യുക്മ ന്യൂസ് ടീം
യോവിൽ: യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന്(എസ് എം സി എ, യോവിൽ) പുതു നേതൃത്വം. ഗിരീഷ് കുമാർ പ്രസിഡന്റായും ബവറിൻ ജോൺ സെക്രട്ടറിയായും ടിനു തോമസ് ട്രഷറാറായുമുള്ള പുതു നേതൃത്വ നിരയാകും സംഘടനയെ നയിക്കുക.
മുൻ പ്രസിഡന്റ് ടോബിൻ തോമസ് സെക്രട്ടറി സിക്സൻ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള എക്സിക്യു്ട്ടീവ് കമ്മിറ്റി ഇക്കഴിഞ്ഞ ഏപ്രിൽ 5, 6 തിയതികളിൽ ഓൺലൈനായി സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. നിവിൽ ലോനക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ചിട്ടയായ രീതിയിൽ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുത്ത പതിനെട്ടംഗ എക്സിക്യു്ട്ടീവ് മെയ് പത്തിന് ചേർന്ന ആദ്യ യോഗത്തിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ് അരുൺ ജോയ്, ജോയിന്റ് സെക്രട്ടറി കൃഷ്ണേന്ദു ഉണ്ണി, ജോയിന്റ് ട്രഷറർ മെൽബിൻ തോമസ് . യുക്മ പ്രതിനിധികൾ: ബേബി വർഗ്ഗീസ് ആലുങ്കൽ( യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ ട്രഷറർ), ശാലിനി എസ് നായർ ( യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ്), ഉമ്മൻ ജോൺ( യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ ഇന്റേണൽ ഓഡിറ്റർ). ആർട്ട്സ് കോർഡിനേറ്റർമാർ: ചിത്ര കിരൺ, റിജേഷ് രാജ്, സൗമ്യ കുര്യാക്കോസ്. സ്പോർട്സ് കോർഡിനേറ്റർമാർ: ശ്യാം ശശികുമാർ, അഞ്ജു ബെന്നി, മോനു ജോസഫ്. ഫുഡ് & ബീവറേജ്: സൂരജ് സുകുമാരൻ, ജോബിൻ സെബാസ്റ്റിയൻ. എക്സ് ഒഫിഷ്യോ: ടോബിൻ തോമസ്.
എസ് എം സി എ പ്രവർത്തനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ സജീവമാക്കുന്നതിലും യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള, കലാമേള എന്നിവയിലും യുക്മ നാഷണൽ കായികമേളയിലും ചാമ്പ്യൻ പട്ടം നേടുന്നതിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച മുൻ ഭാരവാഹികൾക്ക് പ്രസിഡന്റ് ഗിരീഷ് കുമാർ നന്ദി രേഖപ്പെടുത്തി. ഒപ്പം വരും വർഷം കൂടുതൽ കരുത്തോടെ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഏവരുടെയും സഹകരണം പ്രസിഡന്റ് അഭ്യർത്ഥിച്ചു.
മെയ് 24 നടക്കുന്ന എസ് എം സി എ യുടെ ഈസ്റ്റർ വിഷു ഈദ് ആഘോഷ വേദിയിലാകും നവനേതൃത്വം ചുമതലയേൽക്കുക. ജൂൺ പതിനഞ്ചിന് യോവിലിൽ നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയ്ക്ക് ഇക്കുറിയും എസ് എം സി എ യാകും ആതിഥേയത്വം വഹിക്കുക. തുടർച്ചയായി മൂന്നാം തവണയാണ് എസ് എം സി എ കായികമേളയ്ക്ക് ആതിഥേയത്വമരുളുന്നത്.
എസ് എം സി എ യോവിലിന്റെ നവനേതൃത്വത്തിന് യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്മോൾ നിതിരി, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ്, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ്, സെക്രട്ടറി ജോബി തോമസ് തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിച്ചു.
click on malayalam character to switch languages