സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച് ,ഇപ്സ്വിച്ചിലെ ഹാശാ ആഴ്ച ശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി.
Apr 20, 2025
ബാബു മങ്കുഴിയിൽ
Fr.ജോമോൻ പുന്നൂസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 19വർഷമായി സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ചിൽ വിശുദ്ധ കുർബാന അനുഷ്ടിച്ചു വരികയാണ് . കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെ തിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.
വിശുദ്ധ കര്‍മ്മങ്ങള്‍ വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്‍കി. ഓശാന ഞായറാഴ്ച ഫാ. മാത്യൂസ് അബ്രഹാമിന്റെ കാര്‍മികത്വത്തിലാണ് നടത്തപ്പെട്ടത്. പെസഹയും, ദുഃഖ വെള്ളിയും,ഉയിർപ്പിന്റെ ശുശ്രൂഷകളും ഫ്ലോറിഡയിൽ നിന്നുള്ള Rev Fr.Thomson ചാക്കോ യുടെ കാർമ്മികത്വത്തിലാണ് നടത്തപ്പെട്ടത് .
Rev Fr.മാത്യൂസ് അബ്രഹാമിന്റെ കാർമികത്വത്തിൽ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടന്ന ഓശാന ശുശ്രുഷകളും ഭക്തി സാന്ദ്രമായ പ്രദക്ഷിണവും ഏവർക്കും ഹൃദ്യാനുഭവമായി .
വിശ്വാസ സമൂഹത്താൽ നിറഞ്ഞ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് ചർച്ചിൽ ഓരോ ശുശ്രുഷകൾക്കും വിശ്വാസികൾ നേർച്ചയായി കൊണ്ടുവരുന്ന സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ ഈ കൂട്ടായ്മയുടെ ഐക്യം വിളിച്ചോതുന്നു .
ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ വായനകളും ,പ്രദക്ഷിണവും ഭക്തിസാന്ദ്രമായി ആഘോഷിച്ച ഇപ്‌സ്വിച് സമൂഹം ഏകദേശം 200 ഓളം പേര്‍ക്ക് നേര്‍ച്ച ഭക്ഷണമായി കഞ്ഞിയും പയറും നല്‍കി .
വൈകിട്ട് ആറ് മണിയോടെ നടന്ന ഉയിർപ്പിന്റെ ശുശ്രുഷകൾക്കു Rev Fr.തോംസൺ ചാക്കോ നേതൃത്വം നൽകി .
എല്ലാവരോടും ക്ഷമിക്കാനും സ്‌നേഹിക്കാനും ഉത്‌ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെ തിരുന്നാളിന് ഏവര്‍ക്കും ഈസ്റ്റർ എഗ്ഗ് നൽകി പരസ്പരം കൈകോർത്ത് മംഗളാശംസകള്‍ നേർന്നു.
ശുശ്രുഷകൾ അനുഷ്ടിച്ച വൈദീകർക്കൊപ്പം,ശുശ്രുഷക്കാരുടെയും,ഗായക സംഘത്തിന്റെയും,സർവ്വോപരി സഹകരിച്ച എല്ലാ വിശ്വാസികളുടെ യും സാന്നിധ്യ സഹായങ്ങൾക്കും , നേർച്ച ഭക്ഷണം തയ്യാറാക്കിയ എല്ലാ കുടുംബങ്ങൾക്കും ,പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കമ്മിറ്റി അംഗങ്ങളോടും ,ട്രസ്റ്റി മനോജ് ഇടശ്ശേരിയിൽ ,സെക്രട്ടറി ഷെറൂൺ തോമസ് എന്നിവർ നന്ദി രേഖപ്പെടുത്തി.
click on malayalam character to switch languages