന​വ്റോ​ക്കി​യെ അ​നു​മോ​ദി​ച്ച് ഹം​ഗ​റി പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബ​ൻ, ഫ്ര​ഞ്ച് നാ​ഷ​ന​ൽ റാ​ലി നേ​താ​വ് മാ​രി​ൻ ലി ​പെ​ൻ എ​ന്നി​വ​ർ രം​ഗ​ത്തെ​ത്തി.

രാ​ജ്യ​ത്ത് പ്ര​സി​ഡ​ന്റി​ന് അ​ധി​കാ​രം നാ​മ​മാ​ത്ര​മാ​ണെ​ങ്കി​ലും പു​തി​യ നി​യ​മ​ങ്ങ​ളെ വീ​റ്റോ ചെ​യ്യു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​കും. അ​തോ​ടെ, 2027ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് പു​തി​യ നി​യ​മ​ങ്ങ​ൾ പാ​സാ​ക്കി​യെ​ടു​ക്ക​ൽ ദു​ഷ്‍ക​ര​മാ​കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more