1 GBP = 113.63
breaking news

ആഫ്രിക്കൻ രാജ്യമായ ബെനിനിൽ ഭീകരാക്രമണത്തിൽ 54 സൈനികർ കൊല്ലപ്പെട്ടു

ആഫ്രിക്കൻ രാജ്യമായ ബെനിനിൽ ഭീകരാക്രമണത്തിൽ 54 സൈനികർ കൊല്ലപ്പെട്ടു

പോർട്ടോ നോവോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ കഴിഞ്ഞയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 54 സൈനികർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ബുർകിന ഫാസോ, നൈജർ അതിർത്തിമേഖലയിലാണ് സൈനികർക്ക് നേരെ ഭീകരാക്രമണമുണ്ടായത്. എട്ട് സൈനികർ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂവെന്നായിരുന്നു അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നത്.

അൽ-ഖായ്ദയുമായി ബന്ധമുള്ള ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വൽമുസ്ലിമീൻ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘടന അടുത്തിടെ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.

വടക്കൻ ബെനിനിൽ വിമതർ പ്രവർത്തനം ആരംഭിച്ചതിനുശേഷം സൈന്യത്തിന് നേരെയുണ്ടാകുന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. വടക്കൻ മേഖലയിലെ രണ്ട് സൈനിക പോസ്റ്റുകളിൽ നടത്തിയ ആക്രമണത്തിൽ 70 സൈനികരെ കൊലപ്പെടുത്തിയതായാണ്‌ ഭീകരർ അവകാശപ്പെടുന്നത്‌.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more