ക്ലാക്ടൺ: ഇന്റർനാഷനൽ നഴ്‌സസ് ഡേയുടെ ഭാഗമായി ക്ലാക്ടൺ മലയാളി വെൽഫെയർ അസോസിയേഷൻ (CMWA) സംഘടിപ്പിച്ച “Angels of Clacton” എന്ന ശീർഷകത്തിലുള്ള സാംസ്‌ക്കാരിക ചടങ്ങിൽ, നഗരത്തിലെ നഴ്‌സുമാരെയും മറ്റ് ഹെൽത്ത് കെയർ പ്രൊഫഷണൽസിനെയും ആദരിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ത്യാഗസമ്മത സേവനത്തെ അംഗീകരിച്ച് ആദരവ് പ്രകടിപ്പിക്കുന്നതിനായാണ് ആദ്യമായി ക്ലാക്ടണിൽ ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്.
അസോസിയേഷന്റെ സെക്രട്ടറി ശ്രീ. അനി ഫിലിപ്പ് (യുക്മാ ഈസ്റ്റ് ആംഗ്ലിയ റീജിയൻ സോഷ്യൽ മീഡിയ കോർഡിനേറ്റർ) വിശിഷ്ട അതിഥികളെ സ്വാഗതം ചെയ്യുകയും, അസോസിയേഷന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയും, നഴ്‌സുമാരുടെയും ഹെൽത്ത് വർക്കേഴ്സിന്റെയും സമൂഹത്തിന് നൽകിയ സംഭാവനയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ചടങ്ങിന്റെ ഭാഗമായി, അസോസിയേഷന്റെ പ്രസിഡന്റ് ശ്രീമതി ബിന്ദു ട്രീസ ജേക്കബ്, രക്ഷാധികാരികളായ റവ. ഫാ. മാത്യൂസ് എബ്രഹാം, ഡോ. എൽസി ഡാമിയൻ, മുൻ കൗൺസിലർ ശ്രീ. കിംഗ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് CMWA യുടെ വൈസ് പ്രസിഡന്റ് ശ്രീ അരവിന്ദ് എസ് നായർ നന്ദി രേഖപ്പെടുത്തി. “Lighting of the Lamp” എന്ന പരിപാടിയോടെ ഔപചാരിക ഘടകങ്ങൾ ആരംഭിച്ചു. തുടർന്ന് അസോസിയേഷന്റെ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും, ഡിന്നറും, അതിനുശേഷം ഡിജെ നൃത്തസന്ധ്യയും സംഘടിപ്പിക്കപ്പെട്ടു.
പ്രത്യേകതയാർന്ന ഈ ചടങ്ങിൽ പങ്കെടുത്ത എല്ലാ ഹെൽത്ത് വർക്കേഴ്സിനും ഓർമ്മയാകാനായി മൊമെന്റോകൾ വിതരണം ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ മലയാളികൾ CMWA യുടെ ഈ പുതിയ സംരംഭത്തെ അഭിനന്ദനപൂർവ്വം സ്വീകരിച്ചു.
CMWA യുടെ ഈ ആദരവോട് ക്ലാക്ടൺ നഗരത്തിലെ മലയാളി സമൂഹം സാമൂഹികമായി കൂടുതൽ ഏകീകരിക്കപ്പെടുന്നതിന് തുടക്കം കുറിച്ചതായും, അണിചേർന്ന പ്രവർത്തനങ്ങൾക്ക് ഇതിന് പ്രചോദനമാകുമെന്നും ആശംസകളാണ് ഉയർന്നത്.
click on malayalam character to switch languages