1 GBP = 113.27
breaking news

കാനഡയിൽ സ്ട്രീറ്റ് ഫെസ്റ്റിവലിലേക്ക് കാർ ഇടിച്ചുകയറ്റി; ഒമ്പതു മരണം; ഇരുപത്തിലധികംപേർക്ക് പരിക്ക്

കാനഡയിൽ സ്ട്രീറ്റ് ഫെസ്റ്റിവലിലേക്ക് കാർ ഇടിച്ചുകയറ്റി; ഒമ്പതു മരണം; ഇരുപത്തിലധികംപേർക്ക് പരിക്ക്

ഓ​ട്ട​വ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ സ്ട്രീ​റ്റ് ഫെ​സ്റ്റി​വ​ലി​നി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റ്റിയതിനെ തുടർന്ന് ഒ​മ്പ​തുപേർ മരിച്ചു. 20 ൽ അധികം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി 8.14നാ​ണ് സം​ഭ​വം.

വാ​ൻ​കൂ​വ​റി​ൽ ഫി​ലി​പ്പീ​നോ സ​മൂ​ഹ​ത്തി​ന്റെ ലാ​പു ലാ​പു ഡേ ​ഫെ​സ്റ്റി​വ​ലി​നി​ട​യി​ലേ​ക്ക് ക​റു​ത്ത എ​സ്.​യു.​വി ഇ​ടി​ച്ചു​ക​യ​റ്റുക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ൻ​കൂ​വ​ർ സ്വ​ദേ​ശി​യാ​യ 30കാ​ര​​നെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. സംഭവം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു.

അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​നെ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി. ദു​ര​ന്ത​ത്തി​നി​ര​യാ​യ എ​ല്ലാ​വ​രോ​ടും വാ​ൻ​കൂ​വ​റി​ലെ ഫി​ലി​പ്പീ​നോ സ​മൂ​ഹ​ത്തോ​ടൊ​പ്പ​മാ​ണ് ത​ന്റെ മ​ന​സ്സെ​ന്ന് വാ​ൻ​കൂ​വ​ർ മേ​യ​ർ കെ​ന്ന​ത്ത് സിം ​സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more